FILM NEWS

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടനയുടെ വിലക്ക് ; നടപടി ആല്‍വിന്‍ ആന്റണിയെ ആക്രമിച്ചെന്ന പരാതിയില്‍

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടനയുടെ വിലക്ക്. റോഷന്‍ ആന്‍ഡ്രൂസ് വീട്ടില്‍ കയറി ആക്രമിച്ചെന്ന നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയിലാണ് വിലക്ക്. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണം എന്നും നിര്‍മാതാക്കളുടെ സംഘടന നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസം ഗുണ്ടകളുമായി വന്ന് റോഷന്‍ ആന്‍ഡ്രൂസ് വീട്ടില്‍ കയറി ആക്രമിച്ചുവെന്നായിരുന്നു ആല്‍വിന്‍ ആന്റണിയുടെ പരാതി. പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിനും സുഹൃത്ത് നവാസിനുമെതിരെ് എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.

റോഷന്‍ ആന്‍ഡ്രൂസില്‍ നിന്ന് ഭീഷണിയുണ്ടെന്നും വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നും ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വില്‍ ജോണ്‍ ആന്റണി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

റോഷന്‍ ആന്‍ഡ്രൂസിന് തന്നോടുള്ള വ്യക്തി വൈരാഗ്യത്തിന് കാരണം അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്ന ഒരു പെണ്‍കുട്ടിയാടുള്ള സൗഹൃദമാണെന്നും അത് നിര്‍ത്തണമെന്ന് ആവശ്യം അനുസരിക്കാതെ വന്നപ്പോള്‍ അത് വൈരാഗ്യമായി മാറിയെന്നും ആല്‍വിന്‍ ജോണ്‍ പറഞ്ഞു.

വീട്ടില്‍ കയറി ആക്രമിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണെന്നാണ് റോഷന്റെ വിശദീകരണം. റോഷന്‍ ആന്‍ഡ്രൂസിന്റെ പരാതിയില്‍ ആല്‍വിന്‍ ആന്റണിക്കും സുഹൃത്ത് ബിനോയ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. തന്നെയും സുഹൃത്ത് നവാസിനെയും അക്രമിച്ചുവെന്ന പരാതിയിലാണ് കേസ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018