FILM NEWS

‘നമ്മള്‍ കാണുന്നതല്ല പലപ്പോഴും സത്യം’; ലൂസിഫര്‍ ഫോണ്ടിനെക്കുറിച്ചും മോഹന്‍ലാല്‍ മാജിക്കിനെക്കുറിച്ചും പൃഥ്വിരാജ്

നടന്‍ പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ആരാധകരും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ആരംഭിച്ച സസ്‌പെന്‍സും ചിത്രത്തിലെ താരനിരയുമെല്ലാം പ്രതീക്ഷ വര്‍ധിപ്പിക്കുകയു ചെയ്യുന്നു.

ചിത്രം താന്‍ മനസ്സില്‍ കണ്ടത് പോലെ തന്നെ എടുക്കാന്‍ കഴിഞ്ഞെന്ന് കരുതുന്നതായി സംവിധായകന്‍ പൃഥ്വിരാജ് പറഞ്ഞു. മോഹന്‍ലാല്‍ ഫാന്‍ എന്ന നിലയില്‍ ഈ ചിത്രത്തില്‍ ഹാപ്പിയാണ്. സിനിമയുടെ ഷൂട്ടിങ് തീര്‍ന്ന ശേഷം മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്നും എങ്കില്‍ പോലും അന്തിമ വിധിയെഴുതേണ്ടത് പ്രേക്ഷകരാണെന്നും പൃഥ്വിരാജ് ഇന്നലെ ഫേസ്ബുക്ക് ലൈവില്‍ പ്രതികരിച്ചു.

ചിത്രത്തിന്റെ ടൈറ്റിലിലെ ഫോണ്ടിന്റെ വ്യത്യസ്തതയെ കുറിച്ചും പ്രതികരിച്ചു. ടൈറ്റിലില്‍ ലൂസിഫര്‍ എന്നെഴുതിയിരിക്കുന്നതില്‍ എല്‍ എന്ന ഇംഗ്ലീഷ് അക്ഷരത്തിന് അഭിമുഖമായിട്ടാണ് മറ്റ് അക്ഷരങ്ങള്‍ എഴുതിയിരിക്കുന്നത്. ഇതിന്റെ അര്‍ഥത്തെ കുറിച്ചായിരുന്നു പൃഥ്വിയുടെ പ്രതികരണം.

ഈ സിനിമയില്‍ ഇതിന്റെയൊരു കുറച്ചു കൂടി ആഴത്തിലുളള അര്‍ഥമാണ് പറയാന്‍ ഉദ്ദേശിക്കുന്നത് . നമ്മള്‍ ചുറ്റും കാണുന്ന സത്യം സത്യങ്ങള്‍ നമ്മള്‍ യാഥാര്‍ഥ്യമെന്ന് വിശ്വസിക്കുന്ന യാഥാര്‍ഥ്യം അതെല്ലാം ഡിസ്റ്റോര്‍ട്ടട് ആണ് എന്നുള്ളതാണ് . നമ്മള്‍ ജീവിക്കുന്ന സമൂഹത്തില്‍ ,വിശ്വസിക്കുന്ന കാര്യങ്ങള്‍, നടക്കുന്ന സംഭവങ്ങള്‍, നമ്മളെല്ലാം ഒരു ആ വേര്‍ഷനാണ്, നമ്മള്‍ കാണുന്നത് ആയിരിക്കില്ല പലപ്പോഴും സത്യം എന്നുള്ള വളരെ അന്തര്‍ധാരയുള്ള അര്‍ഥം സിനിമയ്ക്കുണ്ട്. കഥയില്‍ പക്ഷെ അത് വലിയ പ്രാധാന്യത്തോടെ പറയുന്ന കാര്യമല്ല.
പൃഥ്വിരാജ്

ലൂസിഫര്‍ എന്ന കഥാപാത്രത്തിന് പിന്നിലേക്ക് പോകുമ്പോള്‍ നമുക്ക് നമ്മള്‍ കാണുന്നതല്ല അയാള്‍ എന്നുള്ളതെന്നും മനസിലാക്കാം. ഈ മിത്ത് അല്ലെങ്കില്‍ കഥാപാത്രം കാണുന്നത് മാത്രമല്ല എന്നുള്ളത് എന്നതിന്റെ ഒരു പ്രതിഛായ കൂടിയാണ് ഈ ഫോണ്ടെന്നും മറ്റ് കാര്യങ്ങള്‍ സിനിമ കാണുമ്പോള്‍ നിങ്ങള്‍ തിരിച്ചറിയേണ്ടവയൈണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ മോഹന്‍ലാലിനെപ്പോലെയുള്ള ഒരു വലിയ താരത്തെ വച്ച് സിനിമ ചെയ്യാനായതില്‍ തനിക്ക് അഭിമാനം ഉണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. ഒപ്പം ലൊക്കേഷനില്‍ മോഹന്‍ലാലിന്റെ രീതികളെ കുറിച്ചും സംവിധായകന്‍ പ്രതികരിച്ചു.

‘ഷൂട്ടിങ് തുടങ്ങുന്ന ദിവസം ഫസ്റ്റ് ഷോട്ടിന് മുന്‍പ് അദ്ദേഹം എന്നോട് ചോദിച്ചു, ‘സാര്‍ എന്താണ് ഞാന്‍ ചെയ്യേണ്ടത്’. ലാലേട്ടന്റെ അടുത്തേക്ക് എഴുന്നറ്റ് പോകുന്നതിനും മുന്‍പ് ഞാന്‍ മുരളിയോട് (മുരളി ഗോപി) ചോദിച്ചു, ‘എന്നെ ടെസ്റ്റ് ചെയ്യുകയാണോ?’ അദ്ദേഹത്തിന് എന്താണ് ചെയ്യേണ്ടത് എന്ന് കൃത്യമായി അറിയാം. പക്ഷേ അദ്ദേഹത്തിന് സംവിധായകന്‍ എന്താണ് കണ്ടത് എന്ന് കേള്‍ക്കണം. അത് കഴിഞ്ഞുള്ള പ്രൊസസുണ്ട് അതാണ് മോഹന്‍ലാല്‍ മാജിക്ക്.
പൃഥ്വിരാജ്

ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത്, ടോവിനോ തോമസ്, മഞ്ജു വാരിയര്‍, മംമ്ത മോഹന്‍ദാസ്, സാനിയ ഇയ്യപ്പന്‍, സച്ചിന്‍ പടേക്കര്‍, സായ് കുമാര്‍, ജോണ്‍ വിജയ്, കലാഭവന്‍ ഷാജോന്‍, ബൈജു, ബാബുരാജ്, പൗളി വല്‍സന്‍ ഇങ്ങനെ വമ്പന്‍ താരനിരയാണെത്തുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018