FILM NEWS

തിരുവിതാംകൂര്‍ റാണിയുടെ കഥ പറയാന്‍ ബാഹുബലി നിര്‍മാതാക്കള്‍; മനു എസ് പിള്ളയുടെ ‘ഐവറി ത്രോണ്’ വെള്ളിത്തിരയിലേക്ക്  

തിരുവിതാംകൂറിന്റെ അവസാനത്തെ മഹാറാണിയായിരുന്ന സേതുലക്ഷ്മി ഭായിയുടെ ജീവിതകഥയെ ആസ്പദമാക്കി യുവ എഴുത്തുകാരന്‍ മനു എസ് പിള്ള രചിച്ച പുസ്തകമാണ് 'ദ ഐവറി ത്രോണ്‍; ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍'. റാണി സേതുലക്ഷ്മി ഭായിയുടെ ജീവിതത്തിലൂടെ തിരുവിതാംകൂറിന്റെ 300 വര്‍ഷത്തെ ചരിത്രം പറയുന്ന പുസ്തകം 2016ലാണ് പുറത്തിറങ്ങിയത്.

യുവ സാഹിത്യ അക്കാദമി അവാര്‍ഡ്, ടാറ്റ ലിറ്ററേച്ചര്‍ ലൈവ് ബെസ്റ്റ് ഡെബ്യൂ പുരസ്‌കാരങ്ങളടക്കം നേടിയിട്ടുള്ള ഐവറി ത്രോണ്‍ സിനിമയാവുകയാണ്. പുസ്തകത്തിന്റെ നിര്‍മാണാവകാശം വാങ്ങിയതായി ബാഹുബലിയുടെ നിര്‍മാതാക്കളായ അര്‍ക്ക മീഡിയ വര്‍ക്‌സ്‌ അറിയിച്ചു. സിനിമയായാണോ വെബ് സീരീസ് ആയാണോ ചലച്ചിത്ര ഭാഷ്യം ഒരുങ്ങുന്നതെന്ന് വ്യക്തമല്ല. പുസ്തകത്തിന്റെ ദൃശ്യഭാഷ്യത്തിന് കൂടുതല്‍ ചേരുക വെബ് സീരീസാണെന്ന അഭിപ്രായവുമായി ഒരു വിഭാഗം വായനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.

അര്‍ക്ക മീഡിയ വര്‍ക്ക് പുസ്തകത്തിന്റെ നിര്‍മാണാവാകാശം വാങ്ങിയതില്‍ സന്തോഷമുണ്ടെന്ന് മനു എസ് പിള്ള പ്രതികരിച്ചു. സേതു ലക്ഷ്മി ഭായി ഇന്ത്യയുടെ ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന മഹാറാണിമാരിലൊരാളാണ്. അവരുടെ കഥ സ്‌ക്രീനില്‍ കാണാനാവുക എന്നത് ആവേശമുണര്‍ത്തുന്ന ഒന്നാണ്. ആ ദിവസത്തിനായി കാത്തിരിക്കുന്നുവെന്നും മനു കൂട്ടിച്ചേര്‍ത്തു.

തിരുവിതാംകൂറിന്റെ ചരിത്രം എന്നതിനൊപ്പം ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ഒരു നാട്ടുരാജ്യം എങ്ങനെയായിരുന്നുവെന്നും പുസ്തകം പറയുന്നു.

ബാഹുബലിയുടെ രണ്ട് ഭാഗങ്ങള്‍ കൂടാതെ നിരവധി തെലുങ്ക് കന്നഡ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള അര്‍ക്ക മീഡിയവര്‍ക്ക്‌സ് ടെലിവിഷന്‍-വെബ്‌സീരീസുകളും നിര്‍മിക്കുന്നുണ്ട്. ബാഹുബലി ബിഫോര്‍ ദ ബിഗിനിങ്ങ് എന്ന പേരില്‍ നെറ്റ്ഫ്‌ലിക്‌സിനായി ബാഹുബലിയുടെ പ്രീക്വല്‍ നിര്‍മിക്കുന്നതും അര്‍ക്ക മീഡിയവര്‍ക്ക്‌സ് തന്നെയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018