FILM NEWS

സെന്‍സര്‍ ബോര്‍ഡും തെരഞ്ഞെടുപ്പ് കമ്മീഷനും ഉടക്കിയില്ലെങ്കില്‍ ‘പിഎം നരേന്ദ്രമോഡി’ തെരഞ്ഞെടുപ്പിന് മുമ്പെത്തും; റിലീസ് നേരത്തെയാക്കി നിര്‍മ്മാതാക്കള്‍ 

ഒന്നാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 11 ആരംഭിക്കുന്നതിനു മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ‘പിഎം നരേന്ദ്ര മോഡി’യെന്ന ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. നേരത്തെ ഏപ്രില്‍ 12 ന് റിലീസ് ചെയ്യുമെന്നറിയിച്ചിരുന്ന ചിത്രം തെരഞ്ഞെടുപ്പിന് ഒരാഴ്ച മുന്‍പ് ഏപ്രില്‍ 5ന് റിലീസ് ചെയ്യും.

ചിത്രം നേരത്തെ റിലീസിനെത്തിക്കണമെന്ന ജനങ്ങളുടെ ആവശ്യം മാനിച്ചാണ് റിലീസ് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രദര്‍ശനത്തിനെത്തിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകരുടെ വാദം. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ മോഡിയായി വേഷമിടുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക.

ജനുവരിയില്‍ പ്രഖ്യാപനം നടന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും അനുബന്ധ പ്രവര്‍ത്തനങ്ങളും ഏകദേശം തിരക്കിട്ട് പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡിന്റെ നിയമാവലി പ്രകാരം ഒരു ചിത്രം സെന്‍സറിങ്ങിനായി സമര്‍പ്പിച്ചാല്‍ മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍ സെന്‍സര്‍ ചെയ്ത് ലഭിക്കാന്‍ 68 ദിവസം വരെയെടുക്കാം. എന്നാല്‍ ബിജെപിയുടെ തന്നെ പ്രചരണായുധമായി എത്തുന്ന ചിത്രത്തില്‍ കൈ വെയ്ക്കാന്‍ സെന്‍സര്‍ ബോര്‍ഡ് തയ്യാറാകുമെന്നത് സംശയമാണ്. ശിവസേന സ്ഥാപക നേതാവ് ബാല്‍ താക്കറേയുടെ ജീവിത കഥയുമായി ബന്ധപ്പെട്ടുള്ള ‘താക്കറേ’യില്‍ ദക്ഷിണേന്ത്യക്കാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പല പരാമര്‍ശങ്ങളുണ്ടായിട്ടും സെന്‍സര്‍ ബോര്‍ഡ് അത് നീക്കിയിരുന്നില്ല.

ബിജെപിയുടെ പ്രൊപ്പഗാന്റയായ ചിത്രം തെരഞ്ഞെടുപ്പിന് മുന്‍പ് റിലീസ് ചെയ്യരുതെന്നാവശ്യെപ്പെട്ട് നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ രംഗത്തു വന്നിട്ടുണ്ട്.

ചിത്രം പരോക്ഷമായി പെരുമാറ്റച്ചട്ടലെഘനമാണെന്ന് പേരുവെളിപ്പെടുത്താതെ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍’ മിഡ് ഡേ’യോട പ്രതികരിച്ചു.

ചിത്രത്തിന്റെ നിര്‍മാണത്തില്‍ രാഷ്ട്രീയപാര്‍ട്ടിയ്ക്ക് നേരിട്ട് ബന്ധമില്ലാത്തതിനാല്‍ വിലക്കാനാവില്ല. പക്ഷേ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് തുടങ്ങിയവര്‍ ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ടിട്ടുള്ളതിനാല്‍ പാര്‍ട്ടി പരോക്ഷമായി ചിത്രവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയല്ല ചിത്രം നിര്‍മിക്കുന്നതിനായി പണം മുടക്കിയതെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവായ സന്ദീപ് സിങ്ങിന്റെ വാദം. പ്രൊപ്പഗാന്‍ഡ ചിത്രമല്ല, ജനാധിപത്യ രാജ്യത്തില്‍ ചിത്രത്തിന്റെ റിലീസ് തീരുമാനിക്കാന്‍ തങ്ങള്‍ക്കവകാശമുണ്ടെന്നും പ്രധാനമന്ത്രിയുടെ ജീവിതം പറയുന്ന ചിത്രമായത് കൊണ്ടാണ്‌ ചിത്രത്തിന്റെ പ്രചരണാര്‍ഥം രാഷ്ട്രീയ നേതാക്കളെ സമീപിച്ചതെന്നും സിങ്ങ് കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ രാജ്യത്ത് തുടങ്ങിയതാണ് രാഷ്ട്രീയ പ്രൊപ്പഗാന്‍ഡ ചിത്രങ്ങളുടെ നിര്‍മാണം. താക്കറെയെ കൂടാതെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനേയും കോണ്‍ഗ്രസിനേയും പരിഹസിക്കുന്ന ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍, ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആറിന്റെ പദയാത്രയെ ആസ്പദമാക്കിയ യാത്ര എന്നിവ നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു. എന്നാല്‍ ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കാന്‍ അവയ്‌ക്കൊന്നും ആയിരുന്നില്ല.

'മോഡി' എന്ന പേരില്‍ മറ്റൊരു വെബ് സീരീസും 'ഇറോസ് നൗ' ചാനലില്‍ ഏപ്രിലില്‍ റിലീസ് ചെയ്യുന്നുണ്ട്. കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകനും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായ നിഖില്‍ ഗൗഡ അഭിനയിക്കുന്ന കുരുക്ഷേത്ര എന്ന ചിത്രം റിലീസിന് തയ്യാറായിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയ്ക്കായി കാത്തിരിക്കുയാണ്. ചിത്രത്തില്‍ അഭിമന്യുവായിട്ടാണ് നിഖില്‍ ഗൗഡ വേഷമിടുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018