FILM NEWS

‘ഴോണറൊക്കെ പ്രേക്ഷകര്‍ തീരുമാനിക്കട്ടെ’; തിയേറ്ററിലെ സമയം നീതീകരിക്കപ്പെട്ടോ എന്നതാണ് ചോദ്യമെന്ന് ത്യാഗരാജന്‍ കുമാരരാജ  

2011ല്‍ പുറത്തിറങ്ങിയ ആരണ്യകാണ്ഡം എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ത്യാഗരാജന്‍ കുമാരരാജ. മികച്ച നവാഗതസംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ ചിത്രം പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടിയിരുന്നു. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കുമാരരാജ സംവിധാനം ചെയ്യുന്ന 'സൂപ്പര്‍ ഡീലക്‌സ്' റിലീസിന് ഒരുങ്ങുകയാണ്.

ആദ്യ ചിത്രത്തില്‍ മുന്നോട്ട് വെച്ച വ്യത്യസ്തമായ ശൈലി തന്നെയാണ് രണ്ടാം ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. സൂപ്പര്‍ ഡിലക്‌സിന്റെ ട്രെയിലര്‍ പ്രേക്ഷകരെ ഓര്‍മപ്പെടുത്തുന്നതും സംവിധായകന്റെ സിനിമയോടുള്ള കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണെന്ന് തന്നെയാണ്.

ആരണ്യകാണ്ഡത്തെ തമിഴിലെ ‘നിയോ നോയര്‍’ ഫിലിമെന്ന് വിളിക്കുന്നുണ്ടെങ്കിലും താന്‍ അത് അങ്ങനെയല്ല കാണുന്നതെന്ന് കുമാരരാജ പറയുന്നു. ഒപ്പം ഒരു സംവിധായകന്‍ ഴോണറുകളെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടേണ്ട കാര്യമില്ലെന്നും ‘സില്‍വര്‍സ്‌ക്രീന്‍ ഇന്ത്യ’യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഞാന്‍ ഒരു കുരങ്ങനാണ് , ജീവശാസ്ത്രജ്ഞര്‍ എന്നെ രാമ പിതേക്കസ് എന്ന് വിളിക്കും. എനിക്ക് സ്വയം എന്നെ അങ്ങനെ വിളിച്ചു പറഞ്ഞ് നടക്കാന്‍ കഴിയില്ല. കുരങ്ങന് അതിനെ ഇംഗ്ലീഷില്‍ മങ്കിയെന്നും തമിഴില്‍ കുരങ്ങെന്നും വിളിക്കുമെന്നു പോലും അറിയില്ല. അത് അതിന്റെ ജീവിതം ജീവിക്കുകയാണ്. ഞാനും അതുപോലെയാണ്. ലേബലുകളില്‍ വിശ്വസിക്കുന്നില്ല. ആരണ്യകാണ്ഡത്തെ ഞാന്‍ ‘നിയോ നോയര്‍’ ഫിലിമെന്ന് വിളിച്ചാല്‍ ചിലര്‍ അത് ആ ഴോണറിനെ പൂര്‍ണ്ണമായി തൃപ്തിപ്പെടുത്തുന്നില്ലെന്ന് പറയും, എന്തിനാണ് അതിനെ കുറിച്ച് ചിന്തിക്കുന്നത്. ഞാന്‍ എന്താണെന്നും എന്താണ് നല്‍കുന്നതെന്നും ആളുകള്‍ തീരുമാനിക്കട്ടെ.
ത്യാഗരാജന്‍ കുമാരരാജ

ആളുകളെ പൂര്‍ണ്ണമായി എന്റര്‍ടെയ്ന്‍ ചെയ്യുന്നതായിരിക്കണം സിനിമ എന്ന വാദത്തോടുള്ള തന്റെ അഭിപ്രായവും അദ്ദേഹം പങ്കുവെച്ചു. സിനിമ ആദ്യമായി കണ്ടുപിടിച്ചത് പ്രേക്ഷകരെ രസിപിക്കാനായിരുന്നില്ല. ശാസ്ത്രീയമായ ഒരു കണ്ടുപിടുത്തം പിന്നീടങ്ങനെ മാറുകയായിരുന്നു. ആദ്യം സിനിമയുണ്ടാക്കിയ വ്യക്തി പ്രേക്ഷകരെ കുറിച്ച് ആലോചിച്ചിട്ടു കൂടിയിയുണ്ടാകില്ല. എപ്പോഴാണോ സിനിമ വാണിജ്യവത്ക്കരിക്കപ്പെട്ടത് അപ്പോഴാണ് പ്രേക്ഷകരുടെ പള്‍സിനെകുറിച്ച് ആലോചിച്ചു തുടങ്ങിയതെന്നും ത്യാഗരാജന്‍ കുമാര രാജ ചൂണ്ടിക്കാട്ടി.

എന്നെ സംബന്ധിച്ചടുത്തോളം ഞാന്‍ എന്റെ പ്രയത്‌നം ചെലവഴിച്ചത് നല്ല സിനിമ ഉണ്ടാക്കാനും, ആ നിമിഷം എന്റര്‍ടെയ്ന്‍ ചെയ്യാനും, യുക്തിപരമായിട്ടിരിക്കാനുമാണ്. അതിന് കഥ പോലെ എന്തെങ്കിലും ഉണ്ടോ ? പ്രേക്ഷകന്‍ തിയ്യേറ്ററില്‍ ചെലവഴിക്കുന്ന മൂന്ന് മണിക്കൂര്‍ ഞാന്‍ നീതീകരിച്ചോ? ഇതിനെല്ലാം വ്യക്തമായ ഉത്തരം കൊടുക്കാന്‍ കഴിഞ്ഞാല്‍ വിജയിച്ചു എന്നാണ് ഞാന്‍ കരുതുന്നത്.
ത്യാഗരാജന്‍ കുമാരരാജ
‘ഴോണറൊക്കെ പ്രേക്ഷകര്‍ തീരുമാനിക്കട്ടെ’; തിയേറ്ററിലെ സമയം നീതീകരിക്കപ്പെട്ടോ എന്നതാണ് ചോദ്യമെന്ന് ത്യാഗരാജന്‍ കുമാരരാജ  

ആന്തോളജി രൂപത്തിലൊരുക്കുന്ന സൂപ്പര്‍ ഡിലക്സില്‍ ഫഹദ് ഫാസില്‍,വിജയ് സേതുപതി,മിഷ്‌കിന്‍, സാമന്ത, തൃഷ, രമ്യ കൃഷ്ണന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. മിഷ്‌കിന്‍, നളന്‍ കുമാരസ്വാമി, നീലന്‍ കെ ശേഖര്‍ എന്നിവര്‍ തിരക്കഥയൊരുക്കാന്‍ സംവിധായകനെ സഹായിച്ചിരുന്നു. ത്യാഗരാജന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018