FILM NEWS

ഭീമനായി അഭിനയിക്കുന്നുവെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍; പഴയ വീഡിയോ കുത്തിപ്പൊക്കി ‘അപ്പോള്‍ ഇതോയെന്ന്’ സോഷ്യല്‍ മീഡിയ 

എംടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവലായ രണ്ടാമൂഴം സിനിമയാക്കുമ്പോള്‍ അതില്‍ ഭീമനായി അഭിനയിക്കുമെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന നടന്‍ മോഹന്‍ലാലിനെ പഴയ അഭിമുഖങ്ങള്‍ ഓര്‍മപ്പെടുത്തി പ്രേക്ഷകര്‍. രണ്ട് ഭാഗമായിട്ടെത്തുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും അതില്‍ താന്‍ തന്നെയാണ് ഭീമനായിട്ട് വേഷമിടുന്നതെന്നും മോഹന്‍ലാല്‍ പറയുന്ന വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ കുത്തിപ്പൊക്കിയത്.

കഴിഞ്ഞ ദിവസം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ലൂസിഫറിന്റെ പ്രചാരണ പരിപാടിയില്‍ വച്ചായിരുന്നു ചിത്രത്തിന്റെ അനിശ്ചിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മോഹന്‍ലാല്‍ മറുപടി പറഞ്ഞത്.

ഇതൊരു വലിയ ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്നു. സിനിമയെന്നത് സംഭവിക്കുന്ന ഒരു കാര്യമാണ്. ഞാന്‍ രണ്ടാമൂഴത്തില്‍ ഭീമനായി അഭിനയിക്കുന്നു എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഒരുപാട് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതൊരു വലിയ ചോദ്യചിഹ്നമാണ്. അത് സംഭവിക്കട്ടെ.
മോഹന്‍ലാല്‍

ചിത്രത്തിന്റെ സെറ്റില്‍ പോയി അഭിനയിച്ചു തുടങ്ങുമ്പോഴേ അതില്‍ അഭിനയിച്ചു എന്ന് പറയാനാകൂ. ചില തെറ്റിദ്ധാരണകള്‍ വന്നിട്ടുണ്ട്, അത് പരിഹരിക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. അത് നടക്കട്ടെ എന്നേ പറയാനുള്ളൂ. അല്ലാതെ നടക്കാന്‍ പോകുകയാണെന്നോ നടക്കില്ലെന്നോ തനിക്ക് പറയാനാകില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം സിനിമയാക്കുന്നു എന്നായിരുന്നു മുന്‍പ് വന്ന വാര്‍ത്തകള്‍. ചിത്രത്തിന്റെ തിരക്കഥ തിരിച്ചു വേണമെന്നാവശ്യപ്പട്ട എംടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിക്കുമ്പോഴാണ് ചിത്രം വിവാദത്തിലാവുന്നത്. എംടിയുമായിട്ടുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീമനാകുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന തരത്തില്‍ മോഹന്‍ലാല്‍ പ്രതികരിച്ചത്. താരത്തിന്റെ പ്രതികരണം ചര്‍ച്ചയായതോടെയാണ് പഴയ വീഡിയോകളും അഭിമുഖങ്ങളും സമൂഹമാധ്യമങ്ങളില്‍ പലരും കുത്തിപ്പൊക്കിയത്.

Randamoozham - The Epic film of all times

Mahabharata - Randaamoozham, the Movie - The Prodigious Project of a Lifetime

Posted by Mohanlal on Monday, April 17, 2017

‘രണ്ടാമൂഴ’ത്തില്‍ അഭിനയിക്കുമെന്ന് പറഞ്ഞിട്ടില്ല’ ‘സിനിമ യാഥാര്‍ഥ്യമാവുമോ എന്ന് അറിയില്ല‘ _________ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി 😎

Posted by Shareef KP on Thursday, March 21, 2019

2017ലെ മനോരമ ന്യൂസ് 'ന്യൂസ് മേക്കര്‍' സംവാദത്തിനിടെ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു.

'അദ്ദേഹം സ്‌ക്രിപ്റ്റ് മുഴുവന്‍ എഴുതിക്കഴിഞ്ഞു. രണ്ട് ഭാഗങ്ങളായിട്ടാണ് വരുന്നത്. ഞാനാണ് അതില്‍ ഭീമനായിട്ട് അഭിനയിക്കുന്നത്. ഇന്റര്‍നാഷണല്‍ പ്രൊഡക്ഷനാണ്. 600 കോടിയോളം വരും ചിലവ്’, എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. ഒപ്പം ചിത്രത്തില്‍ നായകനാക്കി തന്നെ ആലോചിച്ചതില്‍ എംടിക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പലരും കുത്തിപ്പൊക്കിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018