FILM NEWS

‘വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടുമാണ് ബഹുമാനം നേടേണ്ടത്’; നയന്‍താരയ്‌ക്കെതിര സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ രാധാരവിയെ ചിത്രങ്ങളില്‍ അഭിനയിപ്പിക്കില്ലെന്ന് കെജെആര്‍ സ്റ്റുഡിയോസ് ; നടപടി ആവശ്യപ്പെട്ട് ആരാധകര്‍  

സിനിമാതാരം നയന്‍താരയെ അധിക്ഷേപിച്ചു കൊണ്ട് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മുതിര്‍ന്ന നടന്‍ രാധാരവിയ്‌ക്കെതിരെ നടപടിയുമായി തമിഴ് സിനിമാ നിര്‍മാണ കമ്പനിയായ കെജെആര്‍ സ്റ്റുഡിയോസ്. രാധാരവിയെ തങ്ങള്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിപ്പിക്കില്ലെന്ന് അറിയിച്ച കമ്പനി രാധാരവിയെ വിലക്കാന്‍ മറ്റുള്ളവരും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

നയന്‍താര നായികയായ ഹിറ്റ് ചിത്രമായ അരം,പുതിയ ചിത്രമായ ഐറ എന്നീ സിനിമകള്‍ നിര്‍മിച്ച കമ്പനിയാണ് കെജെആര്‍ സ്റ്റുഡിയോസാണ്.

കഴിഞ്ഞ ദിവസമാണ് നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന ‘കൊലയുതിര്‍ കാലം’ എന്ന സിനിമയുടെ പ്രചരണ ചടങ്ങില്‍ പങ്കെടുക്കവെ പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്തും നയന്‍താരയെ അധിക്ഷേപിച്ചും രാധാരവി പ്രസംഗിച്ചത്.

  എന്റെ ചെറുപ്പകാലത്ത് കെആര്‍ വിജയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആരെ വേണമെങ്കിലും വിളിക്കും, കാണുമ്പോള്‍ തൊഴുന്നവരെയും വിളിക്കാം കാണുമ്പോള്‍ വിളിക്കുന്നവരെയും സീതയാക്കാം. (പാത്ത ഉടനെ കുമ്പിടരവരെയും കൂപ്പിടലാം, പാത്ത ഉടനെ കൂപ്പിടവരെയും പോടലാം)
രാധാരവി

ഒരു ആദരണീയനായ നടന്‍ ഒരു ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്യുന്ന പൊതുവേദിയില്‍ ആ ചിത്രത്തിലെ നായികയെ അധിക്ഷേപിച്ച് കൊണ്ട് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും അത് കേട്ട് കയ്യടിക്കുയായിരുന്നു ആ ചടങ്ങിനെത്തിയവര്‍ ചെയ്തതെന്ന് കെജെആര്‍ സ്റ്റുഡിയോസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

മുതിര്‍ന്നവര്‍ എന്ന ബഹുമാനത്തിലും അവരുടെ പദവിയിലുമുള്ള ഭയത്തില്‍ എത്രത്തോളം നമ്മള്‍ ചെറുതായെന്ന് ഓര്‍ക്കുന്നത് വേദനാജനകമാണ്. രാധാരവി എല്ലാവരും ആദരവ് പുലര്‍ത്തുന്ന കീര്‍ത്തി നേടിയ ഒരു കുടുംബത്തില്‍ നിന്ന് വരുന്നയാളാണ്. സര്‍, ബഹുമാനം എന്നത് പേരുകൊണ്ട് ലഭിക്കേണ്ടതല്ല. അത് താങ്കളുടെ വാക്കുകളില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും ലഭിക്കേണ്ടതാണ്.

തമിഴ്‌സിനിമയില്‍ നിന്ന് സ്ത്രീവിരുദ്ധനും സ്വാര്‍ഥനുമായ ഒരാളെ മാറ്റിനിര്‍ത്തുന്നത് സന്തോഷം നല്‍കുന്നുവെന്നും കുറിപ്പില്‍ പറയുന്നു. ഇത് പ്രതികരിക്കാനുള്ള സമയമാണ്. രാധാരവി നയന്‍താരയെക്കുറിച്ചും പൊള്ളാച്ചി കേസിനെക്കുറിച്ചും പറഞ്ഞത് ഒരിക്കലും അംഗീകരിക്കാനാവില്ല. രാധാരവിയ്‌ക്കെതിരെ അധികാരപ്പെട്ടവര്‍ നടപടിയെടുക്കും വരെ ശബ്ദമുയര്‍ത്തേണ്ടത് കടമയാണെന്നും നമ്മള്‍ നമ്മുടെ സ്ത്രീകള്‍ക്ക് പിന്തുണ നല്‍കിയില്ലെങ്കില്‍ പിന്നെ ആര് നല്‍കുമെന്നും കുറിപ്പില്‍ ചോദിക്കുന്നു.

തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തോട് രാധാരവിയ്‌ക്കെതിരെ ഉചിതമായ നടപടിയെടുക്കാനും കെജെആര്‍ സ്റ്റുഡിയോസ് ആവശ്യപ്പെടുന്നു. നേരത്തെ ഗായിക ചിന്മയിയും അഭിനേതാവായ വരലക്ഷ്മി ശരത്കുമാറും രാധാരവിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ നടികര്‍ സംഘം തയ്യാറാവണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018