FILM NEWS

പാര്‍വതിയുടെ ‘ഉയരെ’ക്ക് പിന്നാലെ ദീപികയുടെ ‘ഛപാക്’ ; ഒരുങ്ങുന്നത് ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കരുത്തിന്റെ കഥകള്‍  

തല്‍വാര്‍, റാസി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായികയായ മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഛപാക്'. പതിനഞ്ചാം വയസ്സില്‍ ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ദീപിക പദുക്കോണ്‍ മാലതി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

തനിക്കൊപ്പം എന്നെന്നും ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രമായിരിക്കും മാലതി എന്ന അടിക്കുറിപ്പോടെയാണ് ദീപിക ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്. അടുത്ത വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്നാരംഭിച്ചു. രാജ്യത്തെ ആസിഡ് ആക്രണത്തിനിരയായവരുടെ ചികിത്സ, നിയമ പോരാട്ടം, പിന്നീടുള്ള സാമൂഹിക ജീവിതം തുടങ്ങിയ കാര്യങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുക. ഛപാക് നിര്‍മ്മിക്കുന്നതും ദീപിക തന്നെയാണ്.

കഥ കേട്ടപ്പോള്‍ തന്നെ അതിലെ അക്രമത്തിനപ്പുറം ലക്ഷ്മിയുടെ ധീരതയും പ്രതീക്ഷയും വിജയവുമെല്ലാം ആകര്‍ഷിച്ചുവെന്ന് ദീപിക മുന്‍പ് കഥാപാത്രത്തെ കുറിച്ച് പറഞ്ഞിരുന്നു. വ്യക്തിപരമായും സര്‍ഗ്ഗപരമായും തന്നിലത് സ്വാധീനം ചെലുത്തി. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നിയതുകൊണ്ടാണ് ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും ദീപിക പറഞ്ഞു.

മലയാളത്തിലും ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രമൊരുങ്ങുന്നുണ്ട്. മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതിയാണ് നായികയാവുന്നത്. ഉയരെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

Pleased to launch the official poster❤️💫 Parvathy Thiruvothu Asif Ali Tovino Thomas #Uyare #UyareMovie #FlyHigh...

Posted by Uyare Movie on Sunday, March 24, 2019

ആസിഡ് അക്രമത്തിന് ഇരയായവരുടെ സംരക്ഷണത്തിന് രൂപീകരിച്ച സംഘടനയായ ചാന്‍വ് ഫൗണ്ടേഷന്റെ ഡയറക്ടറാണ് ലക്ഷ്മി. 2005 ലാണ് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ലക്ഷ്മിക്ക് നേരെ അക്രമണമുണ്ടാകുന്നത്. ആക്രമണം നടക്കുമ്പോള്‍ കൈ കൊണ്ട് കണ്ണ് പൊത്തിയതിനാല്‍ കാഴ്ച ശക്തിക്ക് മാത്രം ഒന്നും സംഭവിച്ചില്ല.

2006ല്‍ ആസിഡിന്റെ വില്‍പ്പനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. തുടര്‍ന്ന സുപ്രീം കോടതി ആസിഡ് വാങ്ങുന്നവര്‍ തിരിച്ചറില്‍ രേഖ സമര്‍പ്പിക്കണമെന്നും വില്‍പന നിയന്ത്രിക്കാന്‍ കര്‍ശന നടപടികളെടുക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. 2013 ല്‍ യുഎസ് വിദേശകാര്യ വകുപ്പിന്റെ 'ഇന്റര്‍നാണല്‍ വുമണ്‍ ഓഫ് കറേജ് 'പുരസ്‌കാരവും ലക്ഷ്മി നേടി. 'ഷീറോസ് ഹാങ്ങ്ഔട്ട്' എന്ന പേരില്‍ പൂര്‍ണ്ണമായും ആസിഡ് ആക്രമണത്തിനരയാവര്‍ നടത്തുന്ന കഫേകള്‍ക്കും ലക്ഷ്മി തുടക്കം കുറിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018