FILM NEWS

‘കുറച്ചു കഷ്ടപെട്ടായാലും മറ്റു വല്ല ഭാഷയിലും സിനിമ ചെയ്താല്‍ മതിയായിരുന്നു’; പ്രേക്ഷകരോട്  ഇളയരാജ സംവിധായകന്‍ മാധവ് രാംദാസന്‍  

മാധവ് രാംദാസന്‍
മാധവ് രാംദാസന്‍

2011ല്‍ പുറത്തിറങ്ങിയ ‘മേല്‍വിലാസം’ എന്ന ചിത്രത്തിലൂടെയാണ് മാധവ് രാംദാസന്‍ എന്ന സംവിധായകനെ മലയാളി പരിചയപ്പെടുന്നത്. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നാടകത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഒരു കോര്‍ട്ട് റൂം ഡ്രാമയായിരുന്നു. സ്വദേശ് ദീപകിന്റെ ‘കോര്‍ട്ട് മാര്‍ഷ്യല്‍’ എന്ന ഹിന്ദി നാടകമായിരുന്നു നാടകത്തിനും സിനിമയ്ക്കും ആധാരം. പിന്നീട് സംവിധാനം ചെയ്ത അപ്പോത്തിക്കിരിയും പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റി.

മാധവ് രാംദാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഇളയരാജ’. ഗിന്നസ് പക്രു നായകനാകുന്ന ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു റിലീസ് ചെയ്തത്. ആദ്യ ദിവസങ്ങളില്‍ ചിത്രം മികച്ച പ്രതികരണം നേടിയെങ്കിലും പിന്നീട് സ്വീകാര്യത ലഭിക്കാത്തതിന്റെ വേദന സംവിധായകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

‘എനിക്ക് വീണ്ടും തെറ്റു പറ്റിയോ???? കുറച്ചു കഷ്ടപെട്ടായാലും മറ്റു വല്ല ഭാഷയിലും സിനിമ ചെയ്താല്‍ മതിയായിരുന്നു. ഇനിയും കുറച്ചു കഥകള്‍ കൂടി പറയണമെന്നുണ്ട്’.
മാധവ് രാംദാസ്

ചിത്രത്തിന് നിരൂപകരില്‍ നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സമൂഹമാധ്യമങ്ങളിലും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് പ്രേക്ഷകര്‍ രംഗത്തെത്തിയിരുന്നു. എന്നിട്ടും ചിത്രത്തിന് അര്‍ഹിക്കുന്ന സ്വീകാര്യത ലഭിക്കുന്നില്ല എന്നത് കൊണ്ട് തന്നെ സംവിധായകന്റെ കുറിപ്പ് സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്.

തൃശൂര്‍ റൗണ്ടില്‍ കപ്പലണ്ടി വിറ്റ് ഉപജീവനം നടത്തുന്ന വനജനും അയാളുടെ കുടുംബവുമാണ് 'ഇളയരാജ'യിലെ കേന്ദ്രകഥാപാത്രങ്ങള്‍. തികച്ചും സാധാരണക്കാരനായ വനജന്റെ ജീവിതവും അതിനിടയില്‍ വെറുമൊരു നേരമ്പോക്കിനായി അയാള്‍ കളിച്ചിരുന്ന ചെസ്സ് എന്ന കളി, എങ്ങനെ അയാളുടെ ജീവിതത്തെ മാറ്റിമറിക്കുന്നുവെന്നുമാണ് ചിത്രം പങ്കുവെയ്ക്കുന്നത്.

മാധവ് രാംദാസിന്റെ കഥയ്ക്ക് സുദീപ് ടി ജോര്‍ജ്ജ് സംഭാഷണമൊരുക്കിയ ചിത്രം നിര്‍മിച്ചത് സജിത്ത് കൃഷ്ണയും ജയരാജ് ടി കൃഷ്ണനും ചേര്‍ന്നായിരുന്നു. ഗിന്നസ് പക്രുവിനെ കൂടാതെ ഗോകുല്‍ സുരേഷ്, ഹരിശ്രീ അശോകന്‍, അരുണ്‍, ജയരാജ് വാര്യര്‍, മാസ്റ്റര്‍ ആദിത്യന്‍, അനില്‍ നെടുമങ്ങാട്, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018