FILM NEWS

ചിന്മയി ഇല്ല എന്ന് പറയുന്നത് വരെ എന്റെ ചിത്രങ്ങളില്‍ പാടുക തന്നെ ചെയ്യും; നിലപാട് വ്യക്തമാക്കി ഗോവിന്ദ് വസന്ത 

മീടു ക്യാമ്പയിനിന്റെ ഭാഗമായി ശക്തമായ നിലപാടെടുത്തിരുന്നു ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്നു ചിന്മയി ശ്രീപാദ. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ചിന്മയിയ്ക്ക് വലിയ വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്. 96 എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പാടി പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് ചിന്മയി വെളിപ്പെടുത്തലുകള്‍ക്ക് മുതിര്‍ന്നത്.

ഡബ്ബിംഗ് യൂണിയനില്‍ നിന്ന് പുറത്താക്കിയിരുന്നു. അതിന് പിന്നാലെ അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്നു എന്ന് ചിന്മയി പറഞ്ഞിരുന്നു. നിലപാടെടുത്തതിന്റെ പേരില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ട ചിന്മയിക്ക് ശക്തമായ പിന്തുണയുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത.

Chinmayi Sripada WILL sing in my films till SHE says NO to me. No one will decide on behalf of me.

Posted by Govind Vasantha on Sunday, March 24, 2019

'ചിന്‍മയി, ഇല്ല എന്നു പറയുന്നതുവരെ ആര് എതിര്‍ത്താലും ചിന്‍മയിയെ കൊണ്ടു പാടിക്കും'. ഫേസ്ബുക്കിലൂടെ ഗോവിന്ദ് വസന്ത തന്റെ നിലപാടും പിന്തുണയും അറിയിച്ചു. തന്റെ നിലനില്‍പ്പിനെ പരിഗണിക്കാതെ ചിന്മയിക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ച ഗോവിന്ദ് വസന്തയെ അഭിനന്ദങ്ങള്‍ കൊണ്ട് പൊതിയുകയാണ് സോഷ്യല്‍ മീഡിയ.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018