FILM NEWS

നയന്‍താരയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം;  നടന്‍ രാധാരവിയെ ഡിഎംകെ സസ്‌പെന്റ് ചെയ്തു

സിനിമാ താരം നയന്‍ താരക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മുതിര്‍ന്ന നടന്‍ രാധാരവിയെ ഡിഎംകെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു. പ്രാഥമിക അംഗത്വത്തില്‍ നിന്നും രാധാരവിയെ പുറത്താക്കുകയാണെന്ന് ഡിഎംകെ പ്രസ്താവനയിലൂടെ അറിയിച്ചു.

അച്ചടക്ക നടപടിയുടെ ഭാഗമായാണ് രാധാരവിയെ പുറത്താക്കിയത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എല്ലാ പദവികളില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയതായി ഡിഎംകെ പ്രസ്താവനയില്‍ പറയുന്നു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനും മാന്യമല്ലാത്ത പ്രവര്‍ത്തികള്‍ക്കും എതിരെയാണ് നടപടി.

മോശം പരാമര്‍ശങ്ങളെ തുടര്‍ന്ന് തമിഴ് സിനിമാ കമ്പനിയായ കെജെആര്‍ സ്റ്റുഡിയോസ് രാധാരവിയെ തങ്ങള്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിപ്പിക്കില്ലെന്ന് അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന ‘കൊലയുതിര്‍ കാലം’ എന്ന സിനിമയുടെ പ്രചരണ ചടങ്ങില്‍ പങ്കെടുക്കവെ പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്തും നയന്‍താരയെ അധിക്ഷേപിച്ചും രാധാരവി പ്രസംഗിച്ചത്.

എന്റെ ചെറുപ്പകാലത്ത് കെആര്‍ വിജയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആരെ വേണമെങ്കിലും വിളിക്കും, കാണുമ്പോള്‍ തൊഴുന്നവരെയും വിളിക്കാം കാണുമ്പോള്‍ വിളിക്കുന്നവരെയും സീതയാക്കാം. (പാത്ത ഉടനെ കുമ്പിടരവരെയും കൂപ്പിടലാം, പാത്ത ഉടനെ കൂപ്പിടവരെയും പോടലാം)
രാധാരവി

നയന്‍താരയെ സൂപ്പര്‍താരങ്ങളായ രജനികാന്ത് എംജിആര്‍ തുടങ്ങിയവരുമായി താരതമ്യം ചെയ്യരുതെന്നും രാധാരവി പറഞ്ഞു. ഇതിന് മുന്‍പ് പലതവണ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് രാധാരവി. മീടൂ കാമ്പയിന്റെ ഭാഗമായി രാധാരവിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വൈരമുത്തുവിനെതിരെ ആരോപണമുന്നയിച്ചതിന് ഗായിക ചിന്മയിയെയും രാധാരവി അധിക്ഷേപിച്ചിരുന്നു.

അധിക്ഷേപ പ്രസംഗം നടത്തിയ രാധാരവിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പലരും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡന കേസിനെക്കുറിച്ച അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ മനുഷ്യത്വ രഹിതമാണ്. അദ്ദേഹത്തിനെതിരേ കേസ് എടുക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു.

വലിയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വരുന്ന ഒരു വൃത്തികെട്ടവനെതിരെ നടപടി കൈക്കൊള്ളാന്‍ ആരും തയ്യാറാകുന്നില്ല എന്നത് വല്ലാത്ത നിസ്സഹായതയാണെന്ന് സംവിധായകന്‍ വിഗ്നേഷ് ശിവന്‍ പ്രതികരിച്ചു. മറ്റുള്ളവരുടെ ശ്രദ്ധകിട്ടാന്‍ അയാള്‍ ഇനിയും ഇത് ചെയ്തുകൊണ്ടേ ഇരിക്കും. ബുദ്ധിശൂന്യന്‍. ഇതെല്ലാം കണ്ട് പ്രേക്ഷകര്‍ കൈയ്യടിക്കുകയും ചിരിക്കുകയും കാണുമ്പോള്‍ വേദനയുണ്ടെന്നും വിഗ്‌നേഷ് ശിവന്‍ കുറിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018