FILM NEWS

‘ഈ പൗരുഷക്കാര്‍ക്കൊപ്പം ജീവിക്കുന്ന സ്ത്രീകളെയോര്‍ത്ത് സഹാനുഭൂതി’; രാധാരവിയ്ക്ക് നയന്‍താരയുടെ മറുപടി; ‘സീതയായും പ്രേതമായും ഇനിയും അഭിനയിക്കും’

കൊലൈയുതിര്‍ കാലമെന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ തന്നെ അധിക്ഷേപിച്ച് പ്രസംഗിച്ച മുതിര്‍ന്ന നടന്‍ രാധാരവിയ്‌ക്കെതിര പ്രതികരണവുമായി നയന്‍താര. സ്ത്രീകള്‍ക്കെതിരായ ഇത്തരം പരാമര്‍ശങ്ങള്‍ അംഗികരിക്കാന്‍ കഴിയാത്തതാണ്. ശ്രദ്ധ പിടിച്ചു പറ്റാനുള്ള മെയില്‍ ഷോവനിസ്റ്റുകളുടെ ശ്രമങ്ങള്‍ സമൂഹം ഒന്നടങ്കം നിരുത്സാഹപ്പെടുത്തണമെന്നും നയന്‍താര പ്രതികരിച്ചു.

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്ന് രാധാരവിയെ സസ്‌പെന്‍ഡ് ചെയ്ത ഡിഎംകെയോടും അധ്യക്ഷന്‍ എംകെ സ്റ്റാലിനോടും നന്ദി അറിയിച്ചു കൊണ്ടാണ് നയന്‍താര തന്റെ പ്രതികരണം ട്വിറ്ററില്‍ കുറിച്ചത്.

രാധാരവിയെയും അദ്ദേഹത്തെ പോലുള്ള സ്ത്രീവിരുദ്ധരെയും അവര്‍ ഒരു സ്ത്രീയുടെ വയറ്റില്‍ നിന്ന് പിറന്നവരാണെന്ന കാര്യം ഞാന്‍ ഓര്‍മിപ്പിക്കുകയാണ്. സ്ത്രീകളെ അപമാനിക്കുകുയം ലിംഗവിവേചനപരമായ പ്രസ്താവനകള്‍ നടത്തുന്നതിലൂടെയും അവര്‍ ഒരു തരത്തിലുള്ള ‘പൗരുഷം’ ആസ്വദിക്കുകയാണ്. അവരുടെ സ്ത്രീകളോടുള്ള പെരുമാറ്റമോര്‍ത്ത് ഖേദിക്കുന്നു. ഒപ്പം ആ ‘പൗരുഷം’ നിറഞ്ഞവര്‍ക്കൊപ്പം ജീവിക്കുന്ന സ്ത്രീകളെ ഓര്‍ത്ത് എനിക്ക് സഹാനുഭൂതി തോന്നുന്നു.
നയന്‍താര

ഇത്രയും അനുഭവസമ്പത്തുള്ള മുതിര്‍ന്ന നടന്‍ എന്ന നിലയ്ക്ക് രാധാരവി യുവതലമുറയ്ക്ക് മാതൃകയാകേണ്ടയാളാണ്. പക്ഷേ അദ്ദേഹം തെരഞ്ഞെടുത്തത് സ്ത്രീവിരുദ്ധതയുടെ റോള്‍ മോഡല്‍ എന്ന വഴിയാണ് . രാധാരവിയെ പോലെ സിനിമയില്‍ അവസരമില്ലാതാകുന്നവര്‍ ശ്രദ്ധ ലഭിക്കാനായി നടത്തുന്ന വിലകുറഞ്ഞ തന്ത്രങ്ങളാണ് ഇത്തരം പ്രസ്താവനകളെന്നും പ്രസ്താവനയില്‍ പറയുന്നു.

മെയില്‍ ഷോവനിസ്റ്റുകള്‍ നടത്തിയ പരാമര്‍ശങ്ങള്‍ കേട്ട് സദസ്സില്‍ ഉണ്ടായിരുന്നവരില്‍ പലരും ചിരിക്കുകയും കൈയ്യടിക്കുകയും ചെയ്തത് ഞെട്ടിച്ചുവെന്ന് താരം കുറിപ്പില്‍ പറഞ്ഞു. ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുന്നിടത്തോളം കാലം രാധാരവിയെ പോലുള്ളവര്‍ സ്ത്രീവിരുദ്ധത പറഞ്ഞുകൊണ്ടിരിക്കും. എല്ലാ അധിക്ഷേപങ്ങളും വക വയ്ക്കാതെ താന്‍ ഇനിയും സീതയായും പ്രേതമായും ദേവിയായും അമ്മയായും ഭാര്യയായും കാമുകിയായുമെല്ലാം അഭിനയിക്കുമെന്നും നയന്‍താര വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം ഇനിയെങ്കിലും സുപ്രീംകോടതി വിധി പ്രകാരം സംഘടനയ്ക്കകത്ത് പരാതി പരിഹാര സെല്‍ ആരംഭിക്കണമെന്നും താരം ആവശ്യപ്പെടുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018