FILM NEWS

‘ലോകചരിത്രത്തില്‍ പുതുമകളൊന്നുമില്ലാത്ത രണ്ടാം തമിഴ് സിനിമ ഉടന്‍’; പ്രേക്ഷകര്‍ കാത്തിരിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് അല്‍ഫോണ്‍സ് പുത്രന്‍

‘ലോകസിനിമാ ചരിത്രത്തില്‍ പുതുമകളൊന്നുമില്ലാത്ത ചിത്രം’ അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകനെ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നത് ആ കാപ്ഷനുമായി വന്ന നേരം എന്ന ചിത്രത്തോടു കൂടെയാണ്. പിന്നീട് തെന്നിന്ത്യ മുഴുവന്‍ ആഘോഷിച്ച പ്രേമം എന്ന ചിത്രത്തിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകന്റെ പേര് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒന്നായി മാറി.

ഷോര്‍ട്ട് ഫിലിമുകളിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച അല്‍ഫോണ്‍സ് മലയാളത്തിലെന്ന പോലെ തമിഴിലും പ്രിയങ്കരനാണ്. മികച്ച തമിഴ് ഷോര്‍ട്ട് ഫിലിമുകളെടുത്ത അദ്ദേഹം മലയാളത്തിനൊപ്പം തമിഴിലുമായിട്ടാണ് നേരമൊരുക്കുന്നതും. പ്രേമത്തിന്റെ തമിഴ് റീമേക്ക് വേണ്ടെന്ന് ആരാധകര്‍ ആവശ്യപ്പെട്ടതും ചിത്രത്തോടും സംവിധായകനോടുമുള്ള സ്‌നേഹം കൊണ്ടു തന്നെ.

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ എവിടെയാണ് എന്ന ചോദ്യം പലപ്പോഴും പ്രേക്ഷകരില്‍ നിന്നുയര്‍ന്നിരുന്നു. പല സിനിമകളും അദ്ദേഹത്തിന്റെതായി തുടങ്ങുന്നുവെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു. എന്നാല്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍.

ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ എഡിറ്റ് ചെയ്തത് അല്‍ഫോണ്‍സായിരുന്നു. ഈ ടീസര്‍ പങ്കുവെച്ചപ്പോഴാണ് എപ്പോഴാണ് പുതിയ തമിഴ് ചിത്രം ഉണ്ടാവുകയെന്ന് ആരാധകന്‍ ചോദിച്ചതും അല്‍ഫോണ്‍സ് അതിന് മറുപടി നല്‍കിയതും.

ഞാന്‍ പുതിയ ചിത്രത്തിനായി മ്യൂസിക്കിലുള്ള അറിവ് അപ്‌ഡേറ്റ് ചെയ്യുകയാണ്. അതുകൊണ്ടാണ് വൈകുന്നത്. തിരക്കഥ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. മ്യൂസിക്ക് റെക്കോര്‍ഡിങ്ങ് നടന്നുകൊണ്ടിരിക്കുന്നു. പ്രീ പ്രൊഡക്ഷനും ഓഡിഷനും തുടങ്ങിയിട്ടില്ല. ലോകചരിത്രത്തില്‍ പുതുമ ഒന്നുമില്ലാത്ത രണ്ടാമത് തമിഴ് സിനിമ റെഡിയായി കൊണ്ടിരിക്കുന്നു.
അല്‍ഫോണ്‍സ് പുത്രന്‍.
‘ലോകചരിത്രത്തില്‍ പുതുമകളൊന്നുമില്ലാത്ത രണ്ടാം  തമിഴ് സിനിമ ഉടന്‍’; പ്രേക്ഷകര്‍ കാത്തിരിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് അല്‍ഫോണ്‍സ് പുത്രന്‍

അല്‍ഫോണ്‍സ് എഡിറ്റ് ചെയ്ത ടീസറിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന ലഭിക്കുന്നത്. മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം ഒപ്പത്തിന്റേയും, നിവിന്‍ പോളി നായകനായ വിനീത് ശ്രീനിവാസന്‍ ചിത്രം തട്ടത്തിന്‍ മറയത്തിന്റെയും ട്രെയിലറുകള്‍ എഡിറ്റ് ചെയ്തതും അല്‍ഫോണ്‍സായിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തൊബാമ എന്ന ചിത്രത്തിന്റെ നിര്‍മാണവും അല്‍ഫോണ്‍സ് ഏറ്റെടുത്തിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018