FILM NEWS

‘നീ തീര്‍ന്നടാ തീര്‍ന്നു, അത് ട്രോളന്മാര്‍ ഹിറ്റാക്കിയ ഡയലോഗ്’; 38 വര്‍ഷം കഴിഞ്ഞിട്ടും നായകനാകാന്‍ വൈകിയതില്‍ ദുഃഖമില്ലെന്ന് ബൈജു 

പന്ത്രണ്ടാം വയസ്സില്‍ 'മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള' എന്ന ചിത്രത്തിലൂടെയാണ് ബൈജു എന്ന നടനെ മലയാളി പ്രേക്ഷകര്‍ ആദ്യമായി കാണുന്നത്. പിന്നീട് മീശ മുളക്കാത്ത ആ കൊച്ചു പയ്യന്‍ നായകനൊപ്പം കൂട്ടായി, ചിരിപ്പിച്ചും ചിന്തിപ്പിച്ചുമൊക്കെ സിനിമയില്‍ നിറഞ്ഞു. സിനിമയില്‍ എത്തി 38 വര്‍ഷത്തിന് ശേഷമാണ് ബൈജു നായകനായി ഒരു സിനിമയെത്തുന്നത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി.

ചിത്രത്തില്‍ മൂന്ന് നായകന്മാരാണ്. ബൈജുവിനൊപ്പം, ബിജു മേനോനും, ആസിഫ് അലിയും ചിത്രത്തിലെ മൂന്ന് ഷാജിമാരായി വേഷമിടുന്നു. ചിത്രം മുഴുനീള കോമഡി സിനിമയാണെന്ന് ബൈജു പറയുന്നു. ത്രില്ലടിപ്പിക്കുന്ന, പുതുമയുള്ള ഒരുപാടു തമാശകള്‍ സിനിമയിലുണ്ട്. ‘മനോരമ ഓണ്‍ലൈന്’ നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ഞാന്‍ കോമഡി വേഷങ്ങള്‍ ചെയ്യുന്ന, കോമഡി പറയുന്ന ആളാണ്. എന്നാല്‍, കോമഡി കണ്ടു ചിരിക്കുന്നത് കുറവാണ്. പക്ഷേ മേരാ നാം ഷാജി എന്നെപ്പോലും ചിരിപ്പിച്ചു. നല്ല കഥയുണ്ട്. മൂന്നു ഷാജിമാര്‍ക്കും തുല്യവേഷമുണ്ട്. ഇതിനു മുന്‍പ് കൂട്ടക്കളികള്‍ കുറെ ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും നായകനാകാന്‍ പറ്റിയില്ല. അതില്‍ വലിയ ദുഃഖമൊന്നുമില്ല. ഇതൊക്കെ മതിയെന്നേ. ഇതൊക്കെ വച്ചു നമ്മള്‍ സന്തോഷമായി ജീവിക്കുന്നില്ലേ. അതു മതി.
ബൈജു

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ ബൈജുവിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയാണ്. ചിത്രത്തിന്റ തിരക്കഥാകൃത്തായ മുരളി ഗോപിയുടെ രചനയില്‍ അഞ്ചു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ ഹിറ്റ് ഡയലോഗിനെക്കുറിച്ചും ബൈജു പറഞ്ഞു.

പല ഡയലോഗുകളും സിനിമയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഹിറ്റായത് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ ഡയലോഗാണ്. ‘നീ തീര്‍ന്നെടാ... തീര്‍ന്ന്’ എന്ന ഡയലോഗ്. ട്രോള്‍ ഗ്രൂപ്പുകളാണ് സത്യത്തില്‍ അതു ഹിറ്റാക്കിയത്. അവരാണ് ഇപ്പോള്‍ ഡയലോഗ് ഹിറ്റാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്.
ബൈജു

നാളെയാണ് മേരാ നാം ഷാജി റിലീസ് ചെയ്യുന്നത്. കെ. കെ രാജീവിന്റെ 'എവിടെ' എന്ന സിനിമ, ടി.കെ രാജീവ് കുമാറിന്റെ 'കോളാമ്പി', പിടികിട്ടാപ്പുള്ളി, ജീ ബൂം ഭാ എന്നിവയാണ് ബൈജുവിന്റേതായി അണിയറിയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018