FILM NEWS

‘ആ ഐഡിയ പൃഥ്വിയുടെ’; പൊലീസിന്റെ ചങ്കില്‍ ചവിട്ടുന്ന ആക്ഷന് പിന്നില്‍ സംവിധായകനെന്ന് സ്റ്റണ്ട് സില്‍വ  

പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി പൊലീസുകാരനെ ഭിത്തിയില്‍ ചവിട്ടിനിര്‍ത്തുന്ന രംഗം തിയേറ്ററില്‍ ഏറെ കൈയടി വാങ്ങുന്നുണ്ട്. വിലങ്ങുകൈയില്‍ ധരിച്ച് മോഹന്‍ലാല്‍ കഥാപാത്രം പൊലീസ് ഉദ്യോഗസ്ഥന്റെ നെഞ്ചില്‍ ചവിട്ടുന്ന പ്രൊമോ പോസ്റ്റര്‍ പുറത്തുവന്ന് വൈകാതെ തന്നെ വൈറലാവുകയും ചെയ്തു. കേരള പൊലീസ് അസോസിയേഷന്‍ പരാതിയുമായി രംഗത്തെത്തിയതോടെ വിവാദവും ആരംഭിച്ചു. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന 'എന്റെ പിള്ളേരെ തൊടുന്നോടാ?'പോസ്റ്ററിന് പിന്നില്‍ സംവിധായകന്‍ പൃഥ്വിരാജ് തന്നെയാണെന്ന് ആക്ഷന്‍ കോറിയോഗ്രഫര്‍ സ്റ്റണ്ട് സില്‍വ പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു സില്‍വയുടെ പ്രതികരണം.

പൊലീസുകാരന്റെ നെഞ്ചത്ത് ചവിട്ടി നിന്നുള്ള ആക്ഷന്‍ രംഗം പൃഥ്വിരാജാണ് ഷൂട്ട് ചെയ്തത്. ഞാന്‍ ആ സമയത്ത് അവിടെ ഇല്ലായിരുന്നു. അത് അദ്ദേഹത്തിന്റെ മാത്രം ഐഡിയ ആണ്.   
സ്റ്റണ്ട് സില്‍വ  

പൃഥ്വിരാജ് എഴുതി വെച്ചതിനനുസരിച്ച് ആളുകളെക്കൊണ്ട് ചെയ്യിക്കുക മാത്രമായിരുന്നു തന്റെ ജോലി. ലാല്‍ സാര്‍ വരുന്നതും 'വാടാ' എന്ന് പറയുന്നതും മുണ്ട് മടക്കി കുത്തുന്നതും അങ്ങനെ എല്ലാം പൃഥ്വി എഴുതിവെച്ചിട്ടുണ്ടായിരുന്നു. 'താങ്കളാണ് ശരിക്കും സ്റ്റണ്ട് ഡയറക്ടര്‍, ഞാന്‍ വെറും കോര്‍ഡിനേറ്റര്‍ മാത്രമാണ്' എന്ന് പൃഥ്വിയോട് പറയുകയും ചെയ്തു.

ചിത്രത്തില്‍ ഒരിടത്തും ഒരിക്കല്‍ പോലും കേബിള്‍ ഉപയോഗിച്ചുള്ള ഫൈറ്റ് രംഗങ്ങള്‍ ചെയ്തിട്ടില്ല. ചാടിയുള്ള കിക്കുകളും മറ്റും ലാല്‍ സ്വന്തമായി ചെയ്തതാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വലിയ തുകയുടെ ചെക്ക് റിലീസിന് ശേഷം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അയച്ചുതന്നെന്നും സില്‍വ കൂട്ടിച്ചേര്‍ത്തു.

കേരളാ പൊലീസ് അസോസിയേഷന്‍ പോസ്റ്ററിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതോടെയാണ് പോസ്റ്റര്‍ മറ്റ് ചര്‍ച്ചകള്‍ക്ക് വഴിമാറിയത്. ഇത്തരം രംഗങ്ങള്‍ നിയമരാഹിത്യത്തിന് കാരണമാകുമെന്നും യുവാക്കള്‍ പൊലീസിനെ ആക്രമിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്നുമാണ് പൊലീസിന്റെ വാദം. കഥാപാത്രങ്ങള്‍ മദ്യവും പുകയിലയും ഉപയോഗിക്കുന്ന രംഗങ്ങളിലും ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന സീനുകളിലും മുന്നറിയിപ്പ് കാണിക്കുന്നുണ്ട്. പൊലീസിനെ ആക്രമിക്കുന്ന രംഗങ്ങളും പോസ്റ്ററുകളും നിയമവിരുദ്ധമാക്കണമെന്നും പൊലീസ് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. പൊലീസിന്റെ പരാതിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറുകയാണെന്നും പൊലീസിന്റെ വയലന്‍സ് രംഗങ്ങള്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും സിനിമാആസാദകര്‍ ചോദിക്കുന്നു.

ചിത്രം ക്രിസ്തീയ വിശ്വാസത്തിനെതിരാണെന്ന് ആരോപിച്ച് ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന സംഘടന രംഗത്തെത്തിയിരുന്നു. ലൂസിഫര്‍ പിശാചാണെന്നും സാത്താന് വേണ്ടി ആര്‍പ്പ് വിളിക്കുന്നത് ദേവാലയത്തേയും ക്രിസ്്തീയ മൂല്യങ്ങളേയും അപമാനിക്കുകയാണെന്നും സംഘടന ആരോപിക്കുകയുണ്ടായി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018