FILM NEWS

നരേന്ദ്ര മോഡി ബയോപ്പിക്ക്: റിലീസ് തടയണമെന്നാവശ്യപ്പെട്ട ഹര്‍ജി ഏപ്രില്‍ 8 ന് സുപ്രീം കോടതിയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന 'പിഎം നരേന്ദ്ര മോഡി' എന്ന ചിത്രം ഒന്നാം ഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നെ തിയേറ്ററുകളിലെത്തിക്കാനുള്ള അണിയറ പ്രവര്‍ത്തകരുടെ നീക്കത്തിന് തിരിച്ചടി. ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വക്താവ് അമന്‍ പന്‍വാര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.

ജസ്റ്റിസ് എസ് എ ബോബ്ദേ അധ്യക്ഷനായ ബഞ്ചാണ് ഈ മാസം എട്ടിന് വാദം കേള്‍ക്കുക.തെരഞ്ഞെടുപ്പിന് മുന്‍പുള്ള ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹര്‍ജി മുന്‍പ് ബോംബെ ഹൈക്കോടതിയും മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബഞ്ചും തള്ളിയിരുന്നു. തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ചിത്രത്തിന്റെ റിലീസ് സ്വതന്ത്രമായ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ഹര്‍ജിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ എഎം സിങ്വി കോടതിയെ അറിയിച്ചു.

ചിത്രം ഏപ്രില്‍ 5നാണ് ആദ്യം റിലീസ് ചെയ്യാനായിട്ടിരുന്നതെങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഏപ്രില്‍ 12നേക്ക് നീട്ടിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ റിലീസ് തടയണോ വേണ്ടയോ എന്നത് സെന്‍സര്‍ ബോര്‍ഡാണെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

ചിത്രത്തിന്റെ റിലീസ് തടയുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് ബിജെപിയുടെ വാദം. ഏപ്രില്‍ 11 നാണ് ആദ്യ ഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഓമങ്ങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയാണ് മോഡിയായി വേഷമിടുന്നത്. ജനുവരിയില്‍ പ്രഖ്യാപനം നടന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും അനുബന്ധ പ്രവര്‍ത്തനങ്ങളും തിരക്കിട്ടാണ് പൂര്‍ത്തിയാക്കിയത്. ബിജെപിയല്ല ചിത്രം നിര്‍മിക്കുന്നതിനായി പണം മുടക്കിയതെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവായ സന്ദീപ് സിങ്ങിന്റെ വാദം. പ്രൊപ്പഗാന്‍ഡ ചിത്രമല്ല, ജനാധിപത്യ രാജ്യത്തില്‍ ചിത്രത്തിന്റെ റിലീസ് തീരുമാനിക്കാന്‍ തങ്ങള്‍ക്കവകാശമുണ്ടെന്നും സിങ്ങ് പറയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ രാജ്യത്ത് തുടങ്ങിയതാണ് രാഷ്ട്രീയ പ്രൊപ്പഗാന്‍ഡ ചിത്രങ്ങളുടെ നിര്‍മാണം. താക്കറെയെ കൂടാതെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനേയും കോണ്‍ഗ്രസിനേയും പരിഹസിക്കുന്ന ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍, ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആറിന്റെ പദയാത്രയെ ആസ്പദമാക്കിയ യാത്ര എന്നിവ നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു. എന്നാല്‍ ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കാന്‍ അവയ്ക്കൊന്നും ആയിരുന്നില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018