FILM NEWS

‘പ്രത്യേകതരം സിനിമകളിലേ അഭിനയിക്കുവെന്ന് പറയുന്നത് ഒളിച്ചോട്ടവും കഴിവില്ലായ്മയും’; എല്ലാ കഥാപാത്രങ്ങളും ചെയ്യാനുള്ള ധൈര്യം 36 വര്‍ഷത്തിനിടെ പ്രേക്ഷകര്‍ തന്നെന്ന് മമ്മൂട്ടി  

പ്രത്യേകതരം സിനിമകളിലേ അഭിനയിക്കുവെന്ന് പറയുന്നത് ഒളിച്ചോട്ടമോ അല്ലെങ്കില്‍ കഴിവില്ലായ്മയോ ആണെന്ന് നടന്‍ മമ്മൂട്ടി. നടനാകുമ്പോള്‍ എല്ലാത്തരം സിനിമകളിലും അഭിനയിക്കണം, എല്ലാ കഥാപാത്രങ്ങളും വഴങ്ങണം അതിനുള്ള ധൈര്യം കഴിഞ്ഞ 36 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ പ്രേക്ഷകര്‍ തന്നിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മധുരരാജയുടെ പ്രചരണാര്‍ഥം സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ വച്ച് പേരന്‍പ്, യാത്ര തുടങ്ങിയ ചിത്രങ്ങള്‍ അന്യഭാഷകളില്‍ ചെയ്യുമ്പോള്‍ എന്തുകൊണ്ട് മലയാളത്തില്‍ മസാലചിത്രം ചെയ്യുന്നുവെന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

നല്ല സിനിമയ്ക്ക് കാല-ദേശ-ഭാഷാന്തരങ്ങള്‍ ഇല്ലെന്നും അതിനാലാണ് പത്തുവര്‍ഷത്തിനു ശേഷം പോക്കിരി രാജയിലെ കഥാപാത്രങ്ങളുടെ തുടര്‍ച്ചയായ മധുരരാജയില്‍ അഭിനയിച്ചതെന്നും മമ്മൂട്ടി പറഞ്ഞു. എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ് മധുരരാജ . ന്യൂ ജനറേഷന്‍ സിനിയ്ക്കു പകരം ഫ്രീ ജനറേഷന്‍ സിനിമ എന്ന രീതിയിലാണ് ചലച്ചിത്രത്തെ നോക്കികാണുന്നത്. പത്തുവര്‍ഷത്തിനു ശേഷം വരുമ്പോള്‍ നായകന് പ്രായമേറെ ആകില്ലേ എന്ന ചോദ്യത്തിന് ജയിംസ് ബോണ്ട് രീതിയാണ് ഇതിനുള്ളതെന്നും മമ്മൂട്ടി ചിരിച്ചുകൊണ്ട് മറുപടി നല്‍കി.

ഫ്രാഞ്ചൈസി ചിത്രങ്ങള്‍ ലോകസിനിമയില്‍ എത്രയോ കാലങ്ങളായി വരുന്നുണ്ട്. അവഞ്ചേഴ്സിന്റെ പതിനാലാം ഭാഗമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അതെല്ലാം ഒരു ചോദ്യവും കൂടാതെ കാണുന്നുണ്ട്. പിന്നെ ഈ പാവം രാജയോടെന്തിനാ ഇങ്ങനെ?
മമ്മൂട്ടി

വൈശാഖ് സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ പോക്കിരരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജയെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് അല്‍വഹദ മാളില്‍ ഇന്ന് വൈകിട്ട് ആറിന് നടക്കും.

അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, എന്നിങ്ങനെ ആദ്യ ഭാഗത്തിലുള്ള കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുമുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.ആക്ഷനും ഹ്യൂമറുമെല്ലാം നിറഞ്ഞ മാസ്സ് എന്റര്‍ടൈനറായിരിക്കും മധുരരാജയെന്നാണ് അണിയറപ്രവര്‍ത്തകര്‍ ഉറപ്പു നല്‍കുന്നത്. മലയാളം , തമിഴ് , തെലുങ്ക് ഭാഷകളില്‍ ഏപ്രില്‍ 12ന് ചിത്രം റിലീസ് ചെയ്യും

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018