FILM NEWS

മുരുകദോസ് ചിത്രത്തിലെ രജനിയുടെ ഫസ്റ്റ്‌ലുക്ക് ലീക്കായി; പ്രചരിപ്പിക്കരുതെന്ന് ആരാധകര്‍ക്ക് നിര്‍ദേശം 

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ടയുടെ വിജയത്തിന് ശേഷം സൂപ്പര്‍താരം രജനികാന്ത് തമിഴിലെ തന്നെ മറ്റൊരു ഹിറ്റ് മേക്കറായ എആര്‍ മുരുഗദോസിനൊപ്പം ചേരുന്നുവെന്ന വാര്‍ത്ത പ്രേക്ഷകര്‍ ആവേശത്തോടെയാണ് കേട്ടിരുന്നത്. നയന്‍താര നായികയാകുന്ന ചിത്രത്തിന് താല്‍ക്കാലികമായി തലൈവര്‍167 എന്നാണ് പേരിട്ടിരിക്കുന്നത്.

മുരുഗദോസ് ചിത്രത്തിലെ ആക്ഷനും, മാസ്സും എല്ലാം രജനി ഫാന്‍സ് പ്രതീക്ഷിക്കുന്നുവെങ്കിലും ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതിമായി സിനിമയിലെ രജനിയുടെ ഗെറ്റപ്പ് വ്യക്തമാക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം ലീക്കായി.

ചിത്രത്തിലെ താരത്തിന്റെ ഫോട്ടോഷൂട്ട് കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു പ്രമുഖ സ്റ്റുഡിയോയില്‍ നടന്നിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് ചിത്രത്തിലെ രജനിയുടെ കഥാപാത്രത്തെക്കുറിച്ച് മനസിലാകാന്‍ കഴിയുന്ന ചിത്രങ്ങള്‍ സ്റ്റുഡിയോയില്‍ നിന്ന് പുറത്തയത്.

ഫോട്ടോകള്‍ പ്രചരിപ്പിക്കരുതെന്ന ആവശ്യവുമായി താരത്തിന്റെ ആരാധകര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിടുന്നത് വരെ ചിത്രം പ്രചരിപ്പിക്കരുതെന്ന് താരത്തിന്റെ വക്താവും നിര്‍ദേശം നല്‍കി. ചിത്രത്തിലെ ഫോട്ടോ ലീക്കാക്കിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും അറിയിച്ചിട്ടുണ്ട്.

ഏപ്രില്‍ 10നാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നത്. ചന്ദ്രമുഖിക്കും കുശേലനും ശേഷം നയന്‍താരയും രജനിയും ഒന്നിക്കുന്ന ചിത്രമാണ് തലൈവര്‍167. ചിത്രത്തില്‍ വില്ലനായി ബോളിവുഡ് താരമെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന് സന്തോഷ് ശിവനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. മറ്റ് വിവരങ്ങളൊന്നും തന്നെ പുറത്തു വിട്ടിട്ടില്ലെങ്കിലും ചിത്രത്തിന്റെ റിലീസ് അടുത്ത വര്‍ഷം പൊങ്കലിനുണ്ടാവുന്നാണ് അഭ്യൂഹങ്ങള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018