FILM NEWS

രണ്ട് കോടി കൂട്ടി പറയട്ടേയെന്ന് മധുരരാജ നിര്‍മ്മാതാവ്; ഒള്ളത് പറഞ്ഞാല്‍ മതിയെന്ന് മമ്മൂട്ടി  

മധുരരാജ സിനിമയുടെ പ്രമോഷനിടെ ബജറ്റ് കൂട്ടിപ്പറയാന്‍ ശ്രമിച്ച നിര്‍മ്മാതാവിനെ പിന്തിരിപ്പിച്ച് മമ്മൂട്ടി. മൂവിമാന്‍ യുട്യൂബ് ചാനല്‍ സംഘടിപ്പിച്ച പ്രമോഷന്‍ പരിപാടിയ്ക്കിടെയാണ് സംഭവം. പോക്കിരി രാജയെ അപേക്ഷിച്ചുനോക്കുമ്പോള്‍ കുറച്ചുകൂടി വലിയ സിനിമയാണ് മധുരരാജയെന്ന് നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ് പറഞ്ഞു.

മധുരരാജ എല്ലാ പ്രൊഡക്ഷന്‍ വര്‍ക്കും കഴിഞ്ഞ് 27 കോടി രൂപയായി. ഇതാണ് അതിന്റെ സത്യം. ഇത് തള്ളലൊന്നും അല്ല. കറക്റ്റ് 27 കോടി.  
നെല്‍സണ്‍ ഐപ്പ്  

ഇതിനിടെ ചിരിച്ചുകൊണ്ട് ഇടപെട്ട മമ്മൂട്ടി തന്നോട് നെല്‍സണ്‍ ഐപ്പ് കൂട്ടിപറയട്ടേയെന്ന് ചോദിച്ച കാര്യം പറഞ്ഞു.

എന്റെയടുത്ത് രണ്ട് കൂട്ടിപ്പറഞ്ഞു ആദ്യം. എന്നോട് ചോദിച്ചു ഒരു മുപ്പത് പറയട്ടെ? ഞാന്‍ പറഞ്ഞു. ഒള്ളത് പറഞ്ഞാല്‍ മതി. അതേ ഇവര് വിശ്വസിക്കൂ.   
മമ്മൂട്ടി  

ചിത്രത്തില്‍ സണ്ണി ലിയോണിയുടെ കഥാപാത്രത്തിന്റെ പ്രധാന്യത്തേക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ കണ്ടാല്‍ മനസിലാകുമെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഇതൊരു ഉദാത്തമായ കഥയാണ് എന്ന് പറയുന്നില്ല. ഈ സിനിമയുടെ കഥാ പശ്ചാത്തലത്തിന് അവരുടെ സാന്നിധ്യവും പാട്ടും എത്രത്തോളം ചേരുമെന്ന് നിങ്ങള്‍ കണ്ട് തീരുമാനിക്കേണ്ടതാണ്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ പൃഥ്വിരാജ് വരുന്നില്ല. അങ്ങനെയുള്ള സസ്‌പെന്‍സുകള്‍ ഒന്നുമില്ല.

ഒരുപാട് തലങ്ങളുണ്ടെങ്കിലും ഒരുപാട് വൈകാരിക തലങ്ങളുള്ള സിനിമയാണ് എന്നൊന്നും അവകാശപ്പെടുന്നില്ല. രസകരമായ സിനിമയാണ്. സീരീസുകളായി സിനിമ വരുമ്പോള്‍ ആവര്‍ത്തന വിരസത ഉണ്ടാകുമെന്ന് പറയാറുണ്ട്. പക്ഷെ കുറച്ചുകൂടി നന്നാക്കി അവതരിപ്പിക്കാനുള്ള അവസരമാണ് ഇതെന്ന് ഞാന്‍ കരുതുന്നു. എല്ലാ തരത്തിലുള്ള സിനിമകളോടും ആഭിമുഖ്യമുള്ള നടനാണ് താനെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 12നാണ് പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജ തിയേറ്ററുകളില്‍ എത്തുന്നത്. ഫഹദ് ഫാസില്‍ ചിത്രം അതിരനുമായിട്ടാകും മമ്മൂട്ടി ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് മത്സരം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018