FILM NEWS

‘പേരന്‍പോ വിധേയനോ ചെയ്യാനല്ല മമ്മൂട്ടി ഞങ്ങള്‍ക്ക് ഡേറ്റ് തരുന്നത്’; മധുരരാജ ജനക്കൂട്ടത്തിന് വേണ്ടിയൊരുക്കുന്നതെന്ന് വൈശാഖും ഉദയകൃഷ്ണയും

പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ കൂട്ടുക്കെട്ടിലെത്തുന്ന പുതിയ ചിത്രമാണ് മധുരരാജ. മമ്മൂട്ടി നായകനാകുന്ന ചിത്രം 2010ല്‍ പുറത്തിറങ്ങിയ പോക്കിരിരാജ എന്ന ചിത്രത്തിലെ രാജ എന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തി ഒരുക്കുന്നതാണ്. മമ്മൂട്ടി നായകനായ പേരന്‍പ് എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയം ലോകമെമ്പാടും പ്രശംസിക്കപ്പെടുമ്പോള്‍ പിന്നാലെ ഒരു തട്ടുപൊളിപ്പന്‍ ചിത്രവുമായി മമ്മൂട്ടിയെ അവതരിപ്പിക്കുന്നതിന് സംവിധായകരും അണിയറ പ്രവര്‍ത്തരും വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്.

വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും തങ്ങള്‍ ചെയ്യുന്നത് അക്കാദമിക് സിനിമകള്‍ അല്ല എന്ന് വ്യക്തമായ ബോധ്യം ഉള്ളതുകൊണ്ട് അതിനൊന്നും വലിയ പ്രാധാന്യം കല്‍പിക്കാറില്ലെന്ന് സംവിധായകന്‍ വൈശാഖ്. ജനക്കൂട്ടത്തിനുവേണ്ടിയാണ് തങ്ങള്‍ പടമിറക്കുന്നത്.അവരെ എല്ലാവരെയും ഒരുപരിധിവരെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും വൈശാഖ് പറഞ്ഞു.

തൊഴിലാളിക്കും മുതലാളിക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമകളാണ് തങ്ങളുടെ ലക്ഷ്യമെന്നും അത്തരം ചിത്രങ്ങള്‍ക്കു മാത്രമേ പണം തിരിച്ചു പിടിക്കാന്‍ കഴിയുവെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഉദയകൃഷ്ണയും ‘മലയാള മനോരമയ്ക്കു’ നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു..

പല തരത്തിലുള്ളവരാണ് ജനക്കൂട്ടത്തിലുണ്ടാവുക. അവരുടെ ആസ്വാദന നിലവാരം പല തട്ടിലായിരിക്കും. അവരെ എല്ലാവരെയും ഒരുപരിധിവരെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടമാകുന്നതുകൊണ്ടാണല്ലോ പടം 50 കോടിയും 100 കോടിയുമൊക്കെ കലക്ട് ചെയ്യുന്നത്. അതുതന്നെയാണ് വലിയ സന്തോഷം. കുറച്ചുപേരുടെ വിമര്‍ശനങ്ങള്‍ക്കല്ല കൂടുതല്‍ ആളുകളുടെ കയ്യടികള്‍ക്കാണ് ഞങ്ങള്‍ ശ്രദ്ധ കൊടുക്കുന്നത്.
വൈശാഖ്
കോടികള്‍ മുടക്കി സിനിമ എടുക്കുന്ന നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയറ്റര്‍ ഉടമകള്‍, ജീവനക്കാര്‍ ഇവരുടെയൊക്കെ സംതൃപ്തിയാണ് ഞങ്ങളുടെ സന്തോഷം. അതുകഴിഞ്ഞേ വിമര്‍ശകരെ പരിഗണിക്കാറുള്ളു. മാത്രമല്ല, ‘പേരന്‍പോ’ ‘വിധേയ’നോ ചെയ്യാനല്ല മമ്മൂട്ടി ഞങ്ങള്‍ക്ക് ഡേറ്റ് തരുന്നത്. അതിന് അദ്ദേഹത്തിന് വേറെ ആളുകളുണ്ട്.
ഉദയകൃഷ്ണ

ഓരോ സിനിമയിലും സര്‍പ്രൈസുകള്‍ നല്‍കുന്ന നടനാണ് മമ്മൂട്ടിയെന്നും മധുരരാജയിലും ചില സര്‍പ്രൈസുകള്‍ കരുതിവച്ചിട്ടുണ്ടെന്നും വൈശാഖ് പറഞ്ഞു. ഓര്‍മവച്ച കാലം മുതല്‍ മമ്മൂട്ടിയെ കാണുന്നു. അദ്ദേഹത്തെക്കൊണ്ട് ഇതുവരെ ആരും ചെയ്യിച്ചിട്ടില്ലാത്ത എന്തെങ്കിലും ചെയ്യിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനുള്ള ശ്രമം ഈ സിനിമയില്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, തുടങ്ങി ആദ്യ ഭാഗത്തിലുള്ള കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുമുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.ആക്ഷനും ഹ്യൂമറുമെല്ലാം നിറഞ്ഞ മാസ്സ് എന്റര്‍ടൈനറായിരിക്കും മധുരരാജയെന്നാണ് അണിയറപ്രവര്‍ത്തകര്‍ ഉറപ്പു നല്‍കുന്നത്. മലയാളം , തമിഴ് , തെലുങ്ക് ഭാഷകളില്‍ ഏപ്രില്‍ 12ന് ചിത്രം റിലീസ് ചെയ്യും

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018