FILM NEWS

നരേന്ദ്ര മോഡി ബയോപ്പിക്കിന് സ്റ്റേ ഇല്ല; തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ റിലീസിനെത്തിയേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന 'പിഎം നരേന്ദ്ര മോഡി' എന്ന ചിത്രത്തിന്റെ റിലീസ ്തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ചിത്രം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് ലംഘനം ആണോ എന്ന കാര്യം പരിശോധിക്കേണ്ടത് തെരെഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സുപ്രീം കോടതി പറഞ്ഞു

ഇനിയും സെന്‍സറിങ് കഴിയാത്ത ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന് ഹര്‍ജി നല്‍കിയത് തികച്ചും അനവസരത്തിലാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടു. ഇതോടെ ചിത്രം ഒന്നാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നെ തിയേറ്ററുകളിലെത്തിക്കാന്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം.

ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വക്താവ് അമന്‍ പന്‍വാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി തീരുമാനം. സിനിമയിലൂടെ സമ്മതിദായകരെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണതന്ത്രമാണാണെന്നും ആരോപിച്ചായിരുന്നു ഹര്‍ജി. മുന്‍പ് ബോംബെ ഹൈക്കോടതിയും മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബഞ്ചും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ചിത്രം ഏപ്രില്‍ 5നാണ് ആദ്യം റിലീസ് ചെയ്യാനായിട്ടിരുന്നതെങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഏപ്രില്‍ 12നേക്ക് നീട്ടിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ റിലീസ് തടയണോ വേണ്ടയോ എന്നത് സെന്‍സര്‍ ബോര്‍ഡാണെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

ഓമങ്ങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിവേക് ഒബ്റോയാണ് മോഡിയായി വേഷമിടുന്നത്. ജനുവരിയില്‍ പ്രഖ്യാപനം നടന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും അനുബന്ധ പ്രവര്‍ത്തനങ്ങളും തിരക്കിട്ടാണ് പൂര്‍ത്തിയാക്കിയത്. ബിജെപിയല്ല ചിത്രം നിര്‍മിക്കുന്നതിനായി പണം മുടക്കിയതെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവായ സന്ദീപ് സിങ്ങിന്റെ വാദം. പ്രൊപ്പഗാന്‍ഡ ചിത്രമല്ല, ജനാധിപത്യ രാജ്യത്തില്‍ ചിത്രത്തിന്റെ റിലീസ് തീരുമാനിക്കാന്‍ തങ്ങള്‍ക്കവകാശമുണ്ടെന്നും സിങ്ങ് പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018