FILM NEWS

25 വര്‍ഷത്തിന് ശേഷം പൊലീസ് വേഷത്തില്‍ രജനി; മുരുഗദോസ് ചിത്രം ‘ദര്‍ബാര്‍’ ഫ്‌സറ്റ് ലുക്ക് പുറത്തുവിട്ടു

‘പേട്ട’യുടെ വിജയത്തിന് ശേഷം സൂപ്പര്‍താരം രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് എആര്‍ മുരുഗദോസാണ്. തലൈവര്‍167 എന്ന് താല്‍ക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

‘ദര്‍ബാര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ രജനിയെത്തുന്നത് പൊലീസ് വേഷത്തിലാണ്. മുംബൈ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു പൊലീസ് ഉദ്യേഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ഫസ്റ്റ് ലുക്ക് നല്‍കുന്ന സൂചന. രജനിയുടെ മാസ് ചിരി ആരാധകര്‍ക്ക് വേണ്ടതെല്ലാം ചിത്രത്തിലുണ്ടാവുമെന്നും ഉറപ്പു നല്‍കുന്നു.

25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രജനി പൊലീസ് വേഷത്തില്‍ വീണ്ടുമെത്തുന്നത്. 1992ല്‍ പുറത്തിറങ്ങിയ പാണ്ഡ്യനാണ് രജനി ഇതിനു മുന്‍പ് ചെയ്ത് പൊലീസ് വേഷം. ദര്‍ബാറിന്റൈ ഫോട്ടോഷൂട്ട് ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ലീക്കായിരുന്നു. രജനിയുടെ പൊലീസ് വേഷത്തിലുള്ള ചിത്രമായിരുന്നു ചെന്നൈയിലെ സ്റ്റുഡിയോയില്‍ നിന്ന ലീക്കായത്

നയന്‍താരയാണ് ചിത്രത്തില്‍ നായിക. ചന്ദ്രമുഖിക്കും കുശേലനും ശേഷം നയന്‍താരയും രജനിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍. ഏപ്രില്‍ 10നാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നത്. ചിത്രത്തില്‍ വില്ലനായി ബോളിവുഡ് താരമെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന് സന്തോഷ് ശിവനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് അടുത്ത വര്‍ഷം പൊങ്കലിനുണ്ടാവുന്നാണ് അഭ്യൂഹങ്ങള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018