Food and Drink

സായിപ്പിന്റെ പുട്ട്: പുട്ടിലെ വൈവിധ്യങ്ങളുമായി ഷിബിന്‍ ആന്റ് സിനോയ്‌സ് കിച്ചണ്‍

സോഷ്യല്‍ മീഡിയയിലും യൂട്യുബിലും നിരവധി കുക്കറികള്‍ കാണാറുള്ള മലയാളി പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യ വിരുന്നാവുകയാണ് മലയാളത്തിലെ ആദ്യത്തെ പ്രഫഷണല്‍ ഷെഫ്‌സ് യൂട്യൂബ് കുക്കറി ചാനല്‍ ‘ഷിബിന്‍&സിനോയ്‌സ് കിച്ചണ്‍’. ‘ദേ പുട്ട്’ റെസ്റ്റോറന്റിന്റെ കോര്‍പറേറ്റ് ഷെഫ് സിനോയ് ജോണും, അബുദാബി നാഷണല്‍ ഹോട്ടല്‍സിന്റെ എക്‌സിക്യൂട്ടീവ് ഷെഫ് ഷിബിന്‍ കെപിയും ചേര്‍ന്നാണ് ഷിബിന്‍ & സിനോയ്‌സ് കിച്ചണ്‍ അവതരിപ്പിക്കുന്നത്.

ഏറ്റവും എളുപ്പത്തില്‍ ലഭ്യമാകുന്ന സാധങ്ങള്‍ ഉപയോഗിച്ച് വേഗത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന വ്യത്യസ്തമായ വിഭവങ്ങളാണ് ‘ഷിബിന്‍&സിനോയ്‌സ് കിച്ചണ്‍’ അവതരിപ്പിക്കുന്നത്.

സായിപ്പിന്റെ പുട്ട്

മലയാളികളുടെ ക്ലാസ്സിക് ബ്രേക്ക്ഫാസ്റ്റ് എന്ന പദവി അന്നും ഇന്നും പുട്ടിന് മാത്രം സ്വന്തമാണ്. ഏത് സമയവും ഏത് കോമ്പിനേഷനിലും കഴിക്കാം എന്നതാണ് പുട്ടിനെ നമ്മള്‍ മലയാളികള്‍ ഇത്രയും സ്‌നേഹിക്കാന്‍ കാരണം. പുട്ടിന്റെ ഒരു വ്യത്യസ്തമായ കോമ്പിനേഷന്‍ ആണ് ഷിബിന്‍& സിനോയ്‌സ് കിച്ചണില്‍ പരിജയപെടുത്തുന്നത്. സായിപ്പിന്റെ പുട്ട്.

ചേരുവകള്‍:

അരി പുട്ട് പൊടി - 50gm

ഗോതമ്പ് പുട്ട് പൊടി - 50gm

ചിരകിയ തേങ്ങ - 10gm

കാട മുട്ട - 2 എണ്ണം

ബേക്കഡ് ബീന്‍സ് -50gm

ചെറിയുള്ളി - 20gm

വെളുത്തുള്ളി - 5gm

ചുവന്ന മുളക് ചതച്ചത് - 3gm

ഒലിവ് ഓയില്‍ - 10ml

ഉപ്പ് ആവശ്യത്തിന്

അലങ്കാരത്തിന്;

ചെറി തക്കാളി

കറി വേപ്പില

തൈം

പാചകരീതി:

  • അരിപ്പൊടിയും ഗോതമ്പ് പൊടിയും രണ്ട് പത്രത്തില്‍ ആക്കി, വെള്ളത്തില്‍ അല്പം ഉപ്പും പാലും ചേര്‍ത്ത് ഇളം ചൂടില്‍ ആവിശ്യത്തിന് നനവില്‍ കുഴച്ചുവെക്കാം.
  • പുട്ട് പാനിയില്‍ രണ്ട് പൊടികളും രണ്ട് ലെയര്‍ ആയി നിറച് ആവി കയറ്റി വേവിച്ചെടുക്കാം.
  • ഒരു പാനില്‍ ഒലിവ് ഓയില്‍ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക. ചെറുതായി അരിഞ വെളുത്തുള്ളിയും ചെറിയൂള്ളിയും കറി വേപ്പിലയും ചേര്‍ത്ത് ചെറുതായി വഴറ്റി എടുക്കാം.
  • അതിലേക്ക് ചതച്ച ചുവന്ന മുളകും ബേക്കഡ് ബീന്‍സും ചേര്‍ത്ത് നന്നായി വഴറ്റുക. അല്പം ഉപ്പ് ചേര്‍ക്കാം.
  • പാനില്‍ എണ്ണ ചൂടാക്കി കാട മുട്ട ബുള്‍സൈ തയ്യാറാക്കാം.
  • വിളമ്പുന്ന പ്ലേറ്റില്‍ ആദ്യം ബേക്കഡ് ബീന്‍സ് നിരത്തി അതിന് മുകളില്‍ പുട്ട് വെക്കാം. ഏറ്റവും മുകളിലായി കാടമുട്ട ബുള്‍സൈ വെക്കാം.
  • ഒലിവ് ഓയിലില്‍ ചെറുതായി ചൂടാക്കി എടുത്ത ചെറി തക്കാളിയും തൈമും വെച്ച് പ്ലേറ്റ് അലങ്കാരിക്കാം.

Nb:

ബേക്കഡ് ബീന്‍സ് വലിയ സൂപ്പര്‍ മാര്‍റ്റുകളില്‍ ലഭിക്കും.

വേവിച്ച ഡ്രൈ ബീന്‍സില്‍ തക്കാളി സൊസ് ചേര്‍ത്ത് വീട്ടിലും തയ്യാറാക്കാം

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018