FOOTBALL

ഡെലെ അലി: ഇംഗ്ലണ്ടിന്റെ ഗെയിം ചെയ്ഞ്ചര്‍ 

ഡെലെ അലി
ഡെലെ അലി

'ദി ഗെയിം ചെയ്ഞ്ചര്‍'. റഷ്യയിലേക്കുള്ള ഇംഗ്ലീഷ് സ്‌ക്വാഡിനെ നയിക്കുന്ന ഹാരി കെയ്ന്‍ ഡെലെ അലിയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ടോട്ടനം ഹോട്‌സ്പറിലെ സഹതാരത്തിന് ഒരു സെക്കന്റിനുള്ളില്‍ കളി മാറ്റാനാകുമെന്നാണ് കെയ്ന്‍ പറഞ്ഞത്. കഴിഞ്ഞ ഏപ്രിലിലെ ചെല്‍സി-സ്പര്‍സ് പോരാട്ടം അതിന് ഏറ്റവും വലിയ തെളിവാണ്. ചെല്‍സിയെ അവരുടെ തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ടോട്ടനം പരാജയപ്പെടുത്തി. അതില്‍ രണ്ട് ഗോളുകള്‍ ഡെലെയുടെ ബൂട്ടില്‍ നിന്നായിരുന്നു. 2017-2018 പ്രീമിയര്‍ ലീഗ് സീസണില്‍ ഒമ്പത് ഗോളുകളും 10 അസിസ്റ്റുകളുമാണ് ഈ മധ്യനിരക്കാരന്റെ സമ്പാദ്യം. ഈ 22കാരനെ റാഞ്ചാനുള്ള ശ്രമങ്ങള്‍ ലിവര്‍പൂള്‍ ഈയിടെ നടത്തിയിരുന്നു.

ഡെലെ 
ഡെലെ 

മില്‍ട്ടണ്‍ കെയ്ന്‍സില്‍ നൈജീരിയക്കാരനായ കെന്നിയുടെയും ഇംഗ്ലീഷുകാരിയായ ഡെനൈസിന്റെയും മകനായാണ് ബാമിഡെലെ ജെര്‍മെയ്ന്‍ അലിയുടെ ജനനം. 11-ാം വയസില്‍ ഡെലെ വീടിനടുത്തുള്ള മില്‍ട്ടണ്‍ കെയ്ന്‍സ് ഡോണില്‍ ചേര്‍ന്നു. ലീഗ് 2 (ഇഎഫ്എല്‍ മൂന്നാം ഡിവിഷന്‍) ക്ലബ്ബായ എംകെ ഡോണ്‍സിന് വേണ്ടി 2011 മുതല്‍ 2015 വരെ കളിച്ചു. 62 മത്സരങ്ങളില്‍ നിന്ന് 18 ഗോളുകള്‍ നേടി. അതിനിടയില്‍ ഇംഗ്ലീഷ് അണ്ടര്‍-17 ടീമില്‍ ഇടം ലഭിച്ചു. 2015ല്‍ ടോട്ടനം ക്യാംപിലെത്തിയ ഡെലെ ഇതുവരെ 106 തവണ സ്പര്‍സ് ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. 37 തവണ സ്‌കോര്‍ ചെയ്തു.

2015 മുതല്‍ ഇംഗ്ലീഷ് സീനിയര്‍ ടീമില്‍ അംഗമായ ഡെലെ ഇതുവരെ 25 തവണ കളത്തിലിറങ്ങി. രണ്ട് ഗോളുകളും നേടി. 2016 മാര്‍ച്ചില്‍ ബെര്‍ലിനില്‍ ലോകജേതാക്കളായ ജര്‍മനിയുമായി നടന്ന സൗഹൃദ മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കിയത് ഡെലെയാണ്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജര്‍മനിയെ തോല്‍പിച്ചു. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്നശേഷമാണ് ഇംഗ്ലീഷ് ടീം കളി തിരിച്ചുപിടിച്ചത്. മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചായി ബിബിസി തെരെഞ്ഞെടുത്തത് ഡെലെയെയാണ്.

മാര്‍ച്ചില്‍ നടന്ന രണ്ട് സൗഹൃദമത്സരങ്ങളില്‍ കളിക്കാന്‍ ഡെലെയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. ഗരെത് സൗത്ത്ഗേറ്റ് എന്ന പരിശീലകന്‍ ഡെലെയെ എങ്ങിനെയാണ് ഉപയോഗിക്കാന്‍ പോകുന്നതെന്ന് കണ്ടറിയണം. നിര്‍ണായക നീക്കങ്ങളിലൂടെയും പാസുകളിലൂടെയും അപ്രതീക്ഷിതമായി കളി മാറ്റാനുള്ള ശേഷി തന്നെയാണ് ഡെലെയെ 'ഡെല്‍സ്ട്രോയര്‍' ആക്കുന്നത്.

പാസിങ് കൃത്യതയിലും ഫിനിഷിങ്ങിലുമാണ് ഈ മിഡ്ഫീല്‍ഡറുടെ പ്രാവീണ്യം. ഡ്രിബിള്‍ ചെയ്ത് പ്രതിരോധം മറികടക്കാനുള്ള ഡെലെയുടെ മിടുക്ക് എതിരാളികളെ അമ്പരപ്പിക്കും. ചടലുനീക്കങ്ങള്‍ കൊണ്ട് ഏത് കരുത്തുറ്റ പ്രതിരോധനിരയെയും നിഷ്പ്രഭമാക്കുന്നതാണ് ഡെലെയുടെ സാമര്‍ത്ഥ്യം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018