FOOTBALL

പോരാട്ടം ഇഞ്ചോടിഞ്ച്; ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട്  

ഇംഗ്ലീഷ് ടീം 
ഇംഗ്ലീഷ് ടീം 

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കൊളംബിയയെ തോല്‍പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക്. സമനിലയിലേക്കും അധികസമയത്തേക്കും നീണ്ട മത്സരത്തിന് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് തീര്‍പ്പുണ്ടായത്. ഹാരി കെയ്‌ന്റെ പെനാല്‍റ്റി ഗോളിന് അധിക സമയത്ത് യേരി മിനയുടെ ഹെഡ്ഡര്‍ മറുപടി നല്‍കി. പെനാല്‍റ്റിയില്‍ ഇംഗ്ലണ്ടിന്റെ ഒരു ഷോട്ട് സേവ് ചെയ്യപ്പെട്ടപ്പോള്‍ കൊളംബിയയുടെ രണ്ടെണ്ണം പാഴായി. ത്രീലയണ്‍സിന് 4-3ന് ജയം.

കളിക്കാരുടെ വാശി കയ്യാങ്കളിയിലേക്ക് തിരിഞ്ഞതോടെ ഇടയ്ക്കിടെ രസച്ചരട് പൊട്ടി. മത്സരം റഫറിയുടെ നിയന്ത്രണത്തില്‍ നിന്ന് പോയി എന്ന് തോന്നിപ്പിച്ച നിമിഷങ്ങളും ഉണ്ടായി.

ഹാമിഷ് റോഡ്രിഗസ് കളിച്ചിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ. പരുക്കേറ്റതാണ് ബ്രസീല്‍ ലോകകപ്പ് താരത്തിനും കൊളംബിയയ്ക്കും തിരിച്ചടിയായത്. കഴിഞ്ഞ ലോകകപ്പില്‍ കൊളംബിയ ക്വാര്‍ട്ടറില്‍ പുറത്ത് പോകുന്നത് പരുക്കിന് ഇരയായ ഫല്‍ക്കാവോ ഗാലറിയില്‍ ഇരുന്നാണ് കണ്ടത്. റഷ്യന്‍ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ റോഡ്രിഗസിന് ലഭിച്ചത് അതേ വേഷം.

പതിഞ്ഞ താളത്തില്‍ തുടങ്ങാനുള്ള കൊളംബിയന്‍ ശ്രമം ഇംഗ്ലണ്ട് മുടക്കിയതോടെ കളി ആരംഭം മുതല്‍ വേഗത്തിലായിരുന്നു. 6-ാം മിനുട്ടില്‍ യങ് എടുത്ത കിക്ക് കൊളംബിയന്‍ ഗോള്‍ കീപ്പര്‍ ഓസ്പിന ഇടിച്ചകറ്റി. കരുത്തുറ്റതും ചടുലവുമായ ഇംഗ്ലീഷ് നീക്കങ്ങളില്‍ പകച്ച കൊളംബിയ പിന്നീട് പന്തടക്കം വീണ്ടെടുത്തു. ലാറ്റിനമേരിക്കന്‍ കൗണ്ടര്‍ അറ്റാക്കുകളെ കൂട്ടമായിറങ്ങി ഇംഗ്ലണ്ട് നേരിട്ടു. ഹാരി കെയ്‌നും ട്രിപ്പിയറും സ്റ്റെര്‍ലിങും കൊളംബിയന്‍ ഗോള്‍ മുഖത്ത് നിരന്തരമായി ഇടപെട്ടുകൊണ്ടിരുന്നു.

കെയ്‌ന്റെ ഹെഡ്ഡര്‍ പുറത്തേക്ക്  
കെയ്‌ന്റെ ഹെഡ്ഡര്‍ പുറത്തേക്ക്  

ക്വഡ്രാഡോയും ഫല്‍ക്കാവോയും തൊടുത്ത ഷോട്ടുകള്‍ പ്രതിരോധത്തില്‍ തട്ടി. 32-ാം മിനുട്ടില്‍ കോര്‍ണര്‍ ലൈനില്‍ ക്വഡ്രാഡോയും മഗ്വെയ്‌റും തമ്മില്‍ ഉരസിയതിനു പിന്നാലെ കളിക്കാര്‍ക്കിടയില്‍ പരുക്കന്‍ പെരുമാറ്റങ്ങള്‍ക്ക് തുടക്കമായി. 40-ാം മിനുട്ടില്‍ കൊളംബിയന്‍ ബോക്‌സില്‍ വെച്ച് ബാരിയോസ് ഹെന്‍ഡേഴ്‌സണെ ഹെഡ് ബട്ട് ചെയ്തു. റഫറി നല്‍കിയത് മഞ്ഞക്കാര്‍ഡ്. ആദ്യപകുതിയില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ.

രണ്ടാം പകുതി ആരംഭിച്ച് അധികം കഴിയും മുമ്പെ ആദ്യഗോളെത്തി. 54-ാം മിനുട്ടില്‍ കോര്‍ണറിന് തലവെയ്ക്കാന്‍ ശ്രമിച്ച കെയ്‌നെ കാര്‍ലോസ് സാഞ്ചെസ് വട്ടംപിടിച്ച് വീഴ്ത്തി. സാഞ്ചെസിന് മഞ്ഞക്കാര്‍ഡ്. ഇംഗ്ലണ്ടിന് പെനാല്‍റ്റി. ഓസ്പിന വലതുവശത്തേക്ക് ചാടിയപ്പോള്‍ കെയ്ന്‍ പന്ത് നടുവിലേക്ക് അടിച്ചിട്ടു. റഷ്യന്‍ ലോകകപ്പില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്റെ ആറാമത് ഗോള്‍.

കെയ്‌ന്റെ പെനാല്‍റ്റി വലയിലേക്ക്  
കെയ്‌ന്റെ പെനാല്‍റ്റി വലയിലേക്ക്  

സമനിലയ്ക്കായുള്ള കൊളംബിയന്‍ നീക്കങ്ങളെ നിരന്തരമായ ആക്രമണങ്ങള്‍ കൊണ്ട് നേരിട്ട് ത്രീ ലയണ്‍സ്. 81-ാം മിനുട്ടില്‍ അതിവേഗത്തില്‍ കൊളംബിയ നടത്തിയ കൗണ്ടര്‍ അറ്റാക്ക് ലക്ഷ്യം കണ്ടില്ല. 18 വാര അകലെനിന്ന് ക്വഡ്രാഡോ പന്ത് പുറത്തേക്ക് അടിച്ച് കളഞ്ഞു. ഇംഗ്ലണ്ട് ലീഡ് നിലനിര്‍ത്തുന്നതിലേക്ക് വലിഞ്ഞു.

ക്വഡ്രാഡോയും ട്രിപ്പിയറും പന്തിനായുള്ള പോരാട്ടത്തില്‍ 
ക്വഡ്രാഡോയും ട്രിപ്പിയറും പന്തിനായുള്ള പോരാട്ടത്തില്‍ 

93-ാം മിനുട്ടില്‍ ക്വഡ്രാഡോയുടെ കോര്‍ണര്‍ വലയിലേക്ക് തിരിച്ച് യേരി മിന. ഹെഡ് ചെയ്ത് പന്ത് ക്ലിയര്‍ ചെയ്യാനുള്ള ട്രിപ്പിയറുടെ ശ്രമം വിജയിച്ചില്ല. കൊളംബിയക്ക് അധികസമയത്ത് കിട്ടിയ ജീവന്‍. റഷ്യന്‍ ലോകകപ്പില്‍ മിനയുടെ മൂന്നാം ഗോള്‍.

മിനെയുടെ ഹെഡ്ഡര്‍ 
മിനെയുടെ ഹെഡ്ഡര്‍ 

അധിക സമയത്തിന്റെ ആദ്യപകുതി വിനിയോഗിക്കാന്‍ കൂടുതല്‍ ഉത്സാഹം കാണിച്ചത് കൊളംബിയ. വിജയഗോളിനായി ക്വഡ്രാഡോയും ഫല്‍ക്കാവോയും. മത്സരത്തില്‍ കൊളംബിയ ഏറ്റവും മൂര്‍ച്ചയേറിയ കളി പുറത്തെടുത്ത സമയം.

പോരാട്ടം ഇഞ്ചോടിഞ്ച്; ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട്  

രണ്ടാം പകുതിയില്‍ കൊളംബിയന്‍ ഗോള്‍മുഖം റെയ്ഡ് ചെയ്ത് ഇംഗ്ലണ്ട്. പ്രത്യാക്രമണങ്ങളുമായി കൊളംബിയയും. വിജയഗോള്‍ നേടാനാകാതെ ഇരുടീമും. കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്.

ഓസ്പിന 
ഓസ്പിന 

ആദ്യ കിക്ക് കൊളംബിയന്‍ നായകന്‍ ഫല്‍ക്കാവോ പാഴാക്കിയില്ല, ഇംഗ്ലീഷ് ക്യാപ്റ്റനും. ക്വഡ്രാഡോ (കൊളംബിയ) റാഷ്‌ഫോഡ് (ഇംഗ്ലണ്ട്) മുറിയേല്‍ (കൊളംബിയ) എന്നിവരും വല കുലുക്കി. ഹെന്‍ഡേഴ്‌സണിന്റെ അടി ഓസ്പിന തടുത്തിട്ടു. കൊളംബിയ 3 - 2 ഇംഗ്ലണ്ട്. യൂറിബെയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി തെറിച്ചു. കൊളംബിയ 3 - 2 ഇംഗ്ലണ്ട്. ട്രിപ്പിയര്‍ (ഇംഗ്ലണ്ട്) സ്‌കോര്‍ ചെയ്തു. കൊളംബിയ 3 - 3 ഇംഗ്ലണ്ട്. കാര്‍ലോസ് ബാക്കയുടെ ഷോട്ട് പിക് ഫോര്‍ഡ് രക്ഷപ്പെടുത്തി. കൊളംബിയ 3 - 3 ഇംഗ്ലണ്ട്. അവസാനമായി കിക്കെടുക്കാന്‍ എത്തിയ ഡയര്‍ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം കണ്ടു.

ഇംഗ്ലണ്ട് താരങ്ങളുടെ വിജയാഘോഷം  
ഇംഗ്ലണ്ട് താരങ്ങളുടെ വിജയാഘോഷം  
കൊളംബിയന്‍ താരങ്ങള്‍ മത്സരശേഷം 
കൊളംബിയന്‍ താരങ്ങള്‍ മത്സരശേഷം 

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018