FOOTBALL

അര്‍ജന്റീനയുടേത് ‘പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം’; ഫ്രീയായി പരിശീലിപ്പിക്കാമെന്ന് മറഡോണ  

മറഡോണ
മറഡോണ

ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ ഫ്രാന്‍സിനോടേറ്റ പരാജയത്തില്‍ അര്‍ജന്റീനിയന്‍ പരിശീലകന്‍ യോര്‍ഗെ സാംപോളിയെ രൂക്ഷമായി വിമര്‍ശിച്ച് മറഡോണ. കളത്തില്‍ ഒറ്റപ്പെട്ട മെസ്സി ഒരു കോമിക് കഥാപാത്രമായി മാറിയെന്ന് മറഡോണ പറഞ്ഞു. മെസ്സിയും പവോണും ഡി മരിയയും സ്‌ട്രൈക്കര്‍മാരല്ല. അവസരം സൃഷ്ടിക്കുന്നവര്‍ മാത്രമാണെന്നും മറഡോണ ചൂണ്ടിക്കാട്ടി.

അര്‍ജന്റീനിയന്‍ കോമിക് ഹീറോയായ പറ്റോറുസുവിനോടാണ് മറഡോണ മെസ്സിയെ ഉപമിച്ചത്.

ബോക്‌സില്‍ നിന്നും അകലെയായി ഒറ്റപ്പെട്ടവനായി മെസ്സിയെ ഞാന്‍ കണ്ടു. പന്തിനായി ശ്രമിച്ച്, കളി കൂട്ടി യോജിപ്പിച്ചെടുത്ത് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും സ്‌കോര്‍ ചെയ്യുകയും ചെയ്യുന്ന ഒരു ഒമ്പതാം നമ്പര്‍ കളിക്കാരനായിരുന്നു മെസ്സിയെങ്കില്‍ എന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ മെസ്സിയേക്കാള്‍ പറ്റോറുസുവിനേക്കുറിച്ച് സംസാരിക്കുന്നതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.  
മറഡോണ  

സാംപോളിയുടെ രീതികളില്‍ നിന്ന് തന്നെ പരാജയം മുന്‍കൂട്ടി കണ്ടിരുന്നെന്ന് മറഡോണ അഭിപ്രായപ്പെട്ടു. വിഖ്യാത കൊളംബിയന്‍ സാഹിത്യകാരന്‍ മാര്‍കേസ് രചിച്ച നോവലിന്റെ പേര് പരാമര്‍ശിച്ചായിരുന്നു മുന്‍ അര്‍ജന്റീനിയന്‍ പരിശീകന്റെ വിമര്‍ശനം.

തുടങ്ങുന്നതിന് മുന്‍പ് തന്നെ അത് പ്രവചിക്കപ്പെട്ടിരുന്നു. പവോണും മെസ്സിയും ഡി മരിയയും ചേര്‍ന്നാണ് ഫ്രഞ്ച് പ്രതിരോധത്തെ ആക്രമിക്കാന്‍ പോകുന്നതെന്ന് നേരത്തെ തന്നെ അറിഞ്ഞു. പെനാല്‍റ്റി സ്‌പോട്ടിനെക്കുറിച്ചോ ബോക്‌സിനേക്കുറിച്ചോ അല്ലെങ്കില്‍ സെന്റര്‍ ബാക്കുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനേക്കുറിച്ചോ അവര്‍ക്കെന്തെങ്കിലും അറിയാമായിരുന്നെന്ന് എനിക്ക് തോന്നുന്നില്ല. അവര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാനറിയാം പക്ഷെ അവര്‍ സ്‌ട്രൈക്കര്‍മാരല്ല. കളിയെക്കാള്‍ സിനിമയ്ക്കാണ് പോയതെന്ന് എനിക്ക് തോന്നുന്നു. നമ്മള്‍ ‘പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം’ കാണുന്നതിലേക്കാണ് നമ്മള്‍ എത്തിയത്.  
മറഡോണ  

ഫ്രാന്‍സിനെ അശ്രദ്ധയോടെ ആക്രമിക്കാന്‍ പോയ അര്‍ജന്റീന എംബപ്പെയ്ക്ക് കളിക്കാന്‍ ധാരാളം ഇടം കൊടുത്തെന്നും മുന്‍ ലോകകപ്പ് ജേതാവ് ചൂണ്ടിക്കാട്ടി. താന്‍ സൗജന്യമായി അര്‍ജന്റീനയെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്നും മറഡോണ വ്യക്തമാക്കി.

ഞാന്‍ അത് ഫ്രീയായി ചെയ്യാം. പകരമായി ഞാന്‍ ഒന്നും തന്നെ ചോദിക്കില്ല. ഞാന്‍ സന്തുഷ്ടനാണെന്നാണ് ആളുകള്‍ കരുതുന്നത്, പക്ഷെ എന്റെ ഹൃദയം ഭാരം നിറഞ്ഞിരിക്കുകയാണ്. ഞങ്ങള്‍ കഠിന പ്രയത്‌നത്താല്‍ കെട്ടിപ്പടുത്തതെല്ലാം എളുപ്പത്തില്‍ തകര്‍പ്പെട്ടതില്‍ എനിക്ക് വളരെയേറെ വേദനയുണ്ട്.  
മറഡോണ  

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018