FOOTBALL

ഫിനിഷിങ്ങില്‍ തോറ്റ് സ്വിറ്റ്‌സര്‍ലന്‍ഡ്; സ്വീഡന്‍ ക്വാര്‍ട്ടറിലേക്ക്  

എമില്‍ ഫോഴ്‌സ്‌ബെര്‍ഗിന്റെ ഗോളാഘോഷം 
എമില്‍ ഫോഴ്‌സ്‌ബെര്‍ഗിന്റെ ഗോളാഘോഷം 

സ്വിറ്റ്‌സര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് സ്വീഡന്റെ ക്വാര്‍ട്ടര്‍ പ്രവേശം. എമില്‍ ഫോഴ്‌സ്‌ബെര്‍ഗിന്റെ ഷോട്ട് സ്വിസ് ഡിഫന്‍ഡറുടെ കാലില്‍ തട്ടി ഗോള്‍ ലൈന്‍ കടന്നതാണ് സ്വീഡനെ റൗണ്ട് ഓഫ് 16 ജേതാക്കളാക്കിയത്. കളി വരുതിയിലാക്കാന്‍ കിണഞ്ഞുശ്രമിച്ചത് സ്വിസ് താരങ്ങളായിരുന്നു. പക്ഷെ ഫിനിഷിങ്ങിലെ പോരായ്മ സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പിച്ചു. ഇരുഭാഗത്തുനിന്നുമുണ്ടായ ലക്ഷ്യം കാണാത്ത ഗോള്‍ശ്രമങ്ങള്‍ പലപ്പോഴും വിരസത സമ്മാനിച്ചു.

സ്വീഡന്റെ കിക്കോഫ് മുതല്‍ പന്തിനായി പ്രെസ് ചെയ്ത് സ്വിറ്റ്‌സര്‍ലന്‍ഡ്. എട്ടാം മിനുട്ടില്‍ സൂബറിന്റെ ഗോള്‍ ശ്രമത്തില്‍ നിന്നും സ്വീഡന്റെ കൗണ്ടര്‍ അറ്റാക്ക്. മാര്‍ക്കസ് ബെര്‍ഗ് ബോക്‌സിനകത്ത് നിന്ന് തൊടുത്ത ഷോട്ട് പോസ്റ്റില്‍ നിന്ന് മാറി ഉയര്‍ന്ന് പുറത്തേക്ക്. സ്വീഡിഷ് പ്രതിരോധനിരയിലെ പകപ്പ് മുതലാക്കാന്‍ ഷാക്കിരിയും സൂബറും ഷക്കയും ശ്രമിച്ചുകൊണ്ടിരുന്നു. സ്വീഡന്റെ കൗണ്ടര്‍ അറ്റാക്കുകള്‍ ലക്ഷ്യം കണ്ടില്ല. 27-ാം മിനുട്ടില്‍ മാര്‍ക്കസ് ബെര്‍ഗിന്റെ ഷോട്ട് സോമര്‍ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി.

ബെര്‍ഗിന്റെ ഷോട്ട് സോമറുടെ സേവ് 
ബെര്‍ഗിന്റെ ഷോട്ട് സോമറുടെ സേവ് 

38-ാം മിനുട്ടില്‍ ലഭിച്ച സുവര്‍ണ്ണാവസരം സ്വിസ് താരം ബ്ലെറിം സെമെയ്‌ലി ബാറിന് മുകളിലൂടെ പറത്തി വിട്ടു. ആക്രമണപ്രത്യാക്രമണങ്ങളുണ്ടായിരുന്നെങ്കിലും ഗോളില്ലാതെ ആദ്യപകുതി കടന്നുപോയി. 66 ശതമാനത്തോളം പന്തടക്കം സ്വിസ് ടീമിന്. രണ്ടുപേരും നടത്തിയ ഗോള്‍ ശ്രമങ്ങള്‍ ഏഴ് വീതം.

രണ്ടാം പകുതിയില്‍ കളിയുടെ വേഗം കൂടി. 66-ാം മിനുട്ടില്‍ കളിയിലെ ആദ്യഗോള്‍ എത്തി. പെനാല്‍റ്റി ബോക്‌സിന് മുന്നില്‍ കിട്ടിയ പാസ് പോസ്റ്റിലേക്ക് താഴ്ത്തിയടിച്ച് ഫോഴ്‌സ്‌ബെര്‍ഗ്. സോമര്‍ക്ക് കൈയിലൊതുക്കാമായിരുന്ന പന്തിന് സ്വിസ് ഡിഫന്‍ഡര്‍ അകാന്‍ജി കാല്‍ വെച്ചു. പന്ത് ഗതി മാറി വലയിലേക്ക്.

ഫോഴ്‌സ്‌ബെര്‍ഗിന്റെ ഷോട്ട് അകാന്‍ജിയുടെ കാലില്‍ തട്ടി വലയിലേക്ക്  
ഫോഴ്‌സ്‌ബെര്‍ഗിന്റെ ഷോട്ട് അകാന്‍ജിയുടെ കാലില്‍ തട്ടി വലയിലേക്ക്  

ഗോള്‍ വഴങ്ങിയതിന് ശേഷം സ്വിറ്റ്‌സര്‍ലന്‍ഡ് ആക്രമണം കടുപ്പിച്ചു. ഗോള്‍മുഖം കാക്കാനായി സ്വിസ് താരങ്ങള്‍ പോസ്റ്റിനുമുന്നില്‍ നിരന്നു. സമനില പിടിക്കാനുള്ള മിക്ക സ്വിസ് ശ്രമങ്ങള്‍ക്കും ഉയരക്കാരായ സ്വീഡന്‍കാര്‍ തടസ്സമായി. ബോക്‌സിനകത്ത് പന്ത് കണക്ട് ചെയ്യാനാകാതെ സ്വിസ് താരങ്ങള്‍. അധികസമയത്ത് റൊഡ്രിഗസ് അടിച്ച ബോള്‍ ഓള്‍സണ്‍ സേവ് ചെയ്തു. 93-ാം മിനുട്ടിലെ കൗണ്ടര്‍ അറ്റാക്കിനിടെ സ്വീഡന് നല്‍കിയ പെനാല്‍റ്റി വാര്‍ തിരിച്ചെടുത്തു. കളി തീരാന്‍ സെക്കന്റുകള്‍ മാത്രം ശേഷിക്കേ ടോയിവോണെന്‍ എടുത്ത ഫ്രീകിക്ക് യാന്‍ സോമര്‍ രക്ഷപ്പെടുത്തി. ഫൈനല്‍ വിസില്‍. സ്വീഡന്‍ ക്വാര്‍ട്ടറിലേക്ക്.

സ്വിസ് താരങ്ങള്‍ ഗോള്‍ വഴങ്ങിയതിന് ശേഷം 
സ്വിസ് താരങ്ങള്‍ ഗോള്‍ വഴങ്ങിയതിന് ശേഷം 

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018