FOOTBALL

ബെര്‍ഗുമാരെ പൂട്ടാന്‍ ബെഹ്‌റാമിയും സംഘവും; സ്വീഡന്‍ Vsസ്വിറ്റ്‌സര്‍ലന്‍ഡ്, മാച്ച് പ്രിവ്യൂ, സാധ്യതാ ഇലവന്‍  

ഷാക്കിരി, ഫോഴ്‌സ്‌ബെര്‍ഗ്  
ഷാക്കിരി, ഫോഴ്‌സ്‌ബെര്‍ഗ്  

ഗ്രൂപ്പ് എഫ് ജേതാക്കളായ സ്വീഡന്‍ ഗ്രൂപ്പ് ഇ രണ്ടാം സ്ഥാനക്കാരായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടുമ്പോള്‍ അന്തിമഫലം പ്രവചനങ്ങള്‍ക്ക് അപ്പുറത്താണ്. ഏതാനും താരങ്ങളെ മാത്രം ആശ്രയിച്ചല്ലാതെ ടീമിന്റെ ഓര്‍ഗനൈസേഷനിലൂടെയാണ് ഇരുടീമുകളും മുന്നോട്ടെത്തിയത്. നോക്കൗട്ട് ഘട്ടം മറികടന്നാല്‍ രണ്ടിലൊരാളെ ക്വാര്‍ട്ടറില്‍ കാത്തിരിക്കുന്നത് ഇംഗ്ലണ്ടോ അല്ലെങ്കില്‍ കൊളംബിയയോ ആണ്. അതിലും ജയിച്ചുകയറിയാല്‍ റഷ്യ-ക്രൊയേഷ്യ മത്സരത്തിലെ ജേതാവിനെ സെമിയില്‍ നേരിടണം. ഇന്നത്തെ മത്സരം ജയിച്ചാലും മുന്നോട്ടുള്ള പോക്ക് ഇരൂടീമുകള്‍ക്കും അത്ര എളുപ്പമാകില്ല.

സ്വീഡന്‍

1994ന് ശേഷമുള്ള ആദ്യത്തെ ക്വാര്‍ട്ടര്‍ പ്രവേശനത്തിനാണ് സ്വീഡുകള്‍ കളത്തിലിറങ്ങുന്നത്. ജര്‍മ്മനിയും മെക്‌സിക്കോയും അടങ്ങുന്ന ഗ്രൂപ്പില്‍ നിന്ന് ചാംപ്യന്‍മാരായാണ് സ്വീഡന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. മെക്‌സിക്കോയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ചതിന്റെ ആത്മവിശ്വാസം സ്വീഡുകള്‍ക്കുണ്ട്. ടോണി ക്രൂസിന്റെ മനോഹര ഫ്രീകിക്ക് ഇല്ലായിരുന്നെങ്കില്‍ ജര്‍മ്മനിയോട് സ്വീഡന്‍ സമനില പിടിച്ചേനെ.

സ്വീഡിഷ് നായകന്‍ ഗ്രാന്‍ക്വിസ്റ്റിന്റെ ഗോളാഘോഷം   
സ്വീഡിഷ് നായകന്‍ ഗ്രാന്‍ക്വിസ്റ്റിന്റെ ഗോളാഘോഷം   

പരിശീലകന്‍ ജെയ്ന്‍ ആന്‍ഡേഴ്‌സണിന്റെ കീഴില്‍ സംഘടിതമായ കളിയാണ് സ്വീഡന്‍ നിലനിര്‍ത്തിപോരുന്നത്. കൗണ്ടര്‍ അറ്റാക്കുകളിലൂടെ മാര്‍ക്കസ് ബെര്‍ഗ് ഏതുനിമിഷവും സ്‌കോര്‍ ചെയ്യാം. അപ്രവചനീയ നീക്കങ്ങള്‍ നടത്തുന്ന എമില്‍ ഫോഴ്‌സ്‌ബെര്‍ഗിനെ സ്വിസ് നിരയ്ക്ക് ശ്രദ്ധിക്കേണ്ടി വരും. ക്യാപ്റ്റന്‍ ആന്ദ്രെസ് ഗ്രാന്‍ക്വിസ്റ്റും ഗോള്‍ കീപ്പര്‍ റോബിന്‍ ഓള്‍സണും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ച വെയ്ക്കുന്നവരാണ്. താരങ്ങള്‍ ഉയരം കൂടിയവരാണെന്നതും നിര്‍ണായകമായേക്കും.

സാധ്യതാ ഇലവന്‍

ഓള്‍സണ്‍, ലസ്റ്റിഗ്, ലിന്‍ഡെലോഫ്, ഗ്രാന്‍ക്വിസ്റ്റ്, അഗസ്റ്റിന്‍സണ്‍, ക്ലെയ്‌സണ്‍, സ്വെന്‍സണ്‍, എക്ദാല്‍, ഫോഴ്‌സ്‌ബെര്‍ഗ്, ടോയിവോനെന്‍, മാര്‍ക്കസ് ബെര്‍ഗ്

സ്വിറ്റ്‌സര്‍ലന്‍ഡ്

സ്വിറ്റ്‌സര്‍ലന്‍ഡിന് അരനൂറ്റാണ്ടിലേറെയുള്ള ചരിത്രം തിരുത്താനുണ്ട്. 1954ന് ശേഷം ഹെല്‍വേഷ്യക്കാര്‍ക്ക് ക്വാര്‍ട്ടര്‍ പ്രവേശനം നേടാനായിട്ടില്ല. സ്വന്തം നാട്ടില്‍ ലോകകപ്പ് നടത്തിയപ്പോഴാണ് സ്വിസ്സുകള്‍ മുമ്പ് സൂപ്പര്‍ എയ്റ്റില്‍ കടന്നത്.

ടൂര്‍ണമെന്റ് ഫേവറിറ്റുകളായ ബ്രസീലിനെ സമനിലയില്‍ തളച്ചിട്ടാണ് സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയത്. സെര്‍ബിയയെ 2-1ന് തോല്‍പിക്കുകയും കോസ്റ്റാറിക്കയോട് 2-2ന് സമനില വഴങ്ങുകയും ചെയ്ത സ്വിറ്റ്‌സര്‍ലന്‍ഡുകാര്‍ ഇ ഗ്രൂപ്പില്‍ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. 93-ാം മിനുട്ടില്‍ ഗോള്‍ കീപ്പര്‍ യാന്‍ സോമര്‍ സെല്‍ഫ് ഗോള്‍ വഴങ്ങില്ലായിരുന്നെങ്കില്‍ ബ്രസീലിനൊപ്പം ഏഴ് പോയിന്റ് സ്വിറ്റ്‌സര്‍ലന്‍ഡ് നേടിയേനെ.

സ്വിസ് ടീം ഗോളാഘോഷത്തിനിടെ  
സ്വിസ് ടീം ഗോളാഘോഷത്തിനിടെ  

സെര്‍ബിയക്കെതിരെയുള്ള മത്സരത്തില്‍ രാഷ്ട്രീയം കൊണ്ടുവന്നതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ ഷാക്കിരിയും ഷക്കയും ഫോമിലാണ്. പന്ത് വരുതിയിലാക്കുകയും അതിവേഗം ആക്രമണം നടത്തുകയും ചെയ്യുന്ന ഷാക്കിരിയെ സ്വീഡന്‍ സൂക്ഷിക്കണം. പരുക്കന്‍ അടവുകളിലൂടെയാണെങ്കിലും നെയ്മറിനെ പൂട്ടിയിട്ട് ബ്രസീലിയന്‍ ആക്രമണത്തിന്റെ മുനയൊടിച്ച ബെഹ്‌റാമിയെ മറികടക്കാനുള്ള വഴികളും സ്വീഡന്‍ കണ്ടെത്തണം. യുവപ്രതിഭയായ എംബോളോ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുക കൂടി ചെയ്താല്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് ക്വാര്‍ട്ടര്‍ ബെര്‍ത്ത് അപ്രാപ്യമല്ല.

സാധ്യതാ ഇലവന്‍

സോമര്‍, ലാങ്, യോറൗ, അകാന്‍ജി, റൊഡ്രിഗസ്, ബെഹ്‌റാമി, ഷക്ക, ഷാക്കിരി, സെമെയ്‌ലി, എംബോളോ, ഗവ്രാനോവിക്

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018