FOOTBALL

കണ്ണങ്കാലിന് പരുക്ക്; ബ്രസീല്‍ താരം ഡാനിലോ ലോകകപ്പില്‍ നിന്ന് പുറത്ത്  

ഡാനിലോ
ഡാനിലോ
കാസെമിറോയ്ക്ക് പിന്നാലെ ഡാനിലോയും. ബെല്‍ജിയന്‍ ആക്രമണത്തില്‍ തകര്‍ന്നടിയുമോ ബ്രസീല്‍ പ്രതിരോധം?

ബ്രസീല്‍ പ്രതിരോധതാരം ഡാനിലോ പരുക്കേറ്റതിനെത്തുടര്‍ന്ന് ലോകകപ്പില്‍ നിന്ന് പുറത്തായി. ബെല്‍ജിയവുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലിന് മണിക്കൂറുകള്‍ക്ക് മാത്രം ശേഷിക്കേയാണ് പരുക്ക് വില്ലനായി അവതരിച്ചത്. പരിശീലനത്തിനിടെ ഡാനിലോയുടെ കണ്ണങ്കാലിന് പരുക്കേല്‍ക്കുകയായിരുന്നു.

മാഞ്ചസ്റ്റര്‍ സിറ്റിതാരത്തിന്റെ ഇടതുകാലിന്റെ ലിഗമെന്റിനാണ് പരുക്ക് പറ്റിയത്. പരുക്കില്‍ നിന്ന് മോചിതനാകാന്‍ സമയം എടുക്കുമെങ്കിലും ഡാനിലോയോട് ടീമിനൊപ്പം തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

26കാരനായ ഡാനിലോയ്ക്ക് ഇതുവരെ ഒറ്റ മത്സരത്തില്‍ മാത്രമാണ് കളിക്കാനായത്. ബ്രസീല്‍ 1-1ന് സമനില വഴങ്ങിയ ആദ്യഗ്രൂപ്പ് മത്സരത്തിനിടെ ഡാനിലോയുടെ തുടയ്ക്ക് പരുക്കേറ്റിരുന്നു. ഡാനിലോയ്ക്ക് പകരം കൊറിന്ത്യന്‍സിന്റെ റൈറ്റ് ബാക്ക് ഫാഗ്നറെയാണ് തുടര്‍ന്ന് ടിറ്റെ ആദ്യ ഇലവനില്‍ ഉള്‍പെടുത്തിയത്.

സ്റ്റാര്‍ ഡിഫന്‍ഡര്‍ ഡാനി ആല്‍വെസിന് പരുക്കേറ്റതിനെത്തുടര്‍ന്നാണ് ഡാനിലോയ്ക്ക് കാനറി സ്‌ക്വാഡില്‍ ഇടം ലഭിക്കുന്നത്. പാരീസ് സെയ്ന്റ് ജെര്‍മെയ്‌നില്‍ കളിക്കുന്നതിനിടെ ആല്‍വസിന്റെ കാല്‍മുട്ടിന് പരുക്കേല്‍ക്കുകയായിരുന്നു. അപകടകാരികളായ ബെല്‍ജിയത്തെ നേരിടുമ്പോള്‍ ഡാനിലോയുടെ അഭാവം ബ്രസീല്‍ പ്രതിരോധത്തെ ബാധിച്ചേക്കും. രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതിനാല്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കാസെമിറോയ്ക്ക് ഇറങ്ങാനാവാത്തതും ബ്രസീലിന് തിരിച്ചടിയായേക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018