FOOTBALL

‘ബ്രസീലിനെ ഞങ്ങള്‍ എടുത്തോളാം’; ബെല്‍ജിയം സജ്ജമാണെന്ന് ലുക്കാക്കു  

ലുക്കാക്കു
ലുക്കാക്കു
ലുക്കാക്കു അടങ്ങുന്ന ലോകകപ്പിലെ ഏറ്റവും അപകടകരമായ ആക്രമണനിരയെയാണ് ബ്രസീല്‍ നേരിടേണ്ടത്. കാസെമിറോയുടെ അഭാവത്തിലാണ് ടിറ്റെയ്ക്ക് പ്രതിരോധം ശക്തിപ്പെടുത്തേണ്ടി വരിക.

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനെ തോല്‍പിക്കാന്‍ ടീം പൂര്‍ണ്ണമായും സജ്ജമാണെന്ന് ബെല്‍ജിയന്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു. ബ്രസീല്‍ ടീമില്‍ ദൗര്‍ബല്യങ്ങളില്ല. ബ്രസീല്‍ ആക്രമണനിര മികച്ചതാണ്. എന്നാല്‍ പ്രതിരോധത്തില്‍ അവരെ കീഴ്‌പെടുത്താനാകുമെന്ന് ലുക്കാക്കു ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ആക്രമണത്തില്‍ അവര്‍ വളരെ ശക്തരാണെന്ന് ഞാന്‍ കരുതുന്നു. കളിയില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന താരങ്ങള്‍ അവര്‍ക്കുണ്ട്. അപകടകാരികളായ ബോക്‌സ് ടു ബോക്‌സ് കളിക്കാരും ബ്രസീല്‍ ടീമിലുണ്ട്. പ്രതിരോധത്തില്‍ അവരെ കീഴ്‌പെടുത്താനാകുമെന്നാണ് വിചാരിക്കുന്നത്. പക്ഷെ എല്ലായ്‌പ്പോഴും ഒരു പോലെ ആക്രമിക്കാന്‍ കഴിയില്ല.  
ലുക്കാക്കു  

ഡിഫന്‍സില്‍ നാലില്‍ മൂന്ന് പേരും ഏറെ അനുഭവപരിചയമുള്ളവരാണ്. അതുകൊണ്ട് എങ്ങനെയാണ് ആക്രമിക്കേണ്ടത് എന്ന ബോധ്യം വേണം. തങ്ങള്‍ അതിന് വേണ്ടിയുള്ള പരിശീലനം സിദ്ധിച്ചവരും പൂര്‍ണ്ണസജ്ജരുമാണെന്നും ലുക്കാക്കു വ്യക്തമാക്കി.

പരുക്കേറ്റതിനെത്തുടര്‍ന്ന് സ്റ്റാര്‍ ഡിഫന്‍ഡര്‍ ഡാനി ആല്‍വസിനെ സ്‌ക്വാഡില്‍ ഉള്‍പെടുത്താന്‍ ടിറ്റെയ്ക്ക് കഴിഞ്ഞിരുന്നില്ല. ആല്‍വസിന് പകരം ഫാഗ്നറും ഡാനിലോയുമാണ് വിങ് ബാക്ക് പൊസിഷന്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതിനാല്‍ റയല്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കാസെമിറോയ്ക്കും ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ ഇറങ്ങാനാകില്ല.

സെര്‍ബിയക്കെതിരെ ഗോള്‍ ആഘോഷിക്കുന്ന തിയാഗോ സില്‍വയും സംഘവും 
സെര്‍ബിയക്കെതിരെ ഗോള്‍ ആഘോഷിക്കുന്ന തിയാഗോ സില്‍വയും സംഘവും 

ലോകകപ്പിന് മുമ്പത്തെ നാല് മത്സരങ്ങളും ടൂര്‍ണമെന്റിലെ നാല് മത്സരങ്ങളും ഉള്‍പെടെ എട്ട് തവണയാണ് കാനറികള്‍ മൈതാനത്തിനിറങ്ങിയത്. എട്ട് കളികളില്‍ നിന്ന് ഏഴ് ക്ലീറ്റ് ഷീറ്റുകള്‍ ബ്രസീലിനുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിനോട് ഗ്രൂപ്പ് ഘട്ടത്തില്‍ വഴങ്ങിയ സമനിലഗോള്‍ മാത്രമാണ് സെലക്കാവോ പ്രതിരോധം ഭേദിച്ച് ലക്ഷ്യം കണ്ടത്.

എതിരാളികളുടെ വല നിറച്ചാണ് ബെല്‍ജിയം ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ 9 ഗോളുകളും നോക്കൗട്ട് മത്സരത്തില്‍ മൂന്ന് ഗോളുകളും ചുവന്ന ചെകുത്താന്‍മാര്‍ സ്‌കോര്‍ ചെയ്തു. ലുക്കാക്കു ബെല്‍ജിയത്തിനായി നാല് തവണ സ്‌കോര്‍ ചെയ്തപ്പോള്‍ ഈഡന്‍ ഹസാര്‍ഡ് രണ്ട് ഗോളുകള്‍ നേടിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018