FOOTBALL

ബ്രസീല്‍ കളിച്ചു; ബെല്‍ജിയം ജയിച്ചു 

ബെല്‍ജിയന്‍ ടീമംഗങ്ങള്‍ മത്സരശേഷം 
ബെല്‍ജിയന്‍ ടീമംഗങ്ങള്‍ മത്സരശേഷം 
അലയടിച്ചെത്തിയ ബ്രസീലിയന്‍ ആക്രമണത്തില്‍ പതറാതെ കുര്‍ട്ടോയിസും ബെല്‍ജിയന്‍ പ്രതിരോധവും. അവസാന ലാറ്റിനമേരിക്കന്‍ ടീം കൂടി പുറത്തായതോടെ റഷ്യന്‍ ലോകകപ്പില്‍ അവശേഷിക്കുന്നത് യൂറോപ്യന്‍ ടീമുകള്‍ മാത്രം.

ക്ലാസിക് പോരാട്ടത്തില്‍ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് ബെല്‍ജിയം സെമിയിലേക്ക്. അലയടിച്ചെത്തിയ ആക്രമണങ്ങളെ കുര്‍ട്ടോയിസും കൊംപനിയടങ്ങുന്ന ബെല്‍ജിയന്‍ പ്രതിരോധവും ചേര്‍ന്ന് തടഞ്ഞപ്പോള്‍ ബ്രസീല്‍ ലീഡ് നേടാനാകാതെ വലഞ്ഞു. എണ്ണമറ്റ ഗോള്‍ അവസരങ്ങളാണ് മത്സരത്തില്‍ കാനറികള്‍ സൃഷ്ടിച്ചത്.

ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളാണ് ലാറ്റിനമേരിക്കന്‍ ടീമിനെ പിന്നിലാക്കിയത്. കൗണ്ടര്‍ അറ്റാക്കുകള്‍ ഫലപ്രദമായി ഉപയോഗിച്ച ബെല്‍ജിയന്‍ ആക്രമണനിര കെവിന്‍ ഡി ബ്രൂയ്‌നിലൂടെ ആദ്യപകുതിയില്‍ തന്നെ ലീഡുയര്‍ത്തി. രണ്ടാം പകുതിയില്‍ റെനറ്റോ അഗസ്‌റ്റോയിലൂടെ മാത്രമാണ് കാനറികള്‍ക്ക് സ്‌കോര്‍ ചെയ്യാനായത്. എട്ട് തവണ ചുവന്ന ചെകുത്താന്‍മാര്‍ ബ്രസീലിയന്‍ ഗോള്‍ മുഖം ആക്രമിച്ചപ്പോള്‍ 26 ഷോട്ടുകളാണ് ബ്രസീല്‍ ബെല്‍ജിയന്‍ ബോക്‌സ് ലക്ഷ്യമാക്കി ഉതിര്‍ത്തത്. 26ല്‍ ഒമ്പതെണ്ണം ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകളായിരുന്നു.

ബ്രസീലിയന്‍ വലകാക്കാന്‍ ആലിസന്‍ ബെക്കര്‍. പ്രതിരോധത്തില്‍ ഫാഗ്നര്‍, തിയാഗോ സില്‍വ, മിറാന്‍ഡ, മാഴ്‌സെലോ എന്നിവരും ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ പൗളീഞ്ഞോയും ഫെര്‍ണാണ്ടീഞ്ഞോയും അറ്റാക്കിങ്ങിനായി വില്ലിയനും കുട്ടീഞ്ഞോയും നെയ്മറും ആണ് നിയോഗിക്കപ്പെട്ടത്. സ്‌ട്രൈക്കറുടെ ചുമതല ടിറ്റെ ജീസസിനെ തന്നെ ഏല്‍പിച്ചു.

കുര്‍ട്ടോയിസ് വല കാക്കുന്ന ഗോള്‍മുഖത്ത് ആല്‍ഡെര്‍വെയിറെല്‍ഡോ, കൊംപനി, വെര്‍ട്ടോങ്കെന്‍ എന്നീ മൂന്നുപേരെയാണ് മാര്‍ട്ടിനെസ് പ്രതിരോധിക്കാന്‍ നിര്‍ത്തിയത്. മിഡ്ഫീല്‍ഡില്‍ മ്യൂണിയര്‍, ഫെല്ലെയ്‌നി, വിറ്റ്‌സെല്‍, ചാഡ്‌ലി എന്നിങ്ങനെ നാല് പേരെ അണി നിരത്തി. അറ്റാക്കിങ്ങിനായി ഡി ബ്രൂയ്‌നെയും ഹസാര്‍ഡിനെയും ചുമതലപ്പെടുത്തി, ലുക്കാക്കുവിനെ സ്‌ട്രൈക്കറാക്കി.

തുടക്കം മുതല്‍ പന്തടക്കത്തിനായി ഇരു ടീമുകളും ശ്രമിച്ചെങ്കിലും മൂര്‍ച്ചയേറിയ നീക്കങ്ങളുണ്ടായത് ബ്രസീലില്‍ നിന്നാണ്. എട്ടാം മിനുട്ടില്‍ ലഭിച്ച കോര്‍ണറില്‍ നിന്നും തിയാഗോ സില്‍വ നടത്തിയ ശ്രമം പോസ്റ്റില്‍ തട്ടി.

സില്‍വയുടെ ഗോള്‍ ശ്രമം  
സില്‍വയുടെ ഗോള്‍ ശ്രമം  

ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കിടയില്‍ കളിയിലെ ആദ്യഗോളെത്തി. ഹസാര്‍ഡ് എടുത്ത കോര്‍ണര്‍ തടയാന്‍ ജീസസും ഫെര്‍ണാണ്ടിഞ്ഞോയും ഉയര്‍ന്ന് ചാടി. പന്ത് ഫെര്‍ണാണ്ടിഞ്ഞോയുടെ കൈയില്‍ തട്ടി വലയിലേക്ക് നീങ്ങി. ആലിസണ്‍ നിസ്സഹായനായി.

ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോള്‍  
ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോള്‍  

സമനിലഗോളിനായുള്ള സെലക്കാവോ നീക്കങ്ങള്‍ക്കിടെ മൈതാനത്തെ ഒഴിഞ്ഞ സ്ഥലത്ത് പ്രത്യാക്രമണത്തിന് തയ്യാറായി കെവിന്‍ ഡി ബ്രൂയ്ന്‍ നിലയുറപ്പിക്കുന്നുണ്ടായിരുന്നു. 31-ാം മിനുട്ടില്‍ നെയ്മറുടെ കോര്‍ണര്‍ ഫെല്ലെയ്‌നി ക്ലിയര്‍ ചെയ്തത് ലുക്കാക്കുവിന്റെ അടുക്കലെത്തി. പന്തുമായി മുന്നേറിയ ലുക്കാക്കു പന്ത് വലത് വിങ്ങിലേക്ക് നല്‍കി. ബോക്‌സിലേക്ക് കുതിച്ച ഡി ബ്രൂയ്ന്‍ പന്ത് ബ്രസീലിയന്‍ പോസ്റ്റിലേക്ക് താഴ്ത്തിയടിച്ചു. ആലിസണ് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്പ് ബോള്‍ ഗോള്‍ ലൈന്‍ കടന്നു.

ഗോള്‍ നേടാനുള്ള നെയ്മറിന്റെയും മാഴ്‌സെലോയുടെയും ശ്രമങ്ങള്‍ ഫലം കണ്ടില്ല. കുര്‍ട്ടോയിസിന്റെ തകര്‍പ്പന്‍ സേവുകളും കളി തിരിച്ച് പിടിക്കുന്നതിന് തടസ്സമായി. കുട്ടീഞ്ഞോയുടെ ലോങ് റേഞ്ചര്‍ അറ്റംപ്റ്റുകള്‍ ബെല്‍ജിയന്‍ ബ്ലോക്കില്‍ തട്ടി തെറിച്ചു. ആദ്യപകുതി അവസാനിക്കുമ്പോള്‍ 10 ഷോട്ടുകളാണ് കാനറികള്‍ ബെല്‍ജിയന്‍ ഗോള്‍ മുഖത്തേക്ക് ഉതിര്‍ത്തത്.

ഡി ബ്രൂയ്‌ന്റെ ഗോള്‍  
ഡി ബ്രൂയ്‌ന്റെ ഗോള്‍  

രണ്ടാം പകുതിയില്‍ ടിറ്റെ വില്ലിയനെ പിന്‍വലിച്ച് ഫിര്‍മിനോയെ പകരമിറക്കി. ഗോള്‍ നേടാനുള്ള ബ്രസീലിയന്‍ നീക്കങ്ങള്‍ കൊംപനിയും സംഘവും ചേര്‍ന്ന് തടഞ്ഞുകൊണ്ടിരുന്നു. ജീസസിന് പകരക്കാരനായി ഇറങ്ങിയ റെനറ്റോ അഗസ്‌റ്റോയാണ് കാനറികളുടെ ഗോള്‍ വരള്‍ച്ചയ്ക്ക് അന്ത്യം കുറിച്ചത്. 76-ാം മിനുട്ടില്‍ കുട്ടീഞ്ഞോ ബോക്‌സിനകത്തേക്ക് ഉയര്‍ത്തിയടിച്ച് നല്‍കിയ പന്ത് അഗസ്റ്റോ മനോഹരമായി പ്ലേസ് ചെയ്തു.

അഗസ്റ്റോയുടെ ഹെഡ്ഡര്‍ ഗോള്‍ 
അഗസ്റ്റോയുടെ ഹെഡ്ഡര്‍ ഗോള്‍ 

രണ്ടാം പകുതിയുടെ അവസാനസമയങ്ങളില്‍ നെയ്മര്‍ നടത്തിയ നീക്കങ്ങള്‍ തകര്‍പ്പന്‍സേവുകളിലൂടെ കുര്‍ട്ടോയിസ് രക്ഷപ്പെടുത്തി. മാഴ്‌സെലോയുടെ ക്രോസുകള്‍ ഉയരക്കാരായ ബെല്‍ജിയന്‍ താരങ്ങള്‍ നിര്‍വീര്യമാക്കി. അവസാനവിസില്‍ വരെ സമനിലഗോള്‍ പ്രതീക്ഷിച്ചിരുന്ന മത്സരം 2-1ല്‍ തന്നെ അവസാനിച്ചു.

ബ്രസീലിയന്‍ താരങ്ങള്‍ മത്സരശേഷം 
ബ്രസീലിയന്‍ താരങ്ങള്‍ മത്സരശേഷം 

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018