FOOTBALL

കവാനിയില്ലാത്ത ഉറുഗ്വായ് വീണു; ഫ്രാന്‍സ് സെമിയിലേക്ക്‌ 

വരാനേയുടെ ഗോളാഘോഷം 
വരാനേയുടെ ഗോളാഘോഷം 

കവാനിയില്ലാതെ ഇറങ്ങിയ ഉറുഗ്വായ് ക്വാര്‍ട്ടര്‍ ഫൈനലില്‍ വീണു. ഫ്രെഞ്ച് യുവനിരയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ലാറ്റിനമേരിക്കന്‍ ടീം പരാജയപ്പെട്ടത്. ആദ്യപകുതിയില്‍ വരാനേ നേടിയ ഗോളും രണ്ടാം പകുതിയില്‍ ഗ്രീസ്മാന്‍ നേടിയ ഗോളുമാണ് ഫ്രാന്‍സിനെ സെമിയിലെത്തിച്ചത്. ഒരു ഗോള്‍ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത ഗ്രീസ്മാന്‍ തന്നെയാണ് കളിയിലെ താരം. പോള്‍ പോഗ്ബ മധ്യനിരയിലും കാന്റെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കാന്റെയും നിറഞ്ഞു കളിച്ചു. ഫ്രെഞ്ച് യുവനിരയുടെ നിരന്തരമായ ആക്രമണത്തില്‍ ഉറുഗ്വായ് പ്രതിരോധം തകരുകയായിരുന്നു. പിഎസ്ജി സൂപ്പര്‍ സ്‌ട്രൈക്കര്‍ കവാനിയുടെ പരുക്കാണ് ലാ സെലെസ്റ്റെയ്ക്ക് തിരിച്ചടിയായത്. കവാനി ഒപ്പമില്ലാതെ അറ്റാക്കിങ്ങില്‍ സുവാരസ് നിസ്സഹായനായി.

ഡിഫന്‍സീഫ് ഫോര്‍മേഷനില്‍ ഇറങ്ങിയ ഉറുഗ്വായ് തുടക്കം മുതല്‍ തന്നെ ഫ്രെഞ്ച് ആക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ടിരുന്നു. ഫ്രെഞ്ച് ആക്രമണനിരയ്ക്ക് ഷോട്ടുകള്‍ ഉതിര്‍ക്കാനാവാത്ത വിധം ഉറുഗ്വായ് പ്രതിരോധം ബോക്‌സിനു മുന്നില്‍ നിലയുറപ്പിച്ചു. കൗണ്ടര്‍ അറ്റാക്കുകളില്‍ വീണുകിട്ടിയ അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ കവാനിയില്ലാത്ത ലാറ്റിനമേരിക്കന്‍ ടീമിന് സാധിച്ചില്ല.

41-ാം മിനുട്ടില്‍ ഉറുഗ്വായ് പ്രതിരോധത്തെ ഭേദിച്ച് ഫ്രഞ്ച് യുവനിരയുടെ ഗോളെത്തി. ഉറുഗ്വായ് ഗോള്‍മുഖത്ത് ലഭിച്ച ഫ്രീകിക്ക് ഗ്രീസ്മാന്‍ ബോക്‌സിനകത്തേക്ക് തൂക്കിയിറക്കി. ഓടിയടുത്ത റാഫേല്‍ വരാനേ പന്ത് ഉയര്‍ന്ന് ചാടി ഹെഡ് ചെയ്തു. മുസ്ലേരയെ മറി കടന്ന് പന്ത് വലയില്‍.

വരാനേയുടെ ഹെഡ്ഡര്‍ ഗോള്‍  
വരാനേയുടെ ഹെഡ്ഡര്‍ ഗോള്‍  

ഗോള്‍ വഴങ്ങിയതോടെ ഉറുഗ്വായ് ആക്രമത്തിന് മൂര്‍ച്ച കൂട്ടി. 44-ാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്ക് ഗോളാക്കാനുള്ള ഉറുഗ്വായന്‍ പ്രയത്‌നം വിഫലമായി. കാസെറസിന്റെ ഡൗണ്‍ ഹെഡ്ഡര്‍ ലോറിസ് ഡൈവ് ചെയ്ത് തടുത്തു. ബോള്‍ തിരിച്ചെത്തിയത് സ്റ്റുവാനിയുടെ മുന്നില്‍. ക്ലോസ് റേഞ്ചില്‍ സ്റ്റുവാനി ആഞ്ഞടിച്ച പന്ത് പുറത്തേക്ക്.

ലോറിസിന്റെ തകര്‍പ്പന്‍ സേവ്  
ലോറിസിന്റെ തകര്‍പ്പന്‍ സേവ്  

ഉറുഗ്വായ് സമനിലഗോളിനായി ആഞ്ഞ് ശ്രമിക്കുന്നതിനിടെ ഫ്രാന്‍സ് ലീഡുയര്‍ത്തി. 61-ാം മിനുട്ടില്‍ പോഗ്ബ നല്‍കിയ പാസ് സ്വീകരിച്ച ഗ്രീസ്മാന്‍ ബോക്‌സിന്റെ വക്കില്‍ നിന്ന് പോസ്റ്റിലേക്ക് ഷോട്ട് ഉതിര്‍ത്തു. മുസ്ലേര തടുത്ത പന്ത് വഴുതി വലയിലേക്ക് വീണു.

ഗ്രീസ്മാന്റെ ഷോട്ട് മുസ്ലേരയുടെ കയ്യില്‍ നിന്ന് വഴുതി വലയിലേക്ക്  
ഗ്രീസ്മാന്റെ ഷോട്ട് മുസ്ലേരയുടെ കയ്യില്‍ നിന്ന് വഴുതി വലയിലേക്ക്  

റോഡ്രിഗസ് പന്തില്ലാത്ത സമയത്ത് എംബപ്പയെ പ്രകോപിപ്പിച്ചത് ഉന്തിനും തള്ളിനും ഇടയാക്കി. റോഡ്രിഗസിനും എംബപ്പെയ്ക്കും മഞ്ഞക്കാര്‍ഡ്. ഫ്രെഞ്ച് പ്രതിരോധം ഭേദിക്കാനുള്ള സുവാരസിന്റെ ഒറ്റയാന്‍ ശ്രമങ്ങള്‍ ഫലം കണ്ടില്ല. കളി തിരിച്ചുപിടിക്കാന്‍ ഉറുഗ്വായ് ശ്രമിച്ചപ്പോഴൊക്കെ വിടവുകളിലൂടെ ഫ്രാന്‍സ് പന്തുമായി തിരിച്ചെത്തി. കളി അവസാനിക്കുന്നതിന് മുമ്പ് തന്നെ പല ഉറുഗ്വായന്‍ താരങ്ങളും തോല്‍വി സമ്മതിച്ചിരുന്നു.

സുവാരസ് മത്സരശേഷം  
സുവാരസ് മത്സരശേഷം  

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018