FOOTBALL

‘ഇതാ സിറ്റിയുടെ അടുത്ത പതിറ്റാണ്ടിന്റെ കളിക്കാരന്‍’; ഫില്‍ ഫോഡനെ പ്രശംസിച്ച് ഗാര്‍ഡിയോള  

ഫില്‍ ഫോഡന്‍ 
ഫില്‍ ഫോഡന്‍ 

കരാബോ കപ്പ് മത്സരത്തില്‍ ഓക്‌സ്‌ഫോഡിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സിറ്റി തോല്‍പിച്ചത്. 18കാരനായ ഫില്‍ ഫോഡനാണ് ഡേവിഡ് സില്‍വ, ഗബ്രിയേല്‍ ജീസസ്,എന്നിവരേക്കാള്‍ തിളങ്ങിയത്. രണ്ട് ഗോളുകളില്‍ തന്റേതായ പങ്കുവഹിച്ച ഇംഗ്ലീഷ് താരം സിറ്റി സീനിയര്‍ ജേഴ്‌സിയില്‍ ആദ്യഗോള്‍ നേട്ടവും ആഘോഷിച്ചു.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ കൗരമാരതാരം ഫില്‍ ഫോഡനെ പ്രശംസിച്ച് പരിശീലകന്‍ പെപ് ഗാര്‍ഡിയോള. അടുത്ത് പത്ത് വര്‍ഷത്തേക്ക് ക്ലബ്ബിന് വേണ്ടി കളിക്കാന്‍ മികവുള്ള കളിക്കാരനാണ് ഫോഡനെന്ന് പെപ് പറഞ്ഞു. ഓക്‌സ്‌ഫോഡിനെതിരെയുള്ള മത്സരത്തിലെ ഫോഡന്റെ ഉജ്ജ്വലപ്രകടനത്തിന് ശേഷമായിരുന്നു സിറ്റി പരിശീലകന്റെ പ്രതികരണം.

പത്ത് വര്‍ഷം ഫില്‍ ക്ലബ്ബില്‍ തുടരണമെന്നാണ് എന്റെ ആഗ്രഹം. അടുത്ത പതിറ്റാണ്ടില്‍ സ്ഥിരമായി കളിക്കാനുള്ള പ്രതിഭ ഫോഡനുണ്ട്. ഇവിടെത്തന്നെ നില്‍ക്കുമെന്നും ക്ലബ്ബിന് ഫോഡനെ വേണമെന്നുമാണ് ഞാന്‍ മനസിലാക്കുന്നത്.  
പെപ് ഗാര്‍ഡിയോള  

ഓക്‌സ്‌ഫോഡ് പരിശീലകന്‍ കാള്‍ റോബിന്‍സണ്‍ ടീനേജ് മിഡ്ഫീല്‍ഡറെ മുന്‍ സ്പാനിഷ്-ബാഴ്‌സ താരം ആന്ദ്രെ ഇനിയസ്റ്റയോടാണ് ഉപമിച്ചത്.

ഫോഡന്റെ കഴിവ്, ഫുട്‌ബോളില്‍ തന്റെ ശൈലിയേക്കുറിച്ചുള്ള ധാരണ ഇതെല്ലാം അസാമാന്യമാണ്. യുവതാരങ്ങള്‍ക്കിടയിലെ പരിശീലനത്തില്‍ അപൂര്‍വ്വമായേ ഇത് കാണാന്‍ സാധിക്കൂ. ഫോഡനില്‍ കുറേ നാളായി ഞാന്‍ കാണാത്ത ഒരു സ്വാഭാവികതയുണ്ട്. അത്തരം പൊസിഷനുകളില്‍ ബാഴ്‌സലോണയില്‍ ഇനിയസ്റ്റ കളിക്കുന്നത് ഇതുപോലെ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ഫോഡന്‍ ഏറെക്കുറെ അദ്ദേഹത്തെപോലെ തന്നെയാണ്.  
കാള്‍ റോബിന്‍സണ്‍  

ഫില്‍ ഫോഡനെ തന്റെ മുന്‍ ശിഷ്യനോട് ഉപമിക്കാന്‍ ഗാര്‍ഡിയോള കൂട്ടാക്കിയില്ല. വലിയ വാക്കുകളാണ് അവയെല്ലാമെന്ന് പെപ് പറഞ്ഞു. ഫില്ലിനെയോര്‍ത്ത് ഞങ്ങള്‍ സന്തുഷ്ടരാണെന്ന് പലതവണ പറഞ്ഞിട്ടുണ്ട്. ഫില്‍ ആന്ദ്രെ ഇനിയസ്റ്റയാകും എന്നൊന്നും താനിപ്പോള്‍ പറയുന്നില്ല. അത് ഫോഡനില്‍ സമ്മര്‍ദ്ദമുണ്ടാക്കും. താന്‍ ജീവിതത്തില്‍ കണ്ടതില്‍ വെച്ചേറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് ഇനിയസ്റ്റയെന്നും പെപ് കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018