FOOTBALL

‘ഞങ്ങളുടെ തന്തയ്ക്കും തള്ളക്കും വിളിച്ചിട്ട് കാര്യമില്ല, കളിക്കുന്നത് ജയിക്കാന്‍ തന്നെ’; അധിക്ഷേപങ്ങള്‍ക്ക് എതിരെ സികെ വിനീത് 

സികെ വിനീത്
സികെ വിനീത്

ടീമിന്റെ പിഴവ് ചൂണ്ടിക്കാട്ടണമെന്നും വിമര്‍ശിക്കുന്നതിന് പകരം അധിക്ഷേപിക്കരുതെന്നും ബ്ലാസ്റ്റേഴ്‌സ് താരം സികെ വിനീത്. ഐഎസ്എല്‍ അഞ്ചാം സീസണില്‍ ടീമിന്റെ മോശം പ്രകടനത്തെ കുറിച്ചുള്ള വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. ബ്ലാസ്റ്റേഴ്‌സ് ടീം അംഗങ്ങള്‍ പങ്കെടുത്ത പ്രൊമോഷണല്‍ പരിപാടിക്കിടയിലായിരുന്നു വിനീതിന്റെ പ്രതികരണം.

തങ്ങള്‍ ജയിക്കാന്‍ വേണ്ടി തന്നെയാണ് കളിക്കുന്നത്. വിമര്‍ശിക്കുന്നതില്‍ സന്തോഷമേയുള്ളൂ എന്നും എന്നാലത് തെറിവിളികളാകരുതെന്നും വിനീത് പറഞ്ഞു.

നിങ്ങള്‍ ഞങ്ങളെ വിമര്‍ശിക്കണം. എന്താണ് മോശമെന്ന് പറയണം. പാസിങ് മോശമാണെങ്കില്‍ അത് പറയണം. ഗോള്‍ അടിക്കുന്നതാണ് മോശമെങ്കില്‍ അതു പറയണം. വിമര്‍ശിക്കുന്നതില്‍ സന്തോഷം മാത്രമേയുള്ളു. വിമര്‍ശിച്ചാലേ ഞങ്ങള്‍ നന്നാവൂ. പക്ഷേ വിമര്‍ശിക്കുന്നതിന് പകരം ഞങ്ങളുടെ തന്തയ്ക്കും തള്ളക്കും വിളിച്ചിട്ട് ഒരു കാര്യവുമില്ല. അത് മാത്രമേ ഞങ്ങള്‍ പറഞ്ഞിട്ടുള്ളു. നിങ്ങള്‍ ഞങ്ങളെ പ്രോപ്പറായിട്ട് വിമര്‍ശിക്കണം, അതിന്റെ അര്‍ത്ഥം ഞങ്ങളെ തെറിവിളിക്കണമെന്നല്ല. ഞങ്ങള്‍ എല്ലാ കളിയും കളിക്കുന്നത് ജയിക്കാന്‍ വേണ്ടി തന്നെയാണ്. 
സികെ വിനീത്

ഒരു കളിയും തോല്‍ക്കാന്‍ വേണ്ടി കളിക്കുന്നില്ലെന്നും വിനീത് പറഞ്ഞു.

സീസണില്‍ ഒമ്പത് മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സിന് ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് എതിരെ മാത്രമാണ് ജയം നേടാന്‍ സാധിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018