FOOTBALL

കല്യാണരാത്രി: മണവാട്ടി വീട്ടില്‍, വരന്‍ സെവന്‍സ് ഗ്രൗണ്ടില്‍; സോഷ്യല്‍ മീഡിയയില്‍ തരംഗമായി മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പ്രണയം  

കല്യാണമാണോ കാല്‍പ്പന്ത് കളിയാണോ വലുത് ? കല്യാണപ്പന്തലില്‍ അഭിനന്ദനങ്ങളര്‍പ്പിക്കാനെത്തിയ ടീം മാനേജര്‍ നീ ഇന്ന് കളിക്കാനിറങ്ങുമോ എന്ന് ചോദിച്ചപ്പോള്‍ മലപ്പുറം വണ്ടൂര്‍ ഐലാശ്ശേരി സ്വദേശി റിദ്വാന്റെ മനസ്സില്‍ ഓടിയെത്തിയത് ഈ ചോദ്യമായിരിക്കും. ഫുട്‌ബോള്‍ പ്രേമം തലയ്ക്കു പിടിച്ച മലപ്പുറത്തെ മണ്ണിന് അത് വിട്ടു കളയാന്‍ പറ്റില്ലല്ലോ , കല്ല്യാണപ്പെണ്ണിനോട് കാര്യം പറഞ്ഞു. മണവാട്ടി സമ്മതം മൂളിയതോടെ നേരെ ജഴ്‌സിയണിഞ്ഞ് ഗ്രൗണ്ടിലേക്ക്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഫിഫ മഞ്ചേരിയുടെ താരമായ റിദ്വാനും ഒലവക്കോട് സ്വദേശിനി ഫായിദയും തമ്മിലുള്ള വിവാഹം. അന്നു രാത്രി തന്നെയായിരുന്നു വണ്ടൂര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആലുക്കാസ് തൃശൂരിനെതിരെയുള്ള സെമിഫൈനല്‍ മത്സരവും. സ്വന്തം ഗ്രൗണ്ടില്‍ നടക്കുന്ന കളി, കഴിഞ്ഞ ദിവസം നാട്ടിലെ മറ്റൊരു ടൂര്‍ണമെന്റില്‍ ഇതേ ടീമിനോടു തോറ്റതിന്റെ നിരാശയും നീറ്റലായി മനസ്സിലുണ്ട്. എന്തുവില കൊടുത്തും കളിക്കുമെന്നു തീരുമാനിച്ചത് ഈ കാരണങ്ങള്‍ കൊണ്ടാണെന്നു റിദ്വാന്‍ പറയുന്നു.

വിവാഹച്ചടങ്ങിനിടയില്‍ വച്ചു തന്നെ ഫായിദയോട് കാര്യം പറഞ്ഞു. വൈകിട്ട് ആറോടെ വിവാഹ സല്‍ക്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ബൈക്കെടുത്ത് നേരെ ഗ്രൗണ്ടിലേക്ക് ചെല്ലുകയും ചെയ്തു. രാത്രി മത്സരം ജയിച്ച് വീട്ടില്‍ വന്നുകയറിയ റിദ്വാനോട് വധുവിന് ചോദിക്കാനുണ്ടായതാകട്ടെ മറ്റൊരു ചോദ്യവും, 'മത്സരം പകലായിരുന്നെങ്കില്‍ ഇങ്ങള് കല്യാണത്തിനും വരൂല്ലായിരുന്നല്ലേ..'

റിദ്വാന്‍ കളിച്ച ഫിഫ മഞ്ചേരിയുടെ പ്രതിരോധനിര മത്സരത്തില്‍ ഗോള്‍ വഴങ്ങിയില്ല. ഏകപക്ഷീയമായ ഒരു ഗോള്‍ വിജയത്തോടെ ടീം ഫൈനലിലെത്തി.

ഫുട്‌ബോള്‍ പ്രേമം കൊണ്ട് സാഹസങ്ങള്‍ കാണിക്കുന്നത് ഇതാദ്യമല്ലെന്ന റിദ്വാന്‍ പറയുന്നു. കോയമ്പത്തൂര്‍ നെഹ്‌റു കോളജിലെ എംബിഎ വിദ്യാര്‍ഥിയായിരിക്കെ താരം നാട്ടിലെ സെവന്‍സ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കോളജില്‍ നിന്നു ബൈക്കോടിച്ചെത്താറുണ്ട്. അന്ന് വീട്ടുകാരറിയാതിരിക്കാന്‍ കോളജില്‍ നിന്നു നേരിട്ടു ഗ്രൗണ്ടിലേക്കും കളികഴിഞ്ഞ് നേരെ കോളജിലേക്കും പോകുന്നതായിരുന്നു പതിവ്.

റിദ്വാന്റെ ഫുട്‌ബോള്‍ പ്രേമത്തിന്റെ കഥ സമൂഹ മാധ്യമങ്ങളില്‍ ആളുകള്‍ ചര്‍ച്ച ചെയ്യുകയാണ്. അഭിനന്ദനവും ആശംസകളുമായി അനവധി പേരുമെത്തുന്നു. മലപ്പുറത്തിന്റെയും കാല്‍പ്പന്തുകളിയോടുള്ള ആവേശം തുറന്നു കാട്ടുന്ന മറ്റൊരുദാഹരണം കൂടി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018