FOOTBALL

ഏറ്റവും പ്രിയപ്പെട്ട മൈതാനം മുണ്ടപ്പലം അറീനയാണെന്ന് അനസ്; സി.കെ വിനീതിനോട് നമ്മള്‍ നീതി കാട്ടിയോ എന്ന് ചിന്തിക്കണം

രാജ്യത്തെ പ്രമുഖ ക്ലബ്ബുകള്‍ക്ക് കളിക്കാനുളള ഭാഗ്യം ലഭിച്ചിട്ടും മുണ്ടപ്പലം അറീനയെന്ന കൊച്ചുമൈതാനം തന്നെയാണ് ഇപ്പോഴും തന്റെ പ്രിയപ്പെട്ട ഇടമെന്നും യുനൈറ്റഡ് മുണ്ടപ്പലമാണ് ഇഷ്ടപ്പെട്ട ഫുട്‌ബോള്‍ ക്ലബ്ബെന്നും രാജ്യത്തെ മികച്ച സെന്റര്‍ ബാക്കുകളില്‍ ഒരാളായ അമസ് എടത്തൊടിക. എഎഫ്‌സി ഏഷ്യന്‍ കപ്പിലെ ബഹ്‌റൈനെതിരായ മത്സരത്തില്‍ പരുക്കേറ്റ് മടങ്ങിയ അനസ് അടുത്തദിവസം ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഏഷ്യന്‍ കപ്പോടെ വിരമിക്കണമെന്നത് നേരത്തെയെടുത്ത തീരുമാനമാണെന്നും അനസ് മാധ്യമം ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ഫുട്‌ബോളില്‍ വഴിതെറ്റി എത്തിയതാണെന്നും ഫുട്‌ബോളറായിരുന്നില്ലെങ്കില്‍ കൊണ്ടോട്ടി അങ്ങാടിയില്‍ ഓട്ടോറിക്ഷ ഓടിക്കുകയോ, പ്രവാസിയായി മാറുകയോ ചെയ്‌തേനെയെന്നും അനസ് അഭിമുഖത്തില്‍ പറയുന്നു. വിവിധ പ്രായപരിധിയിലുളള ജില്ലാ ടീമുകളുടെ സെലക്ഷന്‍ ട്രയല്‍സില്‍ മൂന്ന് തവണ പങ്കെടുത്തിട്ടും കിട്ടാതെ മടങ്ങേണ്ടി വന്ന അനുഭവമുണ്ട്. ഒടുവില്‍ അണ്ടര്‍ 19 ടീമിലെ റിസര്‍വ് താരമായി. ഒരു താരത്തിന് പരുക്കേറ്റതോടെയാണ് കളിക്കാന്‍ അവസരം കിട്ടുന്നത്.

കേരളത്തിലെ കാണികള്‍ കുറച്ചുകൂടി വൈകാരികമായി ചിന്തിക്കുന്നവരാണ്. സി.കെ വിനീതിനോട് നമ്മള്‍ നീതികാട്ടിയോ എന്ന് ചിന്തിക്കണം. അത്രമാത്രം അര്‍പ്പണബോധമുളള കളിക്കാരനാണയാള്‍. പ്രതീക്ഷയറ്റിടത്ത് നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് വിനീതിന്റെ മികവില്‍ സെമി ഫൈനലിലും ഫൈനലിലുമൊക്കെ എത്തിച്ചത് എത്ര പെട്ടെന്നാണ് നമ്മള്‍ മറന്നുപോയത്.

ബഹ്‌റൈനെതിരായ ഏഷ്യന്‍ കപ്പിലെ നിര്‍ണായക മത്സരത്തില്‍ പെനാല്‍റ്റിക്ക് കാരണക്കാരനായ പ്രണോയ് ഹല്‍ദാറും കുറെ തെറിവിളികള്‍ കേട്ടു.അങ്ങനൊരു പിഴവ് മനപൂര്‍വം ആരെങ്കിലും വരുത്തുമോ? ഗോളൊഴിവാക്കാന്‍ എതിര്‍താരത്തെ ടാക്കിള്‍ ചെയ്യുക സ്വാഭാവികം. അത് ചിലപ്പോള്‍ പാളിപ്പോവും. പ്രണോയിയുടെ കാര്യത്തില്‍ സംഭവിച്ചത് അതാണ്. അതുവരെ നന്നായി കളിച്ചവന്‍ ഒറ്റനിമിഷം കൊണ്ട് വെറുക്കപ്പെട്ടവനായി. ഐഎസ്എല്ലിലെ അത്ര വിമര്‍ശനം ഇന്ത്യക്ക് കളിക്കുമ്പോള്‍ ഇല്ലെന്ന സമാധാനമുണ്ടെന്നും അനസ് പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018