FOOTBALL

സന്തോഷ് ട്രോഫി ആദ്യറൗണ്ടില്‍ തന്നെ കേരളം പുറത്ത്; മുന്‍ ചാംപ്യന്‍മാരുടെ മടക്കം ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ പോലും നേടാതെ; സര്‍വീസസിനോട് തോറ്റത് ഒരു ഗോളിന്

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്‍മാരായ കേരളം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഇന്ന് സര്‍വീസിനെതിരെ നടന്ന നിര്‍ണായക മത്സരത്തിലും തോറ്റതോടെയാണ് ആദ്യ റൗണ്ടില്‍ തന്നെ മുന്‍ ചാംപ്യന്‍മാര്‍ പുറത്തായത്. സര്‍വീസസിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ കേരളം രണ്ട് ഗോളുകള്‍ക്ക് വിജയിച്ചെങ്കില്‍ മാത്രമായിരുന്നു

അടുത്ത റൗണ്ടിലേക്കുളള സാധ്യതകള്‍ നിലനില്‍ക്കുക. എന്നാല്‍ വളരെ പ്രധാനപ്പെട്ട മത്സരത്തില്‍ ഒരു ഗോള്‍ പോലും അടിക്കാതെ സര്‍വീസസിനോട് 1-0 പരാജയം ഏറ്റുവാങ്ങുകയായിരുന്നു കേരളം. വിജയത്തോടെ സര്‍വീസസ് അടുത്ത റൗണ്ടിലേക്ക് കുതിച്ചു. തെലുങ്കാനയ്‌ക്കെതിരെ നടന്ന ആദ്യ മത്സരത്തിലും പുതുച്ചേരിക്കെതിരെ നടന്ന രണ്ടാം മത്സരത്തിലും കേരളത്തിന് ഗോള്‍രഹിത സമനിലയായിരുന്നു. ഇതോടെയാണ് മൂന്നാമത്തെ മത്സരം ജീവന്‍മരണ പോരാട്ടമായത്.

മുന്‍ ഇന്ത്യന്‍ താരവും സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗവുമായ വി.പി ഷാജിയായിരുന്നു ഇത്തവണ ടീമിന്റെ കോച്ച്. കളിച്ച മൂന്ന് കളികളിലും കേരളത്തിന് ഒരു ഗോള്‍ പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ രണ്ടുകളികളിലും ഗോള്‍രഹിത സമനിലയായിരുന്നു കേരളത്തിന്. മുന്നേറ്റനിരയുടെ മോശം പ്രകടനമാണ് കേരളത്തിന്റെ പരാജയകാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആദ്യ മത്സരത്തില്‍ തെലങ്കാനയോട് ഗോള്‍രഹിത സമനില വഴങ്ങിയതാണ് കേരളത്തിന് തിരിച്ചടിയായത്. 13 വര്‍ഷത്തിന് ശേഷമായിരുന്നു 2018ല്‍ കൊല്‍ക്കത്തയില്‍ നടന്ന 72മത് സന്തോഷ് ട്രോഫിയില്‍ കേരളം ചാംപ്യന്‍മാരായത്.

പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് കേരളം കഴിഞ്ഞതവണ കിരീടം നേടിയത്. സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനെ ആദ്യമായാണ് കേരളം കഴിഞ്ഞ തവണ തോല്‍പ്പിച്ചത്. സതീവന്‍ ബാലനായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കോച്ച്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018