FOOTBALL

നെയ്മറിനെ റാഞ്ചാന്‍ റയല്‍ വീണ്ടും?; 2750 കോടിയുടെ ഓഫര്‍ മുന്നോട്ട് വെച്ചെന്ന് റിപ്പോര്‍ട്ട്

നെയ്മര്‍  
നെയ്മര്‍  

ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് വേണ്ടി റയല്‍ മാഡ്രിഡ് വന്‍ നീക്കങ്ങള്‍ നടത്തുന്നതായി വാര്‍ത്ത. 350 ദശലക്ഷം യൂറോ (2750 കോടി രൂപ) എന്ന സര്‍വ്വകാല റെക്കോഡ് തുക ഓഫര്‍ ചെയ്തുകൊണ്ട് നെയ്മറിനായി ബെര്‍ണബ്യൂ ഊര്‍ജ്ജിത ശ്രമങ്ങളിലാണെന്ന് സ്‌പോര്‍ട് ഇംഗ്ലീഷ് ലേഖകന്‍ ജൊവാക്വിം പിയേറ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരെസ് തന്നെയാണ് പിഎസ്ജി ഫോര്‍വേഡിനെ പാരീസില്‍ നിന്ന് മാഡ്രിഡിലെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

റിപ്പോര്‍ട്ടുകള്‍ ശരിയാകുകയും കരാര്‍ നടപ്പിലാവുകയും ചെയ്താല്‍ ഏറ്റവും വിലയേറിയ താരമെന്ന തന്റെ തന്നെ റെക്കോഡ് നെയ്മര്‍ തിരുത്തിക്കുറിക്കും. 2017ല്‍ 1750 കോടി രൂപയ്ക്കാണ് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി നെയ്മറെ ബാഴ്‌സലോണയില്‍ നിന്ന് റാഞ്ചിയത്.  

2011ലും 2013ലും തങ്ങളുടെ ഓഫര്‍ തള്ളിക്കളഞ്ഞ നെയ്മര്‍ക്ക് വേണ്ടി ബെര്‍ണബ്യൂ മൂന്നാം തവണ നടത്തുന്ന നീക്കമായിരിക്കും ഇത്. കഴിഞ്ഞയാഴ്ച്ച ബ്രസീലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ നെയ്മറിന്റെ പ്രതികരണങ്ങള്‍ വാര്‍ത്തയായിരുന്നു. റയല്‍ മാഡ്രിഡില്‍ കളിക്കാന്‍ ഏത് താരവും ആഗ്രഹിച്ചു പോകുമെന്ന് നെയ്മര്‍ പറഞ്ഞു. ഇപ്പോള്‍ താന്‍ പാരീസില്‍ സന്തോഷവാനാണ്. എന്നാല്‍ ഭാവിയേക്കുറിച്ച് പറയാനാകില്ല. ഭാവിയില്‍ എന്തും സംഭവിക്കാം. ഇതിനര്‍ത്ഥം താന്‍ റയല്‍ മാഡ്രിഡില്‍ പോകാന്‍ ആഗ്രഹിക്കുന്നു എന്നല്ലെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.

ദുരന്തസമാനമായിരുന്നു ലോസ് ബ്ലാങ്കോസിന്റെ കഴിഞ്ഞയാഴ്ച്ച. ബാഴ്‌സലോണയോട് കോപ്പ ഡെല്‍ റേയിലും ലാലിഗയിലും റയല്‍ തോറ്റിരുന്നു. ഡച്ച് ക്ലബ്ബായ അയാക്‌സിനോട് 1-4ന് പരാജയപ്പെടുക കൂടി ചെയ്തതോടെ നിലവിലെ ജേതാക്കളായ സ്പാനിഷ് ഭീമന്‍ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി. തുടരെത്തുടരെയുണ്ടായ തോല്‍വികളേത്തുടര്‍ന്ന് ബെര്‍ണബ്യൂവില്‍ അമര്‍ഷം പുകയുകയാണ്. യുവന്റസില്‍ ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരക്കാരനെ കിട്ടാതിരുന്നത് പെരെസിന്റെ ആസൂത്രണ പാളിച്ചയാണെന്ന് റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് തുറന്നടിച്ചിരുന്നു. ക്ലബ്ബ് പ്രസിഡന്റ് എന്ന നിലയില്‍ ഏതുവിധേനയും നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങള്‍ പെരസ് നടത്തുന്നുമുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018