FOOTBALL

‘ആഫ്രിക്കയില്‍, ഗാബോണില്‍ ഞങ്ങള്‍ ബ്ലാക്ക് പാന്തറുകള്‍’; മുഖംമൂടി ആഘോഷത്തേക്കുറിച്ച് ഓബമെയാങ്  

ഓബമെയാങ്
ഓബമെയാങ്

യൂറോപ്പ ലീഗ് പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ റെന്നിനെതിരെയുള്ള മത്സരത്തില്‍ ഗംഭീര തിരിച്ചുവരവാണ് ആഴ്‌സണല്‍ നടത്തിയത്. ആദ്യപാദത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ട് നിന്ന ഫ്രഞ്ച് ക്ലബ്ബിനെ ഗണ്ണേഴ്‌സ് രണ്ടാം പാദത്തില്‍ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് പരാജയപ്പെടുത്തി(3-4).

പിയറി എമറിക്ക് ഓബമെയാങ്ങിന്റേയും മെയ്റ്റ്‌ലാന്‍ഡ് നൈല്‍സിന്റെയും ഗോളുകളാണ് ഇംഗ്ലീഷ് ക്ലബ്ബിന് തകര്‍പ്പന്‍ തിരിച്ചുവരവ് നല്‍കിയത്. 72-ാം മിനുട്ടില്‍ നേടിയ രണ്ടാം ഗോളിന് ശേഷം ഓബമെയാങ് മുഖം മൂടി വെച്ച് നടത്തിയ ആഘോഷം ചര്‍ച്ചയായിരിക്കുകയാണ്. 2018ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹീറോ ചിത്രം ബ്ലാക്ക് പാന്തറിലെ മാസ്‌ക് ധരിച്ച ആഫ്രിക്കന്‍ താരം പ്രശസ്തമായ 'വക്കാന്‍ഡ ഫോര്‍ എവര്‍' ആംഗ്യവും പ്രകടിപ്പിച്ചു.

വക്കാന്‍ഡ എന്ന സാങ്കല്‍പ്പിക ആഫ്രിക്കന്‍ രാജ്യമാണ് മാര്‍വല്‍ ചിത്രമായ ബ്ലാക്ക് പാന്തറിന്റെ പശ്ചാത്തലം. വെളുത്തവര്‍ഗക്കാരായ സൂപ്പര്‍ ഹീറോകളെ ലോകരക്ഷകരായി ചിത്രീകരിച്ചുകൊണ്ടുള്ള സ്ഥിരം ശൈലിയില്‍ നിന്ന് വ്യത്യസ്തമായി ചിത്രം മുന്നോട്ട് വെച്ച രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.   

മുഖംമൂടിയാഘോഷത്തേക്കുറിച്ച് ഓബെമയാങ് പറയുന്നതിങ്ങനെ.

എന്നെ കാണിക്കാന്‍ എനിക്ക് ആ മുഖം മൂടി ആവശ്യമായിരുന്നു. ആഫ്രിക്കയിലും ഗാബോണിലും ഞങ്ങള്‍ ബ്ലാക്ക് പാന്തേഴ്‌സ് എന്നാണ് വിളിക്കപ്പെടുന്നത്. അതുതൊണ്ട് തന്നെ അത് എന്നെ പ്രതിനിധീകരിക്കുന്നു.   
ഓബെമയാങ്  

രണ്ടാം ഗോളിന് ശേഷം 29 കാരനായ താരം പരസ്യബോര്‍ഡിന് സമീപത്തേക്ക് ഓടിയെത്തി ഒളിപ്പിച്ചുവെച്ചിരുന്ന മാസ്‌ക് എടുത്ത് അണിയുകയായിരുന്നു. പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച മത്സരത്തിലും ഗാബോണ്‍ സ്‌ട്രൈക്കര്‍ ബ്ലാക്ക് പാന്തര്‍ ആഘോഷത്തിന് പദ്ധതിയിട്ടിരുന്നു. മുഖംമൂടി കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ ഓബെമയാങ് അന്ന് ശ്രമം ഉപേക്ഷിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018