FOOTBALL

‘ആദ്യ അനുഭവം’; എവേ ഗ്രൗണ്ടില്‍ എതിര്‍ടീം ആരാധകര്‍ നല്‍കിയ അപൂര്‍വ്വ ആദരവിനേക്കുറിച്ച് മെസ്സി

മെസ്സി
മെസ്സി

ലാലിഗയില്‍ റയല്‍ ബെറ്റിസുമായുള്ള മത്സരത്തില്‍ കരിയറിലെ 51-ാമത് ഹാട്രിക്കാണ് ലയണല്‍ മെസ്സി കുറിച്ചത്. റയല്‍ ബെറ്റിസിന്റെ തട്ടകത്തില്‍ 85-ാം മിനുട്ടില്‍ മൂന്നാം ഗോള്‍ നേടിയപ്പോള്‍ സെവിയ്യയിലെ ബെനിറ്റോ വിയ്യമാരിന്‍ സ്‌റ്റേഡിയത്തില്‍ 'മെസ്സി! മെസ്സി! മെസ്സി!' വിളികള്‍ മുഴങ്ങി. നൂകാംപിനെ അനുസ്മരിപ്പിക്കും വിധം ബാഴ്‌സ ആരാധകര്‍ എഴുന്നേറ്റ് നിന്ന് മെസ്സിയുടെ പേര് ആര്‍ത്തുവിളിച്ചപ്പോള്‍ ബെറ്റിസ് ആരാധകരും ഒപ്പം ചേര്‍ന്നു. കായികതാരങ്ങള്‍ക്ക് അത്യപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ബഹുമതി. എതിര്‍ടീം ആരാധകരില്‍ നിന്ന് ഇത്തരത്തില്‍ ഒരു അഭിനന്ദനം ലഭിക്കുന്നത് ആദ്യമായാണെന്ന് മെസ്സി പറയുന്നു.

ഇങ്ങനെയൊരു സംഭവം മുമ്പുണ്ടായതായി എനിക്കോര്‍മ്മയില്ല. ഞാന്‍ കൃഥാര്‍ത്ഥനാണ്. ബെറ്റിസിന്റെ മൈതാനത്ത് കളിക്കുമ്പോഴെല്ലാം അവര്‍ ഞങ്ങളോട് നല്ല രീതിയിലാണ് പെരുമാറിയിട്ടുള്ളത്.  
ലയണല്‍ മെസ്സി  
‘ആദ്യ അനുഭവം’; എവേ ഗ്രൗണ്ടില്‍ എതിര്‍ടീം ആരാധകര്‍ നല്‍കിയ അപൂര്‍വ്വ ആദരവിനേക്കുറിച്ച് മെസ്സി

ലിയോയുടെ മത്സരം അസാധാരണമായിരുന്നെന്ന് ബാഴ്‌സ പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദേയും അഭിപ്രായപ്പെട്ടു.

മെസ്സി മൂന്ന് ഗോള്‍ സ്‌കോര്‍ ചെയ്തു. നാലാമതൊരെണ്ണം കൂടി നേടാമായിരുന്നു. മെസ്സിയിലെ കളിക്കാരന്‍ എന്താണെന്നതിന്റെ തെളിവാണ് അത്. അസാമാന്യമായ അദ്ദേഹത്തിന്റെ ഈ യുഗം മറ്റെല്ലാം മറന്ന് നമ്മളെല്ലാവരും ആസ്വദിക്കുകയാണ്. അവര്‍ (ബെറ്റിസ് ആരാധകര്‍) മെസ്സിയ്ക്ക് വേണ്ടി ആര്‍ത്തുവിളിക്കുന്നത് അതിന്റെ അടയാളമാണ്. അത് അംഗീകാരമാണ്.  
ഏണസ്‌റ്റോ വാല്‍വെര്‍ദേ  
ഡെല്‍പിയാറോ, റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ക്കും എതിര്‍ ടീം ആരാധകരുടെ ആദരവ് ലഭിച്ചിട്ടുണ്ട്.  

17-ാം മിനുട്ടില്‍ ഒരു മനോഹര ഫ്രീകിക്കിലൂടെയാണ് മെസ്സി ആദ്യം ഗോള്‍ നേടിയത്. ആദ്യ പകുതിക്ക് മുമ്പ് സുവാരസിന്റെ പാസില്‍ നിന്നും രണ്ടാം ഗോളെത്തി. പിന്നീട് ബോക്‌സിലേക്ക് ഉറുഗ്വായ് താരം ഒറ്റയ്ക്ക് നടത്തിയ കുതിപ്പും ലക്ഷ്യത്തിലെത്തി. പകരക്കാരനായിറങ്ങിയ ബെറ്റിസ് താരം ലോറെന്‍ മോറോന്‍ ഒരു ഗോള്‍ മടക്കി കളി ബെറ്റിസ് ഗ്രൗണ്ടിലാണെന്ന് ഓര്‍മ്മിപ്പിച്ചു. 85-ാം മിനുട്ടിലാണ് ഫുട്‌ബോള്‍ ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് മെസ്സിയുടെ മാന്ത്രിക ഗോള്‍ പിറന്നത്. റാക്കിറ്റിച്ച് നല്‍കിയ പാസ് ഹോള്‍ഡ് ചെയ്യാതെ ബോക്‌സിന്റെ ഇടത് വശത്ത് നിന്നും ഒരു ഇടംകാലന്‍ മെസ്സി ചിപ്പ്. ഗോള്‍കീപ്പര്‍ പാവോ ലോപ്പസിനെ മറികടന്ന് ബാറില്‍ ഉരഞ്ഞാണ് പന്ത് അകത്ത് കയറിയത്.

ബെറ്റിസിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെ പത്ത് പോയിന്റ് ലീഡുമായി ബാഴ്‌സ ലാലിഗ പട്ടികയില്‍ ഒന്നാമതായി. 477 ബാഴ്‌സ വിജയം എന്ന ചാവിയുടെ റെക്കോഡും മെസ്സി മത്സരത്തില്‍ മറി കടന്നു. 38 മത്സരങ്ങളില്‍ നിന്നായി 39 ഗോളുകളാണ് അര്‍ജന്റീനിയന്‍ താരം ബാഴ്‌സയ്ക്ക് വേണ്ടി സീസണില്‍ ഇതുവരെ നേടിയിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018