FOOTBALL

മെസ്സി Vs റോണോ: ഫ്രീകിക്ക് ഗോള്‍ സ്‌കോറിങ്ങില്‍ ആരാണ് ഗ്രേറ്റസ്റ്റ്?

ആരാണ് ഗോട്ട് എന്നതിനെച്ചൊല്ലിയുള്ള മെസ്സി-ക്രിസ്റ്റിയാനോ ആരാധകരുടെ തര്‍ക്കം ഒരിക്കലും തീരാന്‍ സാധ്യതയില്ല. ഗോളെണ്ണം, അസിസ്റ്റ്, ഹെഡ്ഡര്‍, ഇടംകാല്‍, വലംകാല്‍ എന്നു വേണ്ട എല്ലാ കണക്കുകളും എടുത്തിട്ടാണ് ഇരുവരുടേയും ആരാധകര്‍ ഏറ്റുമുട്ടാറ്. വിയ്യാറയലിനെതിരെ മെസ്സി നേടിയ ഫ്രീകിക്ക് ഗോളോടെ ഡയറക്ട് ഫ്രീകിക്കുകള്‍ കൂടുതല്‍ ഗോള്‍ ആക്കിയത് ആരെന്നതാണ് പുതിയ ചോദ്യം.

മാഡ്രിഡ് വിട്ട് യുവന്റസിലെത്തിയ ക്രിസ്റ്റിയാനോ സീരി എയില്‍ ഗോള്‍ സ്‌കോറിങ്ങിലും അസിസ്റ്റിലും മുന്‍നിരയില്‍ തന്നെയുണ്ട്. സീരി എയില്‍ 19 ഗോളുകളും എട്ട് അസിസ്റ്റുകളും റോണോ അക്കൗണ്ടിലുണ്ട്. ചാംപ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ പുറത്താക്കിയ ഹാട്രിക് പ്രകടനം ക്രിസ്റ്റിയാനോ ലീഗ് എന്ന വിശേഷണം വീണ്ടും ഓര്‍മ്മിപ്പിച്ചു.

ലാലിഗ സീസണില്‍ ഇതുവരെ 32 ഗോളുകളാണ് മെസ്സിയുടെ സമ്പാദ്യം. എല്ലാ മത്സരവിഭാഗങ്ങളില്‍ നിന്നുമായി വഴിയൊരുക്കിയത് 21 ഗോളുകള്‍ക്ക്. അതില്‍ 14 അസിസ്റ്റുകള്‍ ലാലിഗയിലാണ്. ബാഴ്‌സയ്ക്ക് വേണ്ടി അവസാനം കളിച്ച എട്ട് മത്സരങ്ങളില്‍ നിന്നും 12 തവണ അര്‍ജന്റീനിയന്‍ നായകന്‍ സ്‌കോര്‍ ചെയ്തു.

വിയ്യാറയലിനെതിരെയുള്ള ലിയോയുടെ ഫ്രീകിക്ക് ഗോള്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ മൂന്നാമത്തേതും സീസണിലെ ഏഴാമത്തേതുമാണ്. ഇതോടെ ലാലിഗ സീസണുകളില്‍ തുടര്‍ച്ചയായി ആറ് ഫ്രീകിക്ക് ഗോളുകളിലധികം നേടുന്ന ഏക കളിക്കാരന്‍ മെസ്സിയായി. ഫുട്‌ബോള്‍ കരിയറില്‍ ആകെ 47 തവണയാണ് ഡയറക്ട് ഫ്രീകിക്കുകള്‍ മെസ്സി ഗോളാക്കി മാറ്റിയത്. ആറെണ്ണം അര്‍ജന്റീനയ്ക്ക് വേണ്ടിയും 41 ഗോളുകള്‍ ബാഴ്‌സയ്ക്ക് വേണ്ടിയും.

യുവന്റസില്‍ എത്തിയതിന് ശേഷം ഫ്രീ കിക്ക് ഗോള്‍ നേടിയില്ലെങ്കിലും ആകെ കണക്കെടുത്താല്‍ മുമ്പിലുള്ളത് റൊണാള്‍ഡോ തന്നെയാണ്. 53 ഗോളുകളാണ് റോണോയുടെ ആകെ സമ്പാദ്യം. 13 എണ്ണം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയും, 32 ഗോളുകള്‍ റയലിന് വേണ്ടി എട്ട് തവണ സ്‌കോര്‍ ചെയ്തത് പോര്‍ച്ചുഗലിനായും. ക്രിസ്റ്റിയാനോയുമായുള്ള ആറ് ഗോള്‍ വ്യത്യാസം വൈകാതെ മറികടക്കുമെന്നാണ് മെസ്സി ആരാധകരുടെ പ്രതീക്ഷ. റോണോ ഫ്രീകിക്ക് സ്‌കോറിങ്ങ് തുടരുമെന്ന് ക്രിസ്റ്റിയാനോ ആരാധകരും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018