GADGET

മൊബൈല്‍ ഫോണ്‍ വീണാല്‍ പൊട്ടുമെന്ന ഭയം വേണ്ട; വരുന്നൂ എയര്‍ബാഗ്‌! 

പുതിയ കണ്ടുപിടിത്തത്തിന്‌ ഫിലിപ്പ് പേറ്റന്റ് നേടി. ജര്‍മന്‍ സര്‍ക്കാര്‍ പ്രത്യേകം അംഗീകാരവും നല്‍കി.

മൊബൈല്‍ ഫോണ്‍ വീണാല്‍ പൊട്ടുമെന്ന ഭയം ഇനി വേണ്ട. ജര്‍മന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഫിലിപ്പ് ഫ്രെന്‍സലാണ് മൊബൈല്‍ ഫോണുകള്‍ക്കുള്ള എയര്‍ബാഗുകള്‍ കണ്ടുപിടിച്ച് ടെക് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ജര്‍മനിയിലെ ആലെന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് ഈ 25കാരന്‍. തന്റെ കൈയില്‍ നിന്നും സ്മാര്‍ട്ട്‌ഫോണ്‍ താഴെ വീണ് കേടായതുമുതലാണ് മൊബൈല്‍ ഫോണ്‍ സംരക്ഷിക്കാനുള്ള എയര്‍ബാഗ് സംവിധാനത്തെക്കുറിച്ച് ഫിലിപ്പ് ആലേചിച്ച് തുടങ്ങുന്നത്.

മൊബൈല്‍ ഫോണ്‍ വീണാല്‍ പൊട്ടുമെന്ന ഭയം വേണ്ട; വരുന്നൂ എയര്‍ബാഗ്‌! 

നാല് വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ് ഫിലിപ്പ് മൊബൈല്‍ ഫോണുകള്‍ക്കായി എയര്‍ബാഗുകള്‍ വികസിപ്പിച്ചെടുത്തത്. സെന്‍സര്‍ സംവിധാനത്തിലാകും എയര്‍ബാഗ് പ്രവര്‍ത്തിക്കുക. ഇതിനായി കനം കുറഞ്ഞ ചെറിയൊരു കെയിസ് ഫോണില്‍ ഘടിപ്പിക്കണം.

ഫോണുകള്‍ താഴെ വീണ് പൊട്ടാതിരിക്കാന്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഫോണ്‍ കേസുകള്‍, സ്‌ക്രീന്‍ ഗാര്‍ഡുകള്‍ എന്നിവയെല്ലാം അക്കൂട്ടത്തില്‍ ഉള്‍പ്പെടും. ഇവയുടെ കെയ്‌സുകളെല്ലാം കനമേറിയവയാണ്. കയ്യില്‍ കൊണ്ടുനടക്കുന്നത് അത്ര സുഖമുള്ള കാര്യമൊന്നുമല്ലെന്ന് മനസ്സിലാക്കിയതോടെയാണ് ഇത്തരത്തിലൊരു കണ്ടുപിടുത്തത്തിലേക്ക് ഫിലിപ്പിനെ നയിച്ചത്.

മൊബൈല്‍ ഫോണ്‍ വീണാല്‍ പൊട്ടുമെന്ന ഭയം വേണ്ട; വരുന്നൂ എയര്‍ബാഗ്‌! 

ആക്റ്റീവ് ഡാമ്പിങ് ഫോണ്‍ കേസ് എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിന് ഫോണ്‍ താഴെ വീഴുന്നത് തിരിച്ചറിയാന്‍ സാധിക്കും. ഇതിലൂടെ ഫോണില്‍ ഘടിപ്പിച്ചിട്ടുള്ള കെയിസിന്റെ നാലു വശത്തുനിന്നും സ്പ്രിംഗ് പുറത്ത് വരികയും, ഫോണ്‍ താഴെ കേടുകൂടാതെ സുരക്ഷിതമായി വീഴുകയും ചെയ്യുന്നു. ഇങ്ങനെ തുറന്നുവരുന്ന ലോഹ സ്പ്രിംഗുകള്‍ പിന്നീട് കൈകള്‍ ഉപയോഗിച്ച് അമര്‍ത്തി അകത്തേക്ക് വെയ്ക്കാവുന്നതാണ്. താഴെ വീഴുമ്പോള്‍ സ്പ്രിംഗില്‍ തട്ടി തെന്നിമാറുന്നതിലൂടെ, വീഴുന്നതിന്റെ ആഘാതം കുറയുകയും ചെയ്യുന്നു.

ഫിലിപ്പിന് തന്റെ പുതിയ കണ്ടുപിടിത്തത്തിന്‌ പേറ്റന്റ് നേടിക്കഴിഞ്ഞു. ജര്‍മന്‍ സര്‍ക്കാര്‍ ഫിലിപ്പിന് പ്രത്യേകം അംഗീകാരവും നല്‍കി. നിലവില്‍ ഈ സംരക്ഷണ കവചം വിപണിയിലില്ല. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഫ്രെന്‍സല്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018