GADGET

വ്യാജ വാര്‍ത്തകള്‍ തടയാന്‍ പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; അധികാരം അഡ്മിന് മാത്രം 

പുതിയ ഫീച്ചറിലൂടെ അഡ്മിന്‍മാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ അയക്കുന്ന മെസേജുകള്‍ തടയാനാകും.

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും വാട്‌സ്ആപ്പും നേരിടുന്ന നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് വ്യാജ വാര്‍ത്തകള്‍. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പഠിക്കുന്നതിലും പ്രശ്‌നബാധിതമായ ഉള്ളടക്കം കണ്ടെത്തുന്നതിനും പുതിയ വഴികളുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്.

വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ ഉടന്‍ പുതിയ അപ്‌ഡേറ്റുകള്‍ എത്തുമെന്ന്‌ വാട്‌സ്ആപ്പ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഗ്രൂപ്പ് ചാറ്റില്‍ അടുത്തിടെ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും ജനങ്ങളുടെ സുരക്ഷയില്‍ തങ്ങള്‍ ബോധവാന്മാരാണെന്നും വാട്‌സ്ആപ്പ് വക്താവ് അറിയിച്ചു. സെന്‍ഡ് മെസേജ് അഡ്മിന്‍ ഓണ്‍ലി ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ ഫീച്ചറിലൂടെ അഡ്മിന്‍മാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ അയക്കുന്ന മെസേജുകള്‍ തടയാനാകും. ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പടെ എല്ലാ സന്ദേശങ്ങളും അഡ്മിന് തടയാനാകും. ഫീച്ചര്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് അഡ്മിന് മാത്രമേ സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കുകയുള്ളു. ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ആപ്പിള്‍ മൂന്ന് പ്ലാറ്റ്‌ഫോമിലും ഫീച്ചര്‍ ലഭ്യമാകുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.

വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ വാട്‌സ്ആപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു വാട്‌സ്ആപ്പ് പ്രതികരണം നടത്തിയത്. മഹാരാഷ്ട്ര, ആസാം, കര്‍ണാടക, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വാട്‌സ്ആപ്പില്‍ പ്രചരിച്ച വ്യാജ സന്ദേശങ്ങള്‍ കാരണം ജനങ്ങള്‍ അക്രമാസക്തരായിരുന്നു. മഹാരാഷ്ട്രയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് ആരോപിച്ച് അഞ്ച് പേരെ ജനക്കൂട്ടം തല്ലിക്കൊല്ലുകയും ചെയ്തിരുന്നു.

വ്യാജ സന്ദേശങ്ങള്‍ കണ്ടെത്താന്‍ തങ്ങള്‍ പുതിയ അപ്‌ഡേറ്റുകള്‍ കൊണ്ടുവന്നിട്ടുണ്ടെന്നായിരുന്നു വാട്‌സ്ആപ്പിന്റെ പ്രതികരണം. ഗ്രൂപ്പ് ചാറ്റ് സന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ അധികാരം നല്‍കുന്ന ഫീച്ചര്‍ ചൂണ്ടിക്കാട്ടിയായിരുന്നു വാട്‌സ്ആപ്പ് വക്താവിന്റെ പ്രതികരണം.

തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും തട്ടിപ്പുകളും പരക്കുന്നത് തടയാന്‍ സര്‍ക്കാരും പൗരസമൂഹവും സാങ്കേതികവിദ്യ കമ്പനികളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രസാങ്കേതിക വിവരമന്ത്രാലയത്തിന് നല്‍കിയ മറുപടിയില്‍ വാട്സ്ആപ്പ് വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷയ്ക്കാണ് തങ്കള്‍ പ്രവര്‍ത്തിക്കുന്നത്. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ സഹകരിക്കാറുണ്ടെന്നും വാട്സ്ആപ്പിനെ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള വഴികള്‍ പൊലീസുമായി പങ്കുവെയ്ക്കുമെന്നും വാട്സ്ആപ്പ് വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018