GADGET

16 എംപിയുടെ സെല്‍ഫി ക്യാമറയുമായി വിവോ വി9 പ്രോ; വി11 ഇന്ത്യയില്‍ അവതരിപ്പിച്ചതിന് പിന്നാലെ 

ഷവോമി മിഎ2, നോക്കിയ 7 പ്ലസ് എന്നീ മോഡലുകള്‍ക്ക് തിരിച്ചടി. എഐ സെല്‍ഫി ലൈറ്റിങ്, എഐ ഫേസ് ബ്യൂട്ടി എന്നിവയാണ് ഈ സെല്‍ഫി ക്യാമറയുടെ പ്രത്യേകത.

ഇന്ത്യയിലെ തങ്ങളുടെ മൊബൈല്‍ ശൃംഖല വിപുലീകരിക്കാന്‍ പുതിയ സ്മാര്‍ട്ട്‌ഫോണുമായി വിവോ. വിവോ വി11 ഇന്ത്യയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് വിവോ വി9 പ്രോ എന്ന പേരില്‍ പുതിയ സ്മാര്‍ട്ട്‌ഫോണിനെ എത്തിച്ചിരിക്കുന്നത്. 17,990 രൂപയാണ് ഫോണിന് വില. ബ്ലാക്ക് നിറത്തില്‍ എത്തിയിരിക്കുന്ന സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ആമസോണ്‍ വഴി മാത്രമായിരിക്കും നടക്കുകയെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയില്‍ വിവോ വി9 പ്രോ എത്തുന്നതോടെ ഷവോമി മിഎ2, നോക്കിയ 7 പ്ലസ് എന്നീ മോഡലുകള്‍ക്കായിരിക്കും തിരിച്ചടി.

16 എംപിയുടെ സെല്‍ഫി ക്യാമറയുമായി വിവോ വി9 പ്രോ; വി11 ഇന്ത്യയില്‍ അവതരിപ്പിച്ചതിന് പിന്നാലെ 

ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, നോച്ച് ഡിസ്‌പ്ലെ, ഡ്യുവല്‍ റിയര്‍ ക്യാമറ എന്നിവയാണ് വിവോ വി9 പ്രോയുടെ പ്രധാന സവിശേഷതകള്‍. 16 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയാണ് സ്മാര്‍ട്ട്‌ഫോണിന് നല്‍കിയിരിക്കുന്നത്. 13 മെഗാപിക്‌സലിന്റെയും, 2 മെഗാപിക്‌സലിന്റെയും ഡ്യൂവല്‍ ക്യാമറയും നല്‍കിയിട്ടുണ്ട്. എഐ സെല്‍ഫി ലൈറ്റിങ്, എഐ ഫേസ് ബ്യൂട്ടി എന്നിവയാണ് ഈ സെല്‍ഫി ക്യാമറയുടെ പ്രത്യേകത.

6ജിബി റാം+64 ജിബി സ്‌റ്റോറേജുമായി എത്തുന്ന ഫോണിന് മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വര്‍ധിപ്പിക്കാം. 6.3 ഇഞ്ച് ഫുള്‍ എച്ചഡി ഡിസ്‌പ്ലേയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിംങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് കരുത്തായി 3,260 എംഎഎച്ച് ബാറ്ററിയും നല്‍കിയിരിക്കുന്നു.

16 എംപിയുടെ സെല്‍ഫി ക്യാമറയുമായി വിവോ വി9 പ്രോ; വി11 ഇന്ത്യയില്‍ അവതരിപ്പിച്ചതിന് പിന്നാലെ 

വിവോയുടെ പുതിയ സ്മാര്‍ട്ഫോണ്‍ വിവോ വി11 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ ഫോണിന്റെയും പ്രവേശനം. 6.3 ഇഞ്ച് ഡിസ്പ്ലേയും ഡ്യുവല്‍ ക്യാമറയും മീഡിയാ ടെക് ഹീലിയോ പി 60 പ്രൊസസറുമാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകള്‍. സെപ്റ്റംബര്‍ 27 മുതല്‍ ഫ്ളിപ്പ്കാര്‍ട്ട്, വിവോ ഇന്ത്യ ഇസ്റ്റോര്‍, മറ്റ് ഓഫ്ലൈന്‍ റീടെയില്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വാങ്ങാം.

സ്റ്റാറി നൈറ്റ് ബ്ലാക്ക്, നെബുല പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. 22,990 രൂപ യാണ് വില. പുറത്തിറക്കലിനോടനുബന്ധിച്ച് കാപ്പിറ്റല്‍ഫസ്റ്റ് ഉപയോക്താക്കള്‍ക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്കും, എച്ച്ഡിഎഫ്സി ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 2000 രൂപ ക്യാഷ്ബാക്കും പേടിഎം മാള്‍ ക്യുആര്‍കോഡ് ഉപയോഗിച്ച് ഫോണ്‍വാങ്ങുന്നവര്‍ക്ക് 2000 രൂപ ക്യാഷ്ബാക്കും ലഭിക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018