GADGET

വ്യാജവാര്‍ത്ത കണ്ടെത്താന്‍ വാട്‌സ്ആപ്പിന് കൂട്ട് റിലയന്‍സ് ജിയോ

വ്യാജവാര്‍ത്തകള്‍ തടയാന്‍ റിലയന്‍സ് ജിയോയുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് വാട്‌സ്ആപ്പ്. ജിയയോ ഫോണില്‍ വാട്‌സ്ആപ്പ് സേവനം ലഭ്യമാക്കുന്നതിന് പിന്നാലെയാണ് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ വാട്‌സ്ആപ്പ് പദ്ദതി തയ്യാറാക്കുന്നത്.

ജിയോ ഫോണുകള്‍ക്ക് പ്രത്യേകമായുളള വാട്‌സ്ആപ്പ് വേര്‍ഷനുകള്‍ തയ്യാറാക്കിയാണ് വാട്‌സആപ്പ് ലഭ്യമാക്കുന്നത്. വിലകുറഞ്ഞ ജിയോ ഫോണുകളില്‍ കൂടി വാട്‌സ്ആപ്പ് ലഭ്യമാക്കുന്നതോടെ വാട്‌സ്ആപ്പിന്റെ ഉപയോഗം പതിന്‍മടങ്ങ് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജിയോയുമായി സഹകരിച്ച് വ്യാജവാര്‍ത്ത തടയാന്‍ വാട്‌സ്ആപ്പ് നീക്കം തുടങ്ങിയത്.

ജിയോയുടെ എല്ലാ പുതിയ ഉപയോക്താക്കള്‍ക്കും ഫോര്‍വേര്‍ഡ് ചെയ്യപ്പെടുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ മനസിലാക്കാനുളള രീതികള്‍ നല്‍കും. സന്ദേശങ്ങള്‍ മനസിലാക്കിയ ശേഷം ചിന്തിച്ച് മാത്രം ഷെയര്‍ ചെയ്യാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കും. ഇതിനായി വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തും.

കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഡാറ്റ ലഭിക്കാന്‍ തുടങ്ങിയതോടെയാണ് വന്‍തോതില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതെന്നാണ് വിലയിരുത്തല്‍. വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്‍ക്കുന്ന ചെറുഗ്രാമങ്ങളിലും പട്ടണങ്ങളിലുമുളള സാധാരണക്കാര്‍ക്കിടയില്‍ ആണ് ജിയോയുടെ വിപണി.

ഈ വര്‍ഷം മാത്രം 30 പേര്‍ വ്യാജ സന്ദേശങ്ങല്‍ മൂലമുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇതേ തുടര്‍ന്ന് ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വാട്‌സ്ആപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.

തുടര്‍ന്ന് റേഡിയോ പത്ര ദൃശ്യമാധ്യമങ്ങള്‍ വഴി പരസ്യങ്ങളും ബോധവല്‍ക്കരണ പരിപാടികളും വാട്‌സ്ആപ്പ് നടത്തിയിരുന്നു. 200 ദശലക്ഷം ഉപഭോക്താക്കളുളള ഇന്ത്യ വാട്‌സ്ആപ്പിന്റെ പ്രധാനവിപണിയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018