GADGET

ടെലിഗ്രാമില്‍ വിവര ചോര്‍ച്ച; വോയ്സ് കോളുകളിലൂടെ ഉപയോക്താക്കളുടെ ഐപി വിവരങ്ങള്‍ ചോരുന്നു 

ടെലിഗ്രാമില്‍ വിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാന്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ കഴിയൂ. ഡെസ്‌ക്ടോപ്പ് പതിപ്പ് അത്തരത്തിലൊരു സജ്ജീകരണത്തിന് അനുവദിക്കുന്നില്ല.

ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ ടെലിഗ്രാമില്‍ വിവര ചോര്‍ച്ച. ടെലിഗ്രാമിന്റെ ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷനില്‍ വോയ്‌സ് കോളുകളുടെ സമയത്ത് ഉപയോക്താക്കളുടെ പൊതു, സ്വകാര്യ ഐപി വിവരങ്ങള്‍ ചോരുന്നതായിട്ടാണ് സെക്യൂരിറ്റി റിസര്‍ച്ചറായ ധീരജ് മിശ്ര തന്റെ ബ്ലോഗില്‍ വ്യക്തമാക്കിയിരിക്കുന്നത്. ടെലിഗ്രാമില്‍ വിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാന്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ കഴിയൂ. ഡെസ്‌ക്ടോപ്പ് പതിപ്പ് അത്തരത്തിലൊരു സജ്ജീകരണത്തിന് അനുവദിക്കുന്നില്ല. അതുകൊണ്ട് തന്നെ ഉപയോക്താക്കളുടെ ഐപി അഡ്രസ്സുകള്‍ തുറന്നുകാട്ടപ്പെടുന്നു. ഇതിലൂടെ ഹാക്കര്‍മാര്‍ക്ക് വേഗത്തില്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും സാധിക്കുന്നു.

എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സമീപകാലത്ത്, ഉപയോക്താക്കള്‍ക്ക് അവരുടെ സന്ദേശങ്ങള്‍ കൂടുതല്‍ ഇഷ്ടാനുസൃതമാക്കാനും നിയന്ത്രിക്കാനും അനുവദിക്കുന്ന അപ്‌ഡേറ്റുകള്‍ ഐഓഎസിലും, ആന്‍ഡ്രോയിഡിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. അടുത്തിടെ ടെലിഗ്രാമിലെ സൂരക്ഷാ വീഴ്ച തുറന്നുകാട്ടി നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മൊബൈല്‍ പതിപ്പുകളിലായിരുന്നു അന്ന് ഏറെയും പ്രശനങ്ങള്‍ നിലനിന്നിരുന്നുത്.

ടെലിഗ്രാമില്‍ വിവര ചോര്‍ച്ച; വോയ്സ് കോളുകളിലൂടെ ഉപയോക്താക്കളുടെ ഐപി വിവരങ്ങള്‍ ചോരുന്നു 

ഓപ്പണ്‍ സോഴ്സ് ക്ലൗഡ് ബെയ്സ്ഡ് ഇന്‍സ്റ്റന്റ് ആപ്പ് ആണ് ടെലിഗ്രാം. ക്ലൗഡ് ബെയ്സ്ഡ് ആയതിനാല്‍ തന്നെ ഒരേ സമയം വ്യത്യസ്ത ഉപകരണങ്ങളില്‍ ടെലിഗ്രാം ഉപയോഗിക്കാന്‍ സാധിക്കും. ടെലിഗ്രാം യൂസറിന്റെ പ്രൈവസിക്ക് ആണ് മുന്‍ഗണന നല്‍കുന്നത്. MTProto എന്ന പ്രോട്ടോകോള്‍ ആണ് ടെലിഗ്രാം ഉപയോഗിക്കുന്നത്. ഇതുമൂലം ഹാക്കര്‍മാര്‍ക്ക് ഡാറ്റ ചോര്‍ത്താന്‍ സാധിക്കില്ലെന്ന് കമ്പനി അവകാശപ്പെടുമ്പോഴാണ് വിവരങ്ങള്‍ ചോര്‍ന്നതായുള്ള വാര്‍ത്തകള്‍ വരുന്നത്.

ടെലിഗ്രാം ഒരു ഇന്ത്യന്‍ ബെയ്സ്ഡ് ഇന്‍സ്റ്റന്റ് മെസേജ് ആപ്പാണെന്ന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ ടെലിഗ്രാം ഇന്ത്യന്‍ നിര്‍മ്മിതമല്ല, റഷ്യക്കാരന്‍ ആയ പവേല്‍ ഡുറോവോ ആണ് ടെലിഗ്രാമിന് പിന്നില്‍. നമ്പര്‍ ഷെയര്‍ ചെയ്യാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.

ടെലിഗ്രാമിന്റെ മറ്റൊരു പ്രധാന സവിശേഷത സീക്രട്ട് ചാറ്റിംഗാണ്. End To End Encryption ആണ് ഉപയോഗിക്കുന്നത്. ഇത്തരം മെസേജുകള്‍ തിരിച്ചെടുക്കാന്‍ പറ്റില്ല. സീക്രട്ട് ചാറ്റില്‍ അയക്കുന്ന മെസ്സേജ് ലഭിക്കുന്ന വ്യക്തിയുടെ കൈയില്‍ എത്ര നേരം നില്‍ക്കണം എന്ന് അയക്കുന്നവര്‍ക്ക് തീരുമാനിക്കാം, ഇതിലൂടെ അയക്കുന്ന മെസേജ് ഫോര്‍വേര്‍ഡ് ചെയ്യാന്‍ സാധിക്കില്ല എന്നതും സുരക്ഷ വര്‍ധിപ്പിക്കുന്നു. ഇത്തരം മെസേജ് ആന്‍ഡ്രോയിഡ് ലോലിപോപ്പ് മുതല്‍ സ്‌ക്രീന്‍ഷോട്ട് എടുക്കാനും സാധിക്കില്ല. കിറ്റ്കാറ്റ് വെര്‍ഷനില്‍ എടുത്താല്‍ നോട്ടിഫിക്കേഷനും ലഭിക്കും.

പരിധിയില്ലാത്ത ക്ലൗഡ് സ്റ്റോറേജാണ് ടെലിഗ്രാമിന്റെ മറ്റൊരു പ്രത്യേകത. 1.5 ജിബി വരെ വലിപ്പമുള്ള ഏതു ഫയലുകളും ഇതുവഴി കൈമാറാന്‍ സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ഡോക്യുമെന്റ് ഫോര്‍വേഡ് ചെയ്യാനും ഒരിക്കല്‍ അയച്ച മെസേജ് എഡിറ്റ് ചെയ്യാനുമുള്ള സൗകര്യം ടെലിഗ്രാമിലുണ്ട്. ഇന്‍ബ്വില്‍ട് മ്യൂസിക്ക് പ്ലെയര്‍, വീഡിയോ പ്ലെയര്‍, ഇന്‍സ്റ്റന്റ് വ്യൂ, മീഡിയം തുടങ്ങിയ സൗകര്യങ്ങളും കമ്പനി നല്‍കുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018