GADGET

ഗൂഗിള്‍ പിക്‌സല്‍ 3 സീരിസ് ഫോണുകള്‍ എത്തി; നവംബര്‍ ഒന്ന് മുതല്‍ വിപണിയില്‍ 

നേരത്ത ഐഫോണ്‍ ടെന്നിന്റെ പകര്‍പ്പാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഐഫോണ്‍ ടെന്‍ മാതൃകയിലുള്ള നോച്ച് ഡിസ്പ്ലേ ഫോണില്‍.

ഗൂഗിള്‍ പിക്‌സല്‍ ഫോണുകളുടെ പുതിയ പതിപ്പ് വിപണിയില്‍ എത്തി. പിക്‌സല്‍ 3, പിക്‌സല്‍ 3 എക്‌സ്എല്‍ സ്മാര്‍ട്‌ഫോണുകളാണ് ഈ നിരയിലെ പ്രമുഖര്‍. കഴിഞ്ഞ വര്‍ഷത്തെ മോഡലുകളെ അപേക്ഷിച്ച് ഈ വര്‍ഷം വലിയ മാറ്റമൊന്നും ഗൂഗിള്‍ കൊണ്ടുവന്നിട്ടില്ല. ഹാര്‍ഡ്വെയര്‍ പരിശോധിച്ചാല്‍, സ്നാപ്ഡ്രാഗണ്‍ 845 പ്രൊസസറാണ് പിക്സല്‍ മോഡലുകള്‍ക്ക് ശക്തി പകരുന്നതെന്നു കാണാം. നവംബര്‍ ഒന്ന് മുതല്‍ ഇന്ത്യയുള്‍പ്പടെയുള്ള വിപണികളില്‍ ഇരു ഫോണുകളുമെത്തും.

ഗൂഗിള്‍ പിക്‌സല്‍ 3 എക്‌സ്എല്‍

6.3 ഇഞ്ച് ഒ.എല്‍.ഇ.ഡി നോച്ച് ക്യുഎച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് പിക്‌സല്‍ 3 എക്‌സ്എല്ലിന് നല്‍കിയിരിക്കുന്നത്. 553 പിപിഐയാണ് പിക്‌സല്‍ ഡെന്‍സിറ്റി. ഗോറില്ല ഗ്ലാസ് 5ന്റെ സംരക്ഷണവും എച്ച്ഡിആര്‍ സപ്പോര്‍ട്ടും ഡിസ്‌പ്ലേക്ക് നല്‍കിയിരിക്കുന്നു. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറാണ് പിക്‌സല്‍ 3 എക്‌സ്എല്ലിന് കരുത്ത് പകരുന്നത്. 4 ജി.ബി റാമിലെത്തുന്ന ഫോണിന് 64 ജിബി/128 ജിബി സ്‌റ്റോറേജ് വേരിയന്റുകളുണ്ട്. 3,430 എംഎഎച്ചാണ് ബാറ്ററി കരുത്ത്. യുഎസ്ബി ടൈപ്പ് സി, ബ്ലൂടുത്ത് 5.0, എന്‍എഫ്‌സി, ഗൂഗിള്‍ കാസ്റ്റ് എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. 12 മെഗാപിക്‌സലിന്റെ ക്യാമറയാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ഫോണിന്റെ സവിശേഷതകള്‍ തന്നെയാണ്. ഗൂഗിള്‍ പിക്‌സല്‍ 3 എക്‌സ്എല്‍ (64 ജിബി) 83,000 രൂപ, ഗൂഗിള്‍ പിക്‌സല്‍ 3 എക്‌സ്എല്‍ (128 ജിബി) 92,000 രൂപ എന്നിങ്ങനെയാണ് വിപണിയിലെ വില.

ഗൂഗിള്‍ പിക്‌സല്‍ 3

5.5 ഇഞ്ച് ഡിസ്‌പ്ലേയിലാണ് പിക്‌സല്‍ 3 വിപണിയിലെത്തുക. ഫുള്‍ എച്ച്ഡി പ്ലസ് ഒഎല്‍ഇഡി ഡിസ്‌പ്ലേയുടെ പിക്‌സല്‍ ഡെന്‍സിറ്റി 443 പിപിഐയാണ്. സ്‌ക്രീന്‍ അനുപാതം 18:9 ആയിരിക്കും. ഒക്ടാകോര്‍ ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 എസ്ഒഎസ് പ്രോസ്സറായിരിക്കും ഫോണില്‍. 4ജിബി ആയിരിക്കും റാം ശേഷി. 64 ജിബിയാണ് അടിസ്ഥാന ഇന്റേണല്‍ സ്റ്റോറേജ് മോഡല്‍. 2,915 എംഎഎച്ചാണ് ബാറ്ററി ശേഷി. വയര്‍ലെസ്സ് ചാര്‍ജര്‍, യുഎസ്ബി-സി ഇയര്‍ബഡ്‌സ്, ഫാബ്രിക് കേസ് എന്നിങ്ങനെ ചില ആക്‌സസറികളും ഫോണിനൊപ്പം ഗൂഗിള്‍ പുറത്തിറക്കുന്നുണ്ട്. ഗൂഗിള്‍ പിക്‌സല്‍ 3 (64 ജിബി) 71,000 രൂപ, ഗൂഗിള്‍ പിക്‌സല്‍ 3 (128 ജിബി) 80,000 രൂപ വിലയും വിപണിയില്‍ പ്രതീക്ഷിക്കാം.

ഗൂഗിള്‍ പിക്‌സല്‍ 3 എക്‌സ്എല്‍ വില്‍പന ഹോങ്കോങിലെ സ്റ്റോറില്‍ തുടങ്ങിയെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. പുറത്തിറങ്ങാത്ത ഹാന്‍ഡ്‌സെറ്റ് കൈയ്യില്‍ കിട്ടയവരൊക്കെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം വാര്‍ത്തയായത്. ഗൂഗിള്‍ പിക്‌സല്‍ 3 എക്‌സ്എല്‍നൊപ്പം പിക്‌സല്‍ 3 ഹാന്‍ഡ്‌സെറ്റ് കിട്ടിയവരുമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ ഫോണിന്റെ വിവരങ്ങളും ചിത്രങ്ങളും പുറത്തു വന്നപ്പോള്‍ ഗൂഗിള്‍ പിക്‌സല്‍ 3 എക്‌സ്എല്‍ ആപ്പിളിന്റെ ഐഫോണ്‍ ടെന്നിന്റെ പകര്‍പ്പാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഐഫോണ്‍ ടെന്‍ സ്മാര്‍ട്‌ഫോണിന്റെ രൂപകല്‍പ്പനയുമായി പുറത്തുവന്ന പിക്‌സല്‍ 3 എക്‌സ്എല്‍ന് ഉണ്ടായിരുന്ന സാമ്യമാണ് ഗൂഗിളിന് അന്ന് വിനയായത്. ഐഫോണ്‍ ടെന്‍ മാതൃകയിലുള്ള നോച്ച് ഡിസ്പ്ലേ നല്‍കുകയും, ഐഫോണ്‍ ടെന്നിനെ പോലെ ഹെഡ്ഫോണ്‍ ജാക്ക് ഒഴിവാക്കുകയും ചെയ്തിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018