GADGET

ഇന്‍സ്റ്റഗ്രാമില്‍ സുരക്ഷ ശക്തമാക്കുന്നു; പുറത്തുകളയേണ്ടതെല്ലാം ഇനി കളയും 

സമൂഹ മാധ്യമങ്ങളിലൂടെലൂടെ വ്യക്തിഹത്യ നടത്തുന്നത് തടയുകയാണ് പുത്തന്‍ ഫീച്ചറിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്. നെയിം ടാഗ് ഓപ്ഷന്‍ എന്ന പുതിയയൊരു ഫിച്ചര്‍ കമ്പനി പരിചയപ്പെടുത്തി.

ജനപ്രീയ ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം പുതിയൊരു ഫീച്ചര്‍കൂടി അവതരിപ്പിക്കുന്നു. ബ്ലോഗ് പോസ്റ്റിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ചിത്രങ്ങള്‍ വഴി ആളുകളെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയാന്‍, ഇന്‍സ്റ്റയില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളും അതിന്റെ അടിക്കുറിപ്പുകളും കമ്യൂണിറ്റി ഓപറേഷന്‍സ് ടീമിന്റെ അവലോകനത്തിന് വിധേയമാകുമെന്നാണ് ബ്ലോഗില്‍ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലൂടെലൂടെ വ്യക്തിഹത്യ നടത്തുന്നത് തടയുകയാണ് പുത്തന്‍ ഫീച്ചറിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ആളുകള്‍ക്ക് സുരക്ഷിതമായി സ്വന്തം ചിത്രങ്ങളും ആശയങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള ഇടമെന്ന ഉദ്ദേശ്യത്തിലാണ് ഇന്‍സ്റ്റയ്ക്ക് ജന്‍മം നല്‍കിയത്. ആ വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമാണ് പുത്തന്‍ ഫീച്ചര്‍. 
കെവിന്‍ സിസ്ട്രം, ഇന്‍സ്റ്റഗ്രാം സിഇഒ 

വ്യക്തിളെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്റുകള്‍ ഫീഡില്‍ നിന്നും ഒഴിവാക്കുന്നതിനായി അടുത്തയിടെയാണ് ഇന്‍സ്റ്റഗ്രാം ഫില്‍ട്ടര്‍ അവതരിപ്പിച്ചത്. ലൈവ് വീഡിയോയിലും ഈ ഫില്‍ട്ടര്‍ കൊണ്ടുവരാന്‍ കമ്പനി നീക്കങ്ങള്‍ ആരംഭിച്ചതായും നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ സുഹൃത്തുക്കളും സമാന താത്പര്യമുള്ളവരുമായി നടത്തുന്ന ലൈവ് വീഡിയോ സുരക്ഷിതമായി നിലനിര്‍ത്താന്‍ കഴിയുമെന്നാണാണ് കമ്പനിയുടെ അവകാശവാദം. കഴിഞ്ഞ ദിവസമാണ് നെയിം ടാഗ് ഓപ്ഷന്‍ എന്ന പുതിയയൊരു ഫിച്ചര്‍ കമ്പനി പരിചയപ്പെടുത്തിയത്. പരസ്പരം പേരുകള്‍ സ്‌കാന്‍ ചെയ്ത് മറ്റുള്ളവരെ പിന്തുടരാം. പുതിയ ഫീച്ചറിലൂടെ സ്‌കാന്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു കാര്‍ഡ് ലഭിക്കുന്നു. ഇത് സ്‌കാന്‍ ചെയ്യുന്ന ആരെയും നിങ്ങളെ പിന്തുടരാവുന്നതാണ്.

ലഭിക്കുന്ന സ്‌കാന്‍ കാര്‍ഡ് ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവയിലൂടെ ഷെയര്‍ ചെയ്ത് ഫോളോവെഴ്‌സിനെ കൂട്ടാവുന്നതാണ്. ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് ആപ്പ് ഉപയോഗിച്ച് നെയിം ടാഗ് സ്‌കാന്‍ ചെയ്ത് എളുപ്പത്തില്‍ മറ്റുള്ളവരെ പിന്തുടരാവുന്നതാണ്. ക്യു.ആര്‍ സ്‌കാനര്‍ മാതൃകയിലാണ് ഇന്‍സ്റ്റാഗ്രാമില്‍ നെയിം ടാഗ് പ്രവര്‍ത്തിക്കുന്നത്. സ്‌നാപ്പ് ചാറ്റിലും നേരത്തെ ഇതേ രീതിയില്‍ സ്‌കാനര്‍ ഫീച്ചര്‍ അവതരിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018