GADGET

മെസെഞ്ചര്‍ 4 എത്തി; ‘അണ്‍സെന്‍ഡ്’ അടക്കം പുതിയ പതിപ്പില്‍ വരാനിരിക്കുന്നത് നിരവധി ഫീച്ചറുകള്‍ 

നിലവിലെ ഒന്‍പത് ടാബ് വേര്‍ഷന് പകരമായി, കൂടുതല്‍ ലളിതമായ മൂന്ന് ടാബുകളാണ് പുതിയ വേര്‍ഷനില്‍ ഉള്ളത്. ലളിതമായ മെസേജിങ് ആപ്പായാണ് മെസെഞ്ചറിന്റെ തുടക്കം.

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ജനപ്രിയ ചാറ്റിങ്ങ് ആപ്പുകളില്‍ ഒന്നായ മെസെഞ്ചറിന്റെ പുതിയ പതിപ്പ് 'മെസെഞ്ചര്‍ 4' എത്തി. മികച്ച വിനിമയ സേവനങ്ങളും, കൗതുകകരമായ പൊടിക്കൈകളും ഉള്‍പ്പെടുത്തിയാണ് മെസെഞ്ചര്‍ 4 എത്തിയിരിക്കുന്നത്. 1.3 ബില്യണ്‍ ഉപയോക്താക്കളാണ് നിലവില്‍ മെസെഞ്ചറിനുള്ളത്. നിലവിലെ ഒന്‍പത് ടാബ് വേര്‍ഷന് പകരമായി, കൂടുതല്‍ ലളിതമായ മൂന്ന് ടാബുകളാണ് പുതിയ വേര്‍ഷനില്‍ ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചാറ്റ്, പീപ്പീള്‍, ഡിസ്‌ക്കവറി എന്നീ മൂന്ന് പ്രധാന ടാബുകളാണ് പുതിയ മെസെഞ്ചറിന്റെ സവിശേഷത. മെസേജിങ്ങും, ചാറ്റിങ്ങുകളും ചാറ്റ് ഓപ്ഷന് കീഴിലാണ് വരുന്നത്. 'പീപ്പിള്‍' ഓപ്ഷനില്‍ കോണ്‍ടാക്ടുകളും ഓണ്‍ലൈന്‍ സ്റ്റോറികളും ലഭ്യമാവും. 'ഡിസ്‌ക്കവറി' ഓപ്ഷന് കീഴിലായിരിക്കും ഗെയിം-ബിസിനസ്സ് ഇടപാടുകള്‍ വരുന്നത്. ബിസിനസ്സിനും, ഉപഭോക്തൃ സമ്പര്‍ക്കത്തിനും കൂടുതല്‍ സൗകര്യപ്രദമാണ് പുതിയ വേര്‍ഷന്‍.

മെസെഞ്ചര്‍ 4 എത്തി;  ‘അണ്‍സെന്‍ഡ്’ അടക്കം പുതിയ പതിപ്പില്‍ വരാനിരിക്കുന്നത് നിരവധി ഫീച്ചറുകള്‍ 

ലളിതമായ മെസേജിങ് ആപ്പായാണ് മെസെഞ്ചറിന്റെ തുടക്കം. പിന്നീട് ഓരോ ഘട്ടത്തിലും പുതിയ ഫീച്ചറുകള്‍ കമ്പനി അവതരിപ്പിക്കുകയും ചെയ്തു. ഓഡിയോ, വീഡിയോ ചാറ്റ് വരെ നിലവില്‍ മെസെഞ്ചറിലൂടെ സാധ്യമാണ്. നിലവില്‍ മെസെഞ്ചര്‍ അതിന്റെ നവീകരണ പാതയിലാണെന്നും കൂടുതല്‍ ഫീച്ചറുകള്‍ ആപ്പില്‍ ലഭ്യമാക്കുമെന്നും മെസഞ്ചര്‍ ചീഫ് സ്റ്റാന്‍ ചഡ്‌നോവ്‌സ്‌കി അറിയിച്ചു.

അടുത്തിടെയാണ് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ മറ്റൊരു ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചത്. അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന്റെ ഇന്‍ബോക്‌സില്‍നിന്നു പിന്‍വലിക്കാനുള്ള സൗകര്യം എല്ലാ ഉപയോക്താക്കള്‍ക്കും ഉടന്‍ ലഭ്യമാക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചത്. സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പലര്‍ക്കുമയച്ച സന്ദേശങ്ങള്‍, പിന്നീട് അവരുടെ ഇന്‍ബോക്‌സില്‍ നിന്നു നീക്കിയിട്ടുണ്ടെന്ന ഫേസ്ബുക്കിന്റെ വെളിപ്പെടുത്തല്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. എല്ലാ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കും ലഭ്യമല്ലാത്ത ഈ സൗകര്യം കമ്പനിയിലെ ഉന്നതര്‍ മാത്രം ഉപയോഗിക്കുന്നതു വഞ്ചനയാണെന്നായിരുന്നു ആക്ഷേപം. ഈ സാഹചര്യത്തിലാണ് എല്ലാവര്‍ക്കും മെസഞ്ചറില്‍ 'അണ്‍സെന്‍ഡ്' സൗകര്യം നല്‍കാന്‍ തീരുമാനിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018