GADGET

നോക്കിയ ബനാനാ ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു; ‘വില 5,999 രൂപ, കൂടെ ജനപ്രീയ ആപ്ലിക്കേഷനുകളും’; ജിയോഫോണിന് കടുത്ത വെല്ലുവിളി!! 

ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, യൂട്യൂബ്, ട്വിറ്റര്‍, ഗൂഗിള്‍ മാപ്പ് തുടങ്ങിയ ആപ്പുകള്‍ നോക്കിയ 8110-ല്‍ പ്രവര്‍ത്തിക്കും. 1500 എംഎഎച്ച് ബാറ്ററി കരുത്ത്.

കാത്തിരിപ്പുകള്‍ക്കൊടുവില്‍ നോക്കിയയുടെ ബനാന ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. ക്ലാസിക് മോഡലുകള്‍ തിരികെ കൊണ്ടുവന്നും ആന്‍ഡ്രോയ്ഡ് വണ്‍ പദ്ധതിയില്‍ പങ്കുചേര്‍ന്നും സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ നോക്കിയ വീണ്ടും സജീവമാകാനാണ് പദ്ധതിയിടുന്നത്. എച്ച്എംഡി ഗ്ലോബല്‍ എന്ന പുതിയ കമ്പനിയുടെ കീഴില്‍ വീണ്ടും ഫോണുകള്‍ അവതരിപ്പിക്കുന്ന നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ബേസിക് ഫോണുകളിലും ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

2 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
2 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഫെബ്രുവരിയില്‍ ആഗോളവിപണിയില്‍ അവതരിപ്പിച്ച ഫോണ്‍ ഇപ്പോഴാണ് ഇന്ത്യന്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. നോക്കിയ 8110 4ജി എന്ന ഈ മോഡല്‍ 5,999 രൂപയ്ക്കാണ് രാജ്യത്ത് ലഭ്യമാകുക. ഓഫ്ലൈന്‍ സ്റ്റോറുകളിലും ഓണ്‍ലൈന്‍ വഴിയും ഇപ്പോള്‍ ഫോണ്‍ ലഭ്യമാണ്. ബനാന യെല്ലോ, കറുപ്പ് എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭിക്കുന്നത്. ലോഞ്ച് പ്രമാണിച്ച് ജിയോ ഡിജിറ്റല്‍ ലൈഫ് ഉപഭോക്താകള്‍ക്ക് 544 ജിബി ജിയോ 4ജി ഡേറ്റാ സൗജന്യമായ് ലഭിക്കും.

ബനാന ഫോണ്‍ എന്നറിയപ്പെടുന്ന നോക്കിയ 8110ന് 2.45 ഇഞ്ച് ക്യുവിജിഎ കളര്‍ ഡിസ്പ്ലേ, സ്ലൈഡ്-ഔട്ട് കീബോര്‍ഡ്, ക്യുവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 205 ഡ്യുവല്‍-കോര്‍ പ്രൊസ്സസര്‍, 512 എംബി റാം, 4ജിബി ഇന്റേണല്‍ മെമ്മറി എന്നീ സൗകര്യങ്ങളുമുണ്ട്. ബ്ലൂട്ടൂത്ത് 4.1, ഹെഡ്ഫോണ്‍ ജാക്ക് എന്നിവയും ഇതില്‍ ലഭ്യമാണ്.

ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, യൂട്യൂബ്, ട്വിറ്റര്‍, ഗൂഗിള്‍ മാപ്പ് തുടങ്ങിയ ആപ്പുകള്‍ നോക്കിയ 8110-ല്‍ പ്രവര്‍ത്തിക്കും. 1500 എംഎഎച്ച് ബാറ്ററി കരുത്ത്. ഒരൊറ്റ ചാര്‍ജ്ജില്‍ തന്നെ ധാരാളം ദിവസം ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. 2 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, യൂട്യൂബ്, ട്വിറ്റര്‍, ഗൂഗിള്‍ മാപ്പ് തുടങ്ങിയ ആപ്പുകള്‍ 
ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, യൂട്യൂബ്, ട്വിറ്റര്‍, ഗൂഗിള്‍ മാപ്പ് തുടങ്ങിയ ആപ്പുകള്‍ 

നോക്കിയ 3310 ലോകമെമ്പാടും മികച്ച പ്രകടനം കാഴ്ച വച്ചതു പോലെ 8110 4ജി ഫീച്ചര്‍ ഫോണും മികച്ച വിജയം നേടുമെന്ന് കമ്പനിയുടെ പ്രതീക്ഷ. 8110യുടെ എല്ലാ ഹാര്‍ഡ്വയര്‍ ബട്ടണുകളും സംരക്ഷിക്കുന്നതിനായി സ്ലൈഡര്‍ കവര്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ 3310 നേക്കാള്‍ കൂടുതല്‍ ശേഷിയുളളതാണ് പുതിയ നോക്കിയ 8110.

ഷവോമിയുടെ ക്വിന്‍ എഐ 4ജി ഫീച്ചര്‍ ഫോണ്‍  
ഷവോമിയുടെ ക്വിന്‍ എഐ 4ജി ഫീച്ചര്‍ ഫോണ്‍  

അടുത്തിടെയാണ് പുതിയ 4ജി ഫീച്ചര്‍ ഫോണുമായി എത്തുമെന്ന് ഷവോമിയും വ്യക്തമാക്കിയിരുന്നു. ക്വിന്‍ എഐ എന്ന് പേരിട്ടിരിക്കുന്ന ഈ കുഞ്ഞുഫോണ്‍ നിലവില്‍ ചൈനയില്‍ മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ വിപണിയിലേക്കും ഫോണിനെ എത്തിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 2.8 ഇഞ്ച് കളര്‍ ഡിസ്പ്‌ളേയില്‍ എത്തുന്ന ഫോണിന് 320 x 240 പിക്‌സല്‍ റെസൊല്യൂഷന്‍ ആണുള്ളത്. ARM Cortex ക്വാഡ് കോര്‍ പ്രൊസസറില്‍ എത്തുന്ന 1.3 ജിഗാ ഹെഡ്‌സ് ക്ലോക്ക് സ്പീഡും 256 എംബി റാമും 512 എംബി മെമ്മറിയുമാണ് മറ്റു പ്രധാന സവിശേഷതകള്‍. ഒപ്പം T4 കീബോര്‍ഡും ഫോണിലുണ്ട്.

ചാര്‍ജുചെയ്യുന്നതിനും ഡാറ്റ സമന്വയിപ്പിക്കുന്നതിനുമായി USB ടൈപ്പ് സി പോര്‍ട്ട് ഫോണില്‍ ഉണ്ട്. 1480 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് കരുത്ത് കൂട്ടുന്നത്. 4ജി LTE, VoLTE സവിശേഷതകളോടെ എത്തിയിരിക്കുന്ന ഫോണിന് 199 യുവാന്‍ (ഏകദേശം 2000 രൂപ) ആണ് ചൈനയില്‍ വില. ആന്‍ഡ്രോയിഡ് ഒഎസ് അടിസ്ഥാനമാക്കിയാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018